Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

നീല്‍സണ്‍ ബെസ്റ്റ്‌സെല്ലര്‍ പട്ടികയില്‍ കഥകള്‍: ഉണ്ണി ആര്‍

$
0
0

kadhakal
പുസ്തകവില്പനയെക്കുറിച്ച് ആഗോളതലത്തില്‍ ആധികാരികമായ ഓഡിറ്റ് നടത്തുന്ന നീല്‍സണ്‍ ഡേറ്റായുടെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഡി സി ബുക്‌സ് പുറത്തിറക്കിയ കഥകള്‍: ഉണ്ണി ആര്‍ എന്ന പുസ്തകം ഇടം പിടിച്ചു. ഇന്ത്യന്‍ പുസ്തകവിപണിയെക്കുറിച്ച് ആധികാരികമായ ഏക രേഖ എന്ന് വിശേഷിപ്പിക്കാവുന്നതാണ് നീല്‍സണിന്റെ ഈ മാര്‍ക്കറ്റ് റിപ്പോര്‍ട്ട്.

ആഗോളതലത്തില്‍ വില്പനയില്‍ മുന്നില്‍ നില്‍ക്കുന്ന 500 പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നീല്‍സണ്‍ ബെസ്റ്റ്‌സെല്ലര്‍ പട്ടിക ഒരുക്കുന്നത്. ആഗസ്റ്റ് 14 മുതല്‍ 20 വരെ നടത്തിയ വില്പനയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ 500 പുസ്തകങ്ങളുടെ പട്ടികയില്‍ ഇരുനൂറ്റി അമ്പതാം സ്ഥാനത്താണ് കഥകള്‍ ഉണ്ണി ആര്‍.

ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പുസ്തകങ്ങള്‍ നീല്‍സണ്‍ ഡേറ്റായുടെ പട്ടികയില്‍ ഇടം പിടിക്കാറുണ്ടെങ്കിലും പ്രാദേശിക ഭാഷകളില്‍ നിന്ന് ഒരു പുസ്തകം ബെസ്റ്റ് സെല്ലറാകുന്നത് അപൂര്‍വ്വമാണ്. പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ആത്മകഥയായ സ്വരഭേദങ്ങള്‍ ആയിരുന്നു ആദ്യമായി ഈ പട്ടികയില്‍ ഇടം പിടിച്ചത്. വലിയ വാര്‍ത്ത സൃഷ്ടിച്ച ആ കടന്നുവരവിനു ശേഷം കെ.ആര്‍.മീരയുടെ ആരാച്ചാര്‍, ടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം തുടങ്ങി പല കൃതികളും പല കാലങ്ങളില്‍ ഈ പട്ടികയില്‍ ഇടം പിടിച്ചിരുന്നു.
kathakal-unni.r
2012 വരെ ഉണ്ണി രചിച്ച 25 കഥകളും ഉള്‍ക്കൊള്ളിച്ച് പുറത്തിറങ്ങിയ പുസ്തകമാണ് കഥകള്‍ ഉണ്ണി ആര്‍. കോട്ടയം 17, ലീല, ഒഴിവുദിവസത്തെ കളി, ആലീസിന്റെ അത്ഭുതലോകം, ആനന്ദമാര്‍ഗം, ബാദുഷ എന്ന കാല്‍നടയാത്രക്കാരന്‍ തുടങ്ങി ഉണ്ണിയുടെ പ്രശസ്ത കഥകള്‍ എല്ലാം തന്നെ ഉള്‍പ്പെടുന്നതാണ് ഇതിന്റെ ജനപ്രിയതയ്ക്ക് കാരണം. ഇതിനകം ഇതിന്റെ 8 പതിപ്പുകള്‍ പുറത്തിറങ്ങിക്കഴിഞ്ഞു.

The post നീല്‍സണ്‍ ബെസ്റ്റ്‌സെല്ലര്‍ പട്ടികയില്‍ കഥകള്‍: ഉണ്ണി ആര്‍ appeared first on DC Books.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>