Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

എന്‍എല്‍പി എന്ന വിജയമന്ത്രം

$
0
0

nlp

മസ്തിഷ്‌കത്തെയും നാഡീവ്യൂഹത്തെയും കാര്യക്ഷമമായി നിയന്ത്രിച്ച് ശരീരത്തെയും മനസ്സിനെയും ഒരേ താളക്രമത്തിലാക്കി എപ്രകാരം ജീവിതവിജയത്തിന് വിനിയോഗിക്കാം എന്നു വിശദമാക്കുന്ന നൂതനശാസ്ത്രമാണ് നൂറോ ലിംഗ്വസ്റ്റിക് പ്രോഗാം. അഥവാ എന്‍എല്‍പി. നാം നമ്മെക്കുറിച്ച് സൃഷ്ടിക്കുന്ന അകംചിത്രങ്ങളെ, നമ്മുടെ അറിവുകളെ, അഭിലാഷങ്ങളെ, പ്രേരണകളെ, പ്രവര്‍ത്തികളെ ക്രിയാത്മകമായി ചിട്ടപ്പെടുത്താന്‍ സഹായിക്കുന്ന എന്‍എല്‍പി ലോകമെമ്പാടുമുള്ള മനോവിശ്ലേഷകരും സാമൂഹികശാസ്ത്രജ്ഞരും മാനേജ്‌മെന്റ് വിദഗ്ദ്ധരും ഫലപ്രദമായി പ്രയോജനപ്പെടുത്തിവരുന്നു. മനസ്സിന്റെ ഈ പ്രയുക്തശാസ്ത്രത്തെ ലളിതമായി വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകമാണ് എന്‍എല്‍പി എന്ന വിജയമന്ത്രം.

ചിന്താഘടനയെ പരിവര്‍ത്തനം ചെയ്തും ആന്തരികവും ബാഹ്യവുമായ ആശയവിനിമയങ്ങളുടെ നടപ്പുശീലങ്ങളെ ഉല്ലംഘിച്ചും സ്വന്തം വിചാരങ്ങളുടെമേല്‍, മനസ്സിനുമേല്‍ അസാധാരണമാംവിധം ആധിപത്യം നേടുന്നതിനുള്ള പ്രായോഗികപദ്ധതികള്‍ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. അസാദ്ധ്യതകളില്‍ സാദ്ധ്യതകള്‍ തേടുന്ന വിജയാന്വേഷികള്‍ക്ക് ഒഴിവാക്കാനാകാത്തഎന്‍എല്‍പി എന്ന വിജയമന്ത്രം പ്രൊഫ. പി എ വര്‍ഗീസാണ് എഴുതിയിരിക്കുന്നത്.

എന്‍എല്‍പി ഉപയോഗിച്ച് തലച്ചോറിനെ എങ്ങനെ നിയന്ത്രിക്കാം, ദുശീലത്തെ എങ്ങനെ മാറ്റിയെടുക്കാം, എന്‍എല്‍പിയുടെ ചില പ്രത്യേക പ്രയോജനങ്ങള്‍, മോശമായ അനുഭവത്തെ എങ്ങനെ നല്ലതാക്കാം തുടങ്ങിയവയെല്ലാം എന്‍എല്‍പി എന്ന വിജയമന്ത്രത്തില്‍ വിവരിക്കുന്നു. 2005ലാണ് പുസ്തകത്തിന്റെ nlp-vijayamandramആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. ഡി സി ലൈഫ് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഏഴാമത്  പതിപ്പ് പുറത്തിറങ്ങി.

പ്രശസ്ത വ്യക്തിത്വവികസന പരിശീലകനായ പ്രൊഫ പി എ വര്‍ഗീസ് എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍ ജനിച്ചു. തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളജില്‍ നിന്ന് ബി.എസ്.സി എഞ്ചിനീയറിങ് ബിരുദം നേടി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് ഹ്യൂമന്‍ റിസോഴ്‌സില്‍ ബിരുദാനന്തര ബിരുദം. ലിഗ്വസ്റ്റിക് പ്രോഗ്രാം, ന്യൂറോ മൈന്‍ഡ് കണ്‍ട്രോള്‍ മെത്തേഡ്, ഫാമിലി കൗണ്‍സലിങ് തുടങ്ങിയവയില്‍ അമേരിക്കയില്‍ നിന്ന് പരിശീലനം ലഭിച്ചിട്ടുണ്ട്. വ്യക്തിത്വ വികസനം സംബന്ധിത്ത് നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>