മലയാള കവിതയിലെ ബഹുസ്വരതയെ അടയാളപ്പെടുത്തുന്ന പത്തു കവിതാസമാഹാരങ്ങള്‍ പ്രകാശിപ്പിച്ചു. മറൈൻ ഡ്രൈവിൽ നടക്കുന്ന ഡിസി അന്താരാഷ്ട പുസ്തകമേളയിലാണ് സമാഹാരങ്ങള്‍ പ്രകാശിപ്പിച്ചത്. ചടങ്ങിൽ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
അജിത് കുമാര്‍ ആറിന്റെ ‘ഒറ്റത്തുള്ളിപ്പെയ്ത്ത്’, അജീഷ് ദാസിന്റെ ‘കോട്ടയം ക്രിസ്തുവും മറ്റു കവിതകളും’, സംഗീത ആര്‍ എഴുതിയ ‘ഒറ്റയ്‌ക്കൊരാള്‍ കടല്‍ വരയ്ക്കുന്നു’, ദീപാസ്വരന്റെ ‘കടലെറിഞ്ഞ ശംഖുകള്‍’, ഷമീര്‍ പട്ടരുമഠം എഴുതിയ ഹൃദയത്തില്‍ വിരല്‍തൊട്ടൊരാള്‍’, ലതീഷ് മോഹന്റെ ക്ഷ വലിക്കുന്ന കുതിരകള്‍, ഗീത തോട്ടം രചിച്ച മൗനത്തിന്റെ പെണ്ണര്‍ത്ഥങ്ങള്‍, ബൃന്ദയുടെ അവന് പൂമ്പാറ്റകളുടെ തോട്ടത്തിലേക്ക് ചിറകുവിടര്‍ത്തുന്നു, കലേഷ് എസ് എഴുതിയ ശബ്ദമഹാസമുദ്രം , എന്‍ പി ചന്ദ്രശേഖരന്റെ മറവിതന്‍ ഓര്‍മ്മ എന്നിവയാണ് പ്രകാശിപ്പിച്ചത്.
തുടര്‍ന്ന് നടന്ന കാവ്യോത്സവത്തില്‍ ലതീഷ് മോഹന്‍, എസ് കലേഷ്, അജീഷ് ദാസന്‍, എന്‍ പി ചന്ദ്രശേഖരന്‍, ബൃന്ദ, ഷമീര്‍ പട്ടരുമഠം, സംഗീത ആര്‍, ദീപാസ്വരന്‍, അജിത് കുമാര്‍, ഗീതാ തോട്ടം എന്നിവര്‍ പങ്കെടുത്തു. കപില വേണു, എസ്. ജോസഫ് എന്നിവർ പ്രസംഗിച്ചു.
The post കവിതാസമാഹാരങ്ങള്‍ പ്രകാശിപ്പിച്ചു appeared first on DC Books.