മനുഷ്യരായ കഥാകൃത്തുക്കള്‍ മരിച്ചു പോയാലും മലയാള ചെറുകഥ എത്ര വയസായാലും പുതിയ പുതിയ ഊര്‍ജ്ജവും അനുഭവങ്ങളും സ്വീകരിച്ച് യുവത്വം നിലനിര്‍ത്തുമെന്ന് എം.മുകുന്ദന്‍. കഥ ജീവിതം തന്നെയായതിനാല്‍ ,സ്‌നേഹവും, കാരുണ്യവും പകയും പ്രതികാരവും മനുഷ്യന്‍ ഭൂമിയിലുള്ളെടുത്തോളം കാലം ഉണ്ടാവുകയും സര്‍ഗ്ഗധനരായ പുതുമനസുകള്‍ക്ക് അത് പകര്‍ത്തി വെക്കാതിരിക്കാന്‍ കഴിയില്ലെന്നും മയ്യഴിയുടെ കഥാകാരന്‍ ഓര്‍മപ്പെടുത്തി. തലശ്ശേരി കറന്റ് ബുക്‌സില്‍ റീഡേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലയാള ചെറുകഥയുടെ 125-ാം പിറന്നാള്‍ യുവസാഹിത്യകാരി അനാമികയ്ക്ക് പാല്‍ പായസം കൊടുത്തുകൊണ്ട് എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.
ആദ്യ മലയാള ചെറുകഥാകൃത്തായ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരെ എന്‍ പ്രഭാകരന്‍ അനുസ്മരിച്ചു. വി.എസ്.അനില്‍ കുമാര്‍, എം പി രാധാകൃഷ്ണന്‍, അഡ്വ.കെ.കെ.രമേശ്, യുവകഥാകൃത്തുക്കളായ അബിന്‍ ജോസഫ്, പി ജിംഷാര്‍ എന്നിവര്‍ സംസാരിച്ചു.
അരുണ്‍ കുമാര്‍ പൂക്കോം, ശ്യാ ദിഷ്‌കാവില്‍ , ഡോ.ശബ്‌ന. പത്മാരാമചന്ദ്രന്‍, പി.പ്രമീള, ടി കെ.ഷാജ്, കൈലാസ് ബാലകൃഷ്ണന്‍, കെ.വി ഷനീപ്, ടി കെ അനില്‍ കുമാര്‍, ലിജി ടീച്ചര്‍, നന്ദകുമാര്‍ അയനിക്കാട്, രവീന്ദ്രന്‍, സുകുമാര്‍ അണ്ടലൂര്‍ എന്നിവര്‍ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.
The post മലയാള ചെറുകഥയ്ക്ക് മരണമില്ല; എം. മുകുന്ദന്‍ appeared first on DC Books.