മലയാളത്തിന്റെ ധ്രുവനക്ഷത്രം കമലാദാസിനും യൂനിസ് ഡിസൂസയ്ക്കും ശേഷം ഇന്ത്യന്‍-ഇംഗ്ലീഷ് കവിതാ സാഹിത്യത്തില്‍ മലയാളത്തിന്റെ സ്വത്വം അണിഞ്ഞ കവയിത്രിയാണ് മീരാ നായർ. ഇംഗ്ലീഷ് കവിതാ ആസ്വാദകരുടെ ഇടയില്‍ ഇത്രയും സ്വാധീനം ചെലുത്തിയ മറ്റൊരു കവയത്രി ഉണ്ടായിട്ടില്ല. ശരിക്കും കവിതയുടെ ഒരു വെൻഡിങ് മെഷീൻ തന്നെയാണ് ഈ കവയിത്രി.
മ്യൂസ് ഇന്ത്യാ യങ് റൈറ്റേഴ്സ് പുരസ്കാര പട്ടികയിൽ ഇടംപിടിച്ച ആദ്യ സമാഹാരത്തിനുശേഷം മീരാനായരുടെ രണ്ടാമത്തെ പ്രസിദ്ധീകരണമാണ് ‘പോയട്രി വെന്‍ഡിങ്ങ് മെഷീന്‍’ അതായത് കവിതകളുടെ ഒരു വെൻഡിങ് മെഷീൻ. ആകെ ചെയ്യേണ്ടത് കവിതയായി രൂപപ്പെടാൻ ആഗ്രഹിക്കുന്ന വാചകം യന്ത്രത്തോടു പറയുക മാത്രം. പറയുന്നയാൾ എഴുതാൻ ആഗ്രഹിച്ച കവിത തിരിച്ചുകിട്ടും. സ്വന്തം വാക്കുകൾ. ഭാവം. ഭാവന. ഭാവുകത്വം എല്ലാം തനിമയോടെ.
സോഷ്യല്‍ മീഡിയയിലൂടെയാണ് മീരയുടെ സ്നേഹം തുളുമ്പുന്ന കവിതകൾ ആദ്യം ആസ്വാദകരിലേക്ക് എത്തുന്നത്. കവിതകളുടെ കൂട്ടുകാരിയായിരുന്ന മീരയുടെ കവിതകളിലെ പ്രധാന വിഷയവും സ്‌നേഹമെന്ന വികാരമാണ്. തനിമയോടെ ആവിഷ്കരിക്കപ്പെട്ട ഈ പൊതുവിഷയത്തിലൂന്നി ഗൗരവകരമായ മറ്റ് പലവിഷയങ്ങളേയും ‘പോയട്രി വെന്‍ഡിംഗ് മെഷീന്‍’ എന്ന കവിതാസമാഹാരം ഉള്‍ക്കൊള്ളുന്നു.
അനുവാചക ഹൃദയങ്ങളെ കീഴടക്കാൻ ശേഷിയുള്ള വാക്കുകളിലെ സ്വാഭാവികത , ശാന്തമെന്നു തോന്നുന്ന വരികളിലെ വിസ്ഫോടനം നിലാവു പോലെ പ്രവഹിക്കുന്ന കവിതയുടെ അക്ഷയപാത്രമാണ് മീരയുടെ കവിതകൾ. ഇഴപൊട്ടാത്ത വാക്കുകള്‍ ചേര്‍ത്ത ഒരു കാവ്യശില്‍പം. അതാണ് ‘പോയട്രി വെന്‍ഡിംഗ് മെഷീന്‍’ എന്ന കവിതാസമാഹാരം.
“ലേഡീസ് ആന്റ് ജെന്റില്‍മെന്‍, അലൗ മീ ടു മേക്ക് എ സെയില്‍സ് പിച്ച്, ഫോര്‍ ഹോള്‍ഡ് യുവര്‍ ബ്രെത്ത്‌സ്, ഐ ഹാവ് ഫോര്‍ യു എ പോയട്രി വെന്‍ഡിംഗ് മെഷീന്‍”….. പ്രണയവും സ്‌നേഹവും ഇഴചേരുന്ന വരികള്‍. ചിലപ്പോള്‍ തീവ്രവേദനയുടേത്. മറ്റുചിലപ്പോള്‍ ആഹ്ലാദത്തിന്റേത്.
അമ്പതു കവിതകളുടെ സമാഹാരമായ ‘പോയട്രി വെന്‍ഡിങ്ങ് മെഷീന്‍’ ഒരിക്കൽ പോലും വായനക്കാരെ മടുപ്പിക്കുന്നില്ല. ഒരു നിമിഷം പോലും വിരസമാക്കി പാഴാക്കുന്നില്ല.മറിച്ച്, മനുഷ്യാവസ്ഥയുടെ വിവിധതലങ്ങളെ കൂടുതൽ പ്രകാശമാനമാക്കുന്നു. സ്ത്രീഹൃദയത്തിന്റെ സ്വന്തമായ സുപ്രഭാതങ്ങളെയും നട്ടുച്ചകളെയും അസ്മതയങ്ങളെയും കൂരിരുട്ടിനെയും പ്രതിഫലിപ്പിക്കുന്നു….
മാധ്യമ പ്രവര്‍ത്തകയായ മീരാ നായരുടെ രണ്ടാമത്തെ കവിതാ സമാഹാരമാണിത്. തിരുവനന്തപുരം ടെന്നീസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ പോള്‍ സക്കറിയയാണ് ‘പോയട്രി വെന്‍ഡിങ്ങ് മെഷീന്‍’ എന്ന കവിത പ്രകാശനം ചെയ്തത്.