തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിലെ ജനറല്‍ ഹോസ്പിറ്റല്‍ റോഡിലുള്ള സിസി ബുക്‌സിന്റെ ബിബ്‌ളിയോ ഷോറൂമില്‍ കലയുമായി ബന്ധപ്പെട്ടുള്ള പുസ്തകങ്ങളുടെ പ്രത്യേക പ്രദര്‍ശനവും വില്പനയും നടത്തുന്നു. ‘ആര്‍ട്‌സ് ബുക് ഫെയര്‍’ എന്നു പേരിട്ടിരിക്കുന്ന പുസ്തകപ്രദര്‍ശനം സെപ്റ്റ്ംബര്‍ 1ന് വൈകിട്ട് 5.30ന് പ്രസിദ്ധ എഴുത്തുകാരന്‍ സക്കറിയ ഉദ്ഘാടനം ചെയ്യും.
ലോക പ്രശസ്ത കലാ പുസ്തക പ്രസാധകരായ ബ്രോണ്‍, ഫെയ്ഡണ്‍ പ്രസ്, തെംസ് ആന്റ് ഹഡ്‌സണ്‍, സ്‌കിറ, ലസ്റ്റര്‍ പ്രസ്, സ്‌റ്റെയ്ഡല്‍, ടേറ്റ്, മ്യൂസിയം ഒഫ് മോഡേണ്‍ ആര്‍ട്ട് , റോളി ബുക്‌സ് തുടങ്ങിയവര്‍ പ്രസിദ്ധീകരിച്ച, ക്ലാസിക്കലും ആധുനികവും ആധുനികോത്തരവും സമകാലീനവുമായ കലയുടെ വൈപുല്യവും വൈവിധ്യവും അടയാളപ്പെടുത്തുന്ന പുസ്തകങ്ങളുടേതായിരിക്കും ഈ മേള.
സമകാലീന ലോക ചിത്രകല, ശില്പകല, വാസ്തുശില്പം, പരസ്യകല, കലാചരിത്രം, സൗന്ദര്യശാസ്ത്രം, കലാസിദ്ധാന്തം, ഡിസൈന്‍, ഗ്രാഫിക്‌സ്, ഫാഷന്‍, സിനിമ, തുടങ്ങി കലയുടെ എല്ലാ മേഖലകളിലും നിന്നുള്ള പുസ്തകങ്ങളുടെ വിപുലമായ ശേഖരം പ്രദര്‍ശനത്തിലുണ്ടാവും.
പുസ്തകങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കിഴിവും ലഭിക്കും. നഗരത്തിലെ പുസ്തകശാലകളില്‍ സാധാരണ ലഭ്യമല്ലാത്ത അപൂര്‍വ്വമായ ഈ പുസ്തകശേഖരം കാണാനും തങ്ങള്‍ക്കിഷ്ടപ്പെട്ട പുസ്തകങ്ങള്‍ സ്വന്തമാക്കാനുമുള്ള ഈ സുവര്‍ണ്ണാവസരം കലാപുസ്തക പ്രണയികള്‍ പ്രയോജനപ്പെടുത്തുമല്ലോ…?
സെപ്റ്റംബര്‍ 10 വരെയാണ് ‘ആര്‍ട്‌സ് ബുക് ഫെയര്‍’.
The post ‘ആര്‍ട്‌സ് ബുക് ഫെയര്‍’ സെപ്റ്റംബര്‍ ഒന്നു മുതല്‍ appeared first on DC Books.