ഇന്നത്തെ തലമുറയ്ക്ക് ആരോഗ്യസംരക്ഷണം എന്നത് അത്യന്തം തലപുകയ്‌ക്കേണ്ട ഒരു വിഷയം തന്നെയാണ്. അതിനായി പല പരീക്ഷണങ്ങള്‍ ക്കും അവര്‍ തയ്യാറാകുന്നുണ്ട്. നിസ്സാരമായ പല അസുഖങ്ങളെയും വലിയപ്രശ്‌നമാക്കാത്തീര്‍ക്കാറുണ്ട് ചിലര്‍. എന്നാല്‍ നമ്മുടെ നാട്ടുവൈദ്യത്തില്‍ അതിനെല്ലാമുള്ള മരുന്നുകളുണ്ട്. അതികം ചിലവില്ലാതെ അസുഖങ്ങള്‍ പൂര്‍ണ്ണമായും മാറ്റുന്ന മരുന്നുകളുണ്ടതില്‍. നമ്മുടെ നിത്യജീവിതത്തില്‍ സാധാരണയായി കാണപ്പെടുന്ന നിരവധി രോഗങ്ങള്‍ക്കുളള ലളിതമായ ചികിത്സാവിധികളാണ് പി വി തോമസ് തയ്യാറാക്കിയ ഗൃഹവൈദ്യം എന്ന ഈ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നത്.
തുമ്മല്‍, ജലദോഷം, ചൊറിച്ചില്‍ മുതലായ സാധാരണ അസുഖങ്ങള്‍ മുതല്‍ പ്രമേഹം, ആസ്ത്മ, ക്ഷയം, ഈസ്‌നോഫിലിയ തുടങ്ങിയ കടുത്ത രോഗങ്ങള്‍വരെ നിസ്സാരമായ ഔഷധപ്രയോഗങ്ങള്‍കൊണ്ട് ഭേദമാക്കാമെന്ന് ഗ്രന്ഥകാരന്‍ ഗവേഷണം ചെയ്ത് തെളിക്കുന്നു. അതുപോലെ വീട്ടുമുറ്റത്തു വളരുന്ന തുളസി, തുമ്പ, മുരിങ്ങ, ശതാവരി, അമുക്കിരം, മഞ്ഞള്‍, കയ്യോന്യം, തഴുതാമ, ത്രിഫല തുടങ്ങി ഔഷധങ്ങളുടെ മാഹാത്മ്യത്തെയും പ്രയോഗത്തെയും വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. ഇതില്‍ പറഞ്ഞിട്ടുളള ഒരോ ഔഷധങ്ങള്‍ ഉപയോഗിച്ചുനോക്കി ഫലപ്രദമാണെന്നുളളവരുടെ അനുഭവസാക്ഷ്യം കൂടി ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിരിക്കുന്നു. മാത്രമല്ല ബ്രഹ്മചര്യത്തിന്റെ ആവശ്യകതയെ കുറിച്ച് കൂടി ഉദ്‌ബോധിപ്പിക്കുന്നുണ്ട്.
ആയുര്‍വ്വേദത്തിന്റെയും നാട്ടുവൈദ്യത്തിന്റെയും മേഖലയിലെ നിരവധി കാലത്തെ അന്വേഷണങ്ങളിലുടെയും പ്രയോഗികാനുഭങ്ങളിലൂടെയും സിദ്ധിച്ച അറിവുകളെ പുതിയ തലമുറക്ക് പകര്‍ന്ന് കൊടുക്കുകയാണ് പി വി തോമസ്. രോഗങ്ങള്‍ വരാതിരിക്കുതിന് ദൈനംദിനജീവിതത്തില്‍ അനുഷ്ഠിക്കേണ്ട മാര്‍ഗ്ഗങ്ങള്‍ അദ്ദേഹം ഗ്രന്ഥത്തില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നു. തീരാവ്യാധികളായി കരുതപ്പെടുന്ന ചില രോഗങ്ങള്‍ക്കുളള ഔഷധപ്രയോഗങ്ങളും ഒറ്റമൂലികളും സാധാരണക്കാരനായ ചില വ്യക്തികള്‍ക്ക് സ്വായത്തമായിട്ടുണ്ട്, അവരില്‍ നിന്നും നാനാതരത്തിലുളള നാട്ടുചികിത്സാവിദഗ്ദ്ധന്മാരില്‍നിന്നും അനുഭവസ്ഥരില്‍നിന്നും ശേഖരിച്ചിട്ടുളള 300 ല്‍ പരം രോഗങ്ങള്‍ക്കുളള ഔഷധപ്രയോഗങ്ങളാണ് ഗൃഹവൈദ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. എഴുപതിനായിരം കോപ്പികള്‍ വിറ്റഴിയുകയും അനേകലക്ഷങ്ങളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത കൃതിയാണിത്.