വിപണിയില്‍ ഇന്നു ലഭ്യമാകുന്ന ഇതര ഇയര്‍ബുക്കുകളില്‍നിന്നും ഡി. സി.ഇയര്‍ബുക്ക് 2017-നെ വ്യത്യസ്തമാക്കുന്നത് അതിന്റെ ഉള്ളടക്കത്തിന്റെ തിരഞ്ഞെടുപ്പില്‍ കാട്ടിയ മിതത്വം തന്നെയാണ്. മത്സരപരീക്ഷാര്‍ത്ഥികളെ മാത്രമല്ല സമൂഹത്തിലെ എല്ലാത്തരം വായനക്കാരെയും തൃപ്തിപ്പെടുത്താന്‍ ഇയര്‍ബുക്കിന് കഴിഞ്ഞിരിക്കുന്നുവെന്ന് നിസംശയം പറയാം. പ്രകൃതി, ആരോഗ്യം, കല, വിവരസാങ്കേതികത, സാമ്പത്തികം, ചരിത്രം, സാഹിത്യം, സര്‍ക്കാര്‍ കാര്യങ്ങള്‍ എന്നിവയോടൊപ്പം മത്സരപ്പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും ആവശ്യമായവ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
വിജ്ഞാനത്തിന്റെ അവസാനവാക്കായി ഡി സി ബുക്‌സ് ഉയരുന്നതിന്റെ പ്രത്യക്ഷനിദര്‍ശനമാണ് ഈ വര്‍ഷത്തെ ഡി സി ബുക്‌സ് ഇയര്‍ ബുക്ക്. വര്‍ഷാരംഭത്തില്‍ ഏറെ പ്രതീക്ഷ നല്‍കിയ പാരീസ് ഉടമ്പടി മുതല്‍ വര്‍ഷാന്ത്യത്തില്‍ ഇന്ത്യ ഗൗരവപൂര്‍വം ചര്‍ച്ചചെയ്ത നോട്ടുപിന്‍വലിക്കലും അതിന്റെ അനുബന്ധപരിഷ്‌കാരമായ ഡിജിറ്റലൈസേഷനും പ്രത്യേക ലേഖനങ്ങളായി ഇയര്‍ബുക്കില്‍ അവതരിപ്പിക്കുന്നു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എന്‍.പി. രാജേന്ദ്രന്‍, സി.എസ്. വെങ്കിടേശ്വരന്‍, സി.എസ്. ചന്ദ്രിക, ഡോ.ബി. ഉമാദത്തന്‍, എസ്. ഹരികിഷോര്‍ ഐ. എ. എസ് , എം. പി. ലിപിന്‍രാജ് തുടങ്ങിയ പ്രമുഖരുടെ ലേഖനങ്ങളും ആനുകാലിക പ്രസക്തിയുള്ള നിരവധി അറിവുകളും ഇയര്‍ബുക്കിനെ സമ്പുഷ്ടമാക്കുന്നു.
2016 നെ സ്വാധീനിച്ച സാമൂഹിക – രാഷ്ട്രീയ രംഗത്തുള്ള മാറ്റങ്ങള്‍, കണ്ടുപിടുത്തങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍, ലോകം സശ്രദ്ധം വീക്ഷിച്ച അമേരിക്കന്‍ തിരഞ്ഞെടുപ്പ്, കാലാവസ്ഥാനിരീക്ഷണങ്ങള്‍ തുടങ്ങി സമസ്ത മേഖലകളെയും കോര്‍ത്തിണക്കി വിജ്ഞാനപ്രദമായ ലേഖനങ്ങളുടെ ഒരു പരമ്പര തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്നു.
കേരളസംസ്ഥാനം അതിന്റെ വജ്രജൂബിലി ആഘോഷിക്കുന്ന ഈ വേളയില്‍ സംസ്ഥാനത്തെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ പ്രത്യേകം പായ്‌ക്കേജായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.
പി.എസ്.സി.യുടെ ഔദ്യോഗികകണക്കുപ്രകാരം ആകെ എല്‍.ഡി.സി. അപേക്ഷകര്‍ 17,94,091 ആണ്. വരാനിരിക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്ന് ഇതോടെ ഉറപ്പായി. അര മാര്‍ക്കിനു പോലും പരീക്ഷാര്‍ത്ഥിയുടെ ജീവിതത്തെ നിര്‍ണായകമായി സ്വാധീനിക്കാന്‍ കഴിഞ്ഞേക്കും. ഈയൊരവസരത്തില്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് ഈ പുസ്തകം മികച്ച ഒരു വഴികാട്ടിയാകുമെന്ന് നിസംശയം പറയാം. ഡി.സി.ഇയര്‍ബുക്ക് 2017 അറിവിന്റെ ശേഖരത്തിലേക്ക് ഒരു മുതല്‍ക്കൂട്ടാകട്ടെ..!,