Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ഞങ്ങള്‍ക്കും പറയാനുണ്ട്

$
0
0

kuttikalസന്തോഷും രാഹുലും ചങ്ങാതിമാരാണ്, മാതൃകാ കൂട്ടുകാര്‍. അവരുടെ ചങ്ങാത്തത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്ന കൃഷ്ണന്‍കുട്ടി മാഷ്. അവരുടെ ചിന്താഗതികളെ വെള്ളവും വളവും നല്‍കുന്ന സമൂഹം. അതിന്റെ പതിന്‍മടങ്ങായി തിരികെനല്‍കാന്‍ ഉതകുന്ന പദ്ധതികള്‍. എല്ലാം ഈ കുരുന്നു മനസ്സുകളില്‍ രൂപംകൊണ്ടവയാണ്. വിദ്യാലയവും വീടും സമൂഹവും പരസ്പരബദ്ധമാകുമ്പോഴുണ്ടാകുന്ന നേട്ടങ്ങളുടെ കഥപറയുകയാണ് റെജി ഡി നായരുടെ ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന ബാലസാഹിത്യ നോവല്‍.

ഇന്നത്തെ കുട്ടികള്‍ നാളത്തെ പൗരന്‍മാരാണ് എന്നത് കേട്ടുമറഞ്ഞപല്ലവിയാണ്. എന്നാല്‍ നാളെയാക്കേണ്ട ഇന്നേതന്ന മുതിര്‍ന്നവര്‍ക്കൊപ്പം പലതും അവര്‍ക്കും ചെയ്യാന്‍ കഴിയും. കുട്ടികളുടെ ചിന്താശക്തിയും ഭാവനയും നമ്മള്‍ njangalkumവളര്‍ത്തിയെടുക്കണമെന്നുമാത്രം. അത് അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സമൂഹത്തിലെ പൊതുപ്രവര്‍ത്തകര്‍ക്കും ഒരുപോലെ ചെയ്യാന്‍ കഴിയുമെന്ന് കാട്ടിത്തരുന്ന.., ഓര്‍മ്മപ്പെടുത്തുന്ന നോവലാണ് ഞങ്ങള്‍ക്കും പറയാനുണ്ട്.

കുട്ടികളുടെ സ്വഭാവം രൂപപ്പെടുത്തിയെടുക്കുന്നതില്‍ വലിയപങ്കുവഹിക്കുന്നത് വിദ്യാലയങ്ങളാണ്. ഒരു വിദ്യാര്‍ത്ഥി അവന്റെ പഠനകാലത്ത് ഏറ്റവുംകൂടുതല്‍ സമയം ചിലവഴിക്കുന്നത് വിദ്യാലയത്തിലാണ്. അദ്ധ്യാപകരും കൂട്ടുകാരുമാണ് അവന്റെ അടുത്തുള്ളത്. അതകൊണ്ടുതന്നെ അദ്ധ്യാപകര്‍ക്ക് മറ്റാരാളെക്കാളും കുട്ടികളെ മനസ്സിലാക്കാന്‍ സാധിക്കും. അങ്ങനെ അദ്ധ്യാപകരുടെ സഹായത്താല്‍ വിജയിച്ച കുട്ടികളുടെ കഥപറയുകയാണ് ഞങ്ങള്‍ക്കും പറയാനുണ്ട്.

ദേശീയ അന്തര്‍ദേശിയതലത്തില്‍ അറുപതില്‍പരം പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള റെജി ഡി നായര്‍ക്ക് ഭാരതീയ ദലിത് സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

 

 


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>