ആകാശവാണിയില്‍ മുടങ്ങാതെ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന സുഭാഷിതങ്ങള്‍ എന്ന പരിപാടിയില്‍ പലപ്പോഴായി പ്രക്ഷേപണം ചെയ്ത സുഭാഷിതങ്ങള്‍ കോര്‍ത്തിണക്കി പ്രസിദ്ധീകരിച്ച പുസ്തകമാണ് സുഭാഷിതങ്ങള്‍ നന്‍മനിറഞ്ഞ വചനങ്ങള്‍. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം തയ്യാറാക്കിയത് പ്രൊഫ.കെ.ആര്‍.സി. പിള്ളയാണ്. പുസ്തകത്തിന് വേണ്ടി മുരളീധരന്‍ തഴക്കര തയ്യാറാക്കിയ അവതാരിക ചുവടെ ചേര്‍ക്കുന്നു..
നഷ്ടെപ്പട്ടുപോയതോ നഷ്ടെപ്പട്ടുകൊണ്ടിരിക്കുന്നേതാ ആയ ജീവിത നന്‍മകളുടെ ഓര്‍മ്മെപ്പടുത്തലുകളാണ് പ്രൊഫ.കെ.ആര്‍.സി. പിള്ളയുടെ ഈ പുസ്തകത്തിന്റെ ഉള്ളടക്കെമന്നു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നന്‍മയും സ്‌നേഹവും പാരസ്പര്യവും ആര്‍ദ്രത യുമെല്ലാം വര്‍ത്തമാനകാലജീവിതത്തില്‍നിന്ന് ഊര്‍ന്നും ചോര്‍ന്നും തേഞ്ഞുമാഞ്ഞുപോകുമ്പോള്‍ ഒരു ‘മൃത്യുഞ്ജയം പോലെ ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായങ്ങളും വായനക്കാരന്റെ ഹൃദയത്തില്‍ സ്പര്‍ശിക്കും. തത്ത്വചിന്താപരം, വിദ്യാഭ്യാസം, സാമൂഹികം എന്നിങ്ങെന മൂന്നു ഖണ്ഡങ്ങളായി തിരിച്ചിട്ടുള്ള അറുപത്തിയാറ് സുഭാഷിതങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടുള്ളത്.
ആകാശത്തെ സര്‍വ്വകലാശാല എന്നു വിശേഷിപ്പിക്കാവുന്ന രാജ്യത്തിന്റെ പൊതു പ്രക്ഷേപണ മാധ്യമമായ ആകാശവാണിയില്‍ പലപ്പോഴായി പ്രക്ഷേപണം ചെയ്തവയാണ് ഈ സുഭാഷിതങ്ങെളല്ലാം. ആകാശവാണി എല്ലാ ദിവസവും പ്രഭാതത്തിലും രാത്രി വൈകി നാം ഉറക്കത്തിലേക്കു പോകുേമ്പാഴും ‘സുഭാഷിതം’ മുടങ്ങാതെ പ്രക്ഷേപണം ചെയ്യുന്ന പരിപാടിയാണ്. സത്ചിന്തകളും ദര്‍ശനങ്ങളും പകര്‍ന്നുനല്‍കി ജീവിതെത്ത നവീകരിക്കുകയും ശുദ്ധീകരിക്കുകയും കര്‍മ്മോന്‍മുഖമാക്കുകയും ചെയ്യുകയാണ് ആകാശവാണി ഇതിലൂടെ. രണ്ടോ മൂന്നോമിനിട്ടുമാത്രം സമയ ദൈര്‍ഘ്യമുള്ള ഒരു സുഭാഷിതം കേട്ട് ദിവസം ആരംഭിക്കുന്ന ശ്രോതാവിനെ സംബന്ധിച്ച് നന്‍മയാര്‍ന്ന പ്രവൃത്തികളില്‍ വ്യാപരിക്കുന്നതിനുള്ള ഊര്‍ജ്ജവും ഇന്ധനവുമായി അതു പരിണമിക്കുമെന്നതു തീര്‍ച്ചയാണ്. അങ്ങെനയുള്ള ഈ അറുപത്തിയാറ് സുഭാഷിതങ്ങള്‍ പുസ്തകരൂപത്തില്‍ നമ്മളിലെത്തുമ്പോള്‍ ഏതൊരു വായനക്കാരനെ സംബന്ധിച്ചും ഇത് ജീവിതനന്മയുടെ പാഠപുസ്തകമായിരിക്കും. പ്രൊഫ.കെ.ആര്‍.സി. പിള്ളയുടെ സുഭാഷിതശൈലി എത്രകണ്ട് വ്യത്യസ്തവും ശ്രദ്ധേയവുമാണെന്ന് നാലോ അഞ്ചോ അധ്യായങ്ങള്‍ വായിക്കുമ്പോള്‍തെന്ന നമുക്ക് ബോധ്യമാകും. ഒട്ടും ആശാസ്യമല്ലാത്ത ഏതെങ്കിലുമൊരു വര്‍ത്തമാനകാല പ്രശ്‌നത്തെ വളരെ ലളിതമായി അപ്രഗഥിച്ച് വസ്തുനിഷ്ഠമായി ബോധ്യപ്പെടുത്തുമ്പോള്‍ അതിന് ഉപോല്‍ബലകമായി രാമായണത്തിവെയോ ഭഗവദ്ഗീതയിലെയോ മഹാഭാരതത്തിലെയോ ഖുറാനിലെയോ ബൈബിളിെലയോ അനുഗുണമായ ദര്‍ശനങ്ങളുമായി അതിനെ സമരസെപ്പടുത്തുന്നു. സമകാലിക പ്രശ്‌നത്തിന്റെ ദൂഷ്യങ്ങളെയും ദുരന്തങ്ങളെയും ഈ താരതമ്യങ്ങളിലൂടെ വളെര ആഴത്തില്‍ ചിന്തിപ്പിക്കുവാനും ഒപ്പം ‘അരുതേ’ എന്ന് ഓര്‍മ്മിപ്പിക്കുവാനും ഇതു സഹായിക്കുന്നു.
ഭൗതികശാസ്ത്ര അധ്യാപകനായിരുന്ന ഗ്രന്ഥകാരന്‍ ഭൗതികതയെയും ആത്മീയതയെയും ചേരുംപടി ചേര്‍ത്തുവെച്ചാണ് വര്‍ത്തമാന ജീവിതത്തിന്റെ രസതന്ത്രത്തെ അനാവരണം ചെയ്യുന്നത്. ഉദാഹരണത്തിന് വേഗത്തെയും ഭാരത്തെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് അദ്ദേഹം പറയുന്നു, സ്പീഡ് അഥവാ വേഗത കൂടുമ്പോള്‍ അധികഭാരം കുറയ്‌ക്കേണ്ടിവരിക സ്വാഭാവികം. കൂടുതല്‍ ഭാരം പേറുന്ന ഒരാള്‍ക്ക് അമിതേവഗം സാധ്യമാകില്ല. സമകാലിക ജീവിതം ഇന്ന് ഒളിമ്പിക്‌സ്‌പ്പോലെ വേഗതയേറിയതാണ്. എല്ലാവര്‍ക്കും തിരക്കാണ്, വല്ലാത്ത പരക്കംപാച്ചിലാണ്. ജീവിതവേഗം കൂടിയപ്പോള്‍ പല ഭാരങ്ങളും നമുക്ക് ഒഴിവക്കേണ്ടിവന്നു. അങ്ങനെ നാം ഒഴിവാക്കിയവയെല്ലാം ജീവിതത്തിലെ നന്‍മകളായിരുന്നു. മാതാപിതാക്കളെപ്പോലും
വൃദ്ധസദനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിക്കുന്ന അവസ്ഥാന്തരം ഒരു ഭൗതികശാസ്ത്ര ക്ലാസ്സെടുക്കുന്ന അധ്യാപകനെപ്പോലെ ഗ്രന്ഥകാരന്‍ കോറിയിട്ടിരിക്കുന്നു.
വ്യാസമഹര്‍ഷിയും ശ്രീ ശങ്കരാചാര്യരും ശ്രീബുദ്ധനും സ്വാമി വിവേകാനന്ദനും ചിന്‍മയാനന്ദജിയും മഹാത്മജിയുമെല്ലാം ഈ സുഭാഷിതങ്ങളിലൂടെ നമ്മളിലേക്കു പരകായപ്രവേശം നടത്തുന്നുണ്ട്. ചില സുഭാഷിതങ്ങള്‍ വായിച്ചുകഴിയുമ്പോള്‍ ഏകാഗ്രമായ മനസ്സോടെ ഒരു സത്‌സംഗത്തില്‍ പെങ്കടുത്ത് ആത്മശാന്തിനേടിയ അനുഭവവേദ്യതയാണുണ്ടാകുക. കാലപ്രവാഹത്തില്‍ നമ്മുടെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെ യഥാവിധി തിരിച്ചറിയുന്ന ഗ്രന്ഥകര്‍ത്താവ് മഹദ്‌വചനങ്ങളുടെയും പുണ്യപുരാണ ഇതിഹാസങ്ങളുടെയും ശുഭ്രശുദ്ധിയുള്ള വെളിച്ചത്തെ ജീവിതപന്ഥാവിലെ കൂരിരുട്ടകറ്റുവാന്‍ ഒരു ടോര്‍ച്ച് ലൈറ്റായി’ മാറ്റിയിരിക്കുന്നു.
സ്‌നേഹം, ദയ, കരുണ തുടങ്ങിയ സദ്‌വികാരങ്ങളെയും ക്ഷമ, സഹനം, സാഹോദര്യം എന്നിങ്ങനെയുള്ള ഭാവങ്ങളെയും ഉദ്ദീപിപ്പിക്കുകയും മാനവികതയുടെ ശ്രേഷ്ഠത ബോധ്യപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഈ സുഭാഷിതങ്ങള്‍ ഓരോന്നും അക്ഷരാര്‍ത്ഥത്തില്‍ നന്‍മയുള്ള പറച്ചില്‍ത്തന്നെയായിത്തീരുന്നു. പഴയകാലത്ത്, വീട്ടിലെ മുത്തശ്ശിമാരും മുത്തശ്ശന്‍മാരും കൊച്ചുകുട്ടികെള മടിയിലിരുത്തി നിരവധി സാരോപേദശകഥകള്‍ പറഞ്ഞുകൊടുക്കുമായിരുന്നു. അങ്ങനെയുള്ള കഥകള്‍ കേട്ടുവളര്‍ന്നവരുടെ മനസ്സില്‍നിന്നും ഈ ജീവിതമൂല്യങ്ങളെ സ്ഫുടം ചെയ്തെടുത്ത പുരാണകഥകളും ആത്മീയചിന്തകളും തേഞ്ഞുമാഞ്ഞുപോകാതെ അവേശഷിക്കും.
ഇന്ന് കഥ പറഞ്ഞുതരുവാന്‍ മുത്തശ്ശിമാരുമില്ല, കഥ കേള്‍ക്കുവാന്‍ ആര്‍ക്കും സമയവുമില്ല. ഇതാ, ഇവിടെയാണ് ഈ നന്‍മപുസ്തകത്തിന്റെ പ്രാധാന്യം. ഇതില്‍ കഥയും കവിതയും സത്ചിന്തകളും സേരാപേദശങ്ങളും മഹദ്‌വചനങ്ങളുമെല്ലാമുണ്ട്. അതിനാല്‍ മുതിര്‍ന്നവര്‍ക്കെന്നപോലെ പുതിയ തലമുറയ്ക്കും മുത്തശ്ശിയുടെ മടിത്തട്ടില്‍ക്കിടന്ന് കഥ പറഞ്ഞുകേള്‍ക്കുന്ന ഒരു അനുഭവം ഈ പുസ്തകം പ്രദാനം ചെയ്യും. ഏതൊരു വായനക്കാരന്റെയും മനസ്സിനെ ധന്യമാക്കുവാന്‍, വിമലീകരിക്കുവാന്‍ പ്രൊഫ.കെ.ആര്‍.സി. പിള്ളയുടെ ഈ പുസ്തകത്തിനു കഴിയും എന്നത് തീര്‍ച്ച.