കടല്‍കൊള്ളക്കാരും നിധിവേട്ടയും നിറഞ്ഞ ഒരു മുഴുനീള ആക്ഷന്‍ ത്രില്ലര്‍ നോവലാണ് ആര്‍ എല്‍ സ്റ്റീവന്‍സണിന്റെ ട്രഷര്‍ ഐലന്റ് (നിധിദ്വീപ). ഉദ്വേഗജനകമായ സംഭംവവികാസത്തിലൂടെ പുരോഗമിക്കുന്ന കഥയാണ് നിധിദ്വീപിലേത്. ആര്‍ എല്‍ സ്റ്റീവന്‍സണിന്റെ ഈ അനന്യസൃഷ്ടി സിനിമയായും ടെലിലിഷന്‍സീരിയലായും നാടകമായും അനുവാചകഹൃദയങ്ങളെ സ്വാനീച്ച ഈ നോവലിന്റെ സംഗൃഹീതപുനരാഖ്യാനം മലയാളത്തില്‍ എ വിജയന്‍ തയ്യാറാക്കുകയുണ്ടായി. പി കെ രാജശേഖരന്‍ ജനറല്‍ എഡിറ്ററായിരുന്ന വിശ്വസാഹിത്യമാലയില്‍ ഉള്‍പ്പെടുത്തി ഡി സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. 2012 ല്‍ പുറത്തിറങ്ങിയ ഈ കൃതിയുടെ രണ്ടാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്.
ഒരു ഭൂപടത്തില്‍ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. വിദൂരമായ ഒരു ഏകാന്ത ദ്വീപ്. അവിടെ നിഗൂഡമായി കുഴിച്ചിട്ട നിധി, ഭീകരമായ കടല്‍കൊള്ളക്കാര്‍, സ്വപ്‌നസങ്കല്പങ്ങളില്‍നിന്ന് വെടിമരുന്നുമണക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്ക് ചെന്നുവീണ ഒരുബാലന്റെ തീവ്രാനുഭവങ്ങള്‍. ഇവയെല്ലാം കുട്ടികള്‍ക്കുവേണ്ടിയുള്ള സാഹസികകഥകളുടെ ചരിത്രംതന്നെ മാറ്റിമറിക്കുന്നതായിരുന്നു. കാലം അതിനെ വെറുമൊരു അഞ്ച്വര്‍ സ്റ്റോറി എന്ന നിലയില്‍ നിന്നും മറ്റുതലങ്ങളിലേക്കെല്ലാം വളര്‍ത്തി. പല ഭാഷകളിലേക്കും അത് വിവര്‍ത്തനംചെയ്യപ്പെട്ടു. ആര്‍ എല്‍ സ്റ്റീവന്‍സണിന്റെ ട്രഷര്‍ ഐലന്റ് എന്ന നോവലിന്റെ ചരിത്രം ഇങ്ങനെയാണ്..! ഒരു ഭൂപടത്തില്‍ നിന്നുതുടങ്ങിയ കഥ. 1891 ലെ ഒരുവേനല്‍ക്കാലത്ത് വളര്‍ത്തുമകനെ രസിപ്പിക്കാനായി ഒരു ദ്വീപിന്റെ മാപ്പ് വരയ്ക്കുന്നു. പിന്നീട് അതില്‍ നിന്ന് ആക്ഷന്‍ത്രില്ലറായ ഒരു നോവല്‍ രചിക്കപ്പെടുന്നു. അങ്ങനെയാണ് നിധ്വി ദ്വീപിന്റെ പിറവി.
18 ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ജീവിച്ചരിരുന്ന ജിം ഹോക്കിന്‍സ് എന്ന ബാലനിലൂടെയാണ് നിധിദ്വീപിന്റെ കഥ വികസിക്കുന്നത്. സത്രനടത്തിപ്പുകാരായിരുന്നു ജിമിന്റെ മാതാപിതാക്കള്‍. കഥയുടെ ആദ്യംതന്നെ ജിമിന്റെപിതാവ് മരിച്ചുപോകുന്നു. പിന്നീട് തന്റെ മാതാവുമൊത്ത് സത്രത്തിന്റെ ചുമതലകള്‍ വഹിച്ചത് ജിം ആണ്. ഒരിക്കല്‍ ബില്ലിബോണ്‍സ് എന്നൊരു വൃദ്ധ നാവികന്‍ അവിടെ താമസിക്കാനെത്തുന്നു. മദ്യാസക്തനായ അയാള്‍ ആരയോ ഒളിച്ചുകഴിയുകയാണെന്ന് ജിം കണ്ടെത്തുന്നു. ഒടുവില്‍ അയാളെക്കാണാന്‍ മറ്റൊരു നാവികനെത്തുന്നു. പിന്നീട് അടിപിടിയിലാണ് ആ സന്ദര്‍ശനം കലാശിച്ചത്. ക്യാപ്റ്റന്‍ ഫിന്റ് എന്ന കുപ്രസിദ്ധ കടല്‍കൊള്ളക്കാരന്റെ അനുയായിയാണ് താനെന്നും അയാളുടെ സമ്പാദ്യം തന്റെ കൈലാണെന്നും അയാള്‍ വെളിപ്പെടുത്തുന്നു. കുറച്ചുനാള്‍ കഴിഞ്ഞ് പ്യൂ എന്ന അന്ധയായ ഒരാള്‍ ബോണ്‍സിനെ കാണാനെത്തുന്നു. അയാള്‍ ഒരു കുറിപ്പ് ബോണ്‍സിനു നല്‍കുന്നു. പഴയ ഫഌന്റ് അനുയായികളുടെ ആവശ്യം അംഗീകരിക്കാന്‍ ഇന്ന് രാത്രിപത്തുമണിവരെ സയമയമുണ്ടെന്നായിരുന്നു ആ കുറിപ്പ്. എന്നാല്‍ അപ്പോള്‍തന്നെ പക്ഷാഘാതം പിടിപെട്ട് അയാള്‍ മരിച്ചുപോകുന്നു. ജിം ആകട്ടെ അയാളുടെ പെട്ടിതുറന്ന് നിധിയിരിക്കുന്ന സ്ഥലം മനസ്സിലാക്കിയ ജിം തന്റെ സുഹൃത്തുക്കളോടൊപ്പം നിധിതേടിയെറങ്ങുന്നു. നിധിദ്വീപിന്റെ കഥ തുടങ്ങുന്നതിങ്ങനെയാണ്.. പിന്നീട് അവരെ കാത്തിരുന്നതാകട്ടെ ഭയാനകമായ അപകടങ്ങളും..!
ഒറ്റയിരിപ്പിനുവായിച്ചുതീര്‍ക്കാവുന്ന ഉദ്വേകജനകമായ ഈ നോവല്‍ കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍വര്‍ക്കും ആസ്വാദ്യകരമാണ്.