മഹോദയപുര രാജാവായിരുന്നു ഗാഥി പുത്രനായ വിശ്വാമിത്രൻ.നായാട്ടിനായി കാട്ടിൽ എത്തിയ രാജാവ് യാദിർശ്ചികമായി വസിഷ്ഠ മുനിയുടെ പറന്ന ശാലയിലെത്തി. അവിടെ കണ്ട ശമ്പള എന്ന കാമധേനുവിൽ ആകൃഷ്ടനായ രാജാവ് അതിനെ സ്വന്തമാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. ഇതിൽ അസ്വസ്ഥനായ രാജാവ് ബ്രഹ്മത്വ പ്രാപ്തിക്കായി തപസ്സു ചെയ്തു. ആയിരം വർഷം നീണ്ടു നിന്ന കൊടിയ തപസ്സ്. വസിഷ്‌ഠനോടുള്ള പകയുമായി ക്ഷത്രിയനിൽ നിന്ന് ഋഷിയായി മാറിയ ക്ഷിപ്ര കോപിയുടെ ഉജ്വലമായ ജീവിതകഥയാണ് വിശ്വാമിത്രൻ.
നൂറു കൂനികൾ , ക്ഷത്രിയൻ ബ്രാഹ്മണനാകുന്നു, ത്രിശങ്കുവിന്റെ കഥ , വിശ്വാമിത്രനും ഹരിശ്ചന്ദ്രനും , കൊക്കും പൊന്മാനും , അഹല്യാമോക്ഷം , വില്ലു കുലച്ചൊരു വിവാഹം തുടങ്ങി രാമായണത്തിൽ വിശ്വാമിത്രനെ കേന്ദ്രീകരിച്ച പ്രധാന സംഭവങ്ങൾ എല്ലാം ഉൾപ്പെടുത്തിയാണ് ‘വിശ്വാമിത്രൻ‘ തയ്യാക്കിയിരിക്കുന്നത്. വലിയ അക്ഷരങ്ങളിൽ അച്ചടിക്കപ്പെട്ടിരിക്കുന്ന വിശ്വാമിത്ര കഥകളുടെ ചിത്രങ്ങളും പുസ്തകത്തിൽ ഉണ്ട്.
അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസ സഞ്ചയത്തെ കുട്ടികൾക്കും മുതിർന്നവർക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് ” പുരാണ കഥാപാത്രങ്ങൾ ”. എണ്ണമില്ലാത്ത കഥാപാത്രങ്ങളും തീരാത്ത കഥകളുമായി സമ്പന്നമാണ് നമ്മുടെ ഇതിഹാസങ്ങൾ. ഭീഷ്മർ , ഹനുമാൻ , ദ്രൗപതി , ഗാന്ധാരി , രാവണൻ , സീത , കുന്തി , വിശ്വാമിത്രൻ , യയാതി , കണ്ണകി , സത്യവതി , ദ്രോണർ , ഘടോത്കചൻ , നാരദർ തുടങ്ങി പ്രോജ്ജ്വലങ്ങളായ നിരവധി പുരാണ കഥാപാത്രങ്ങൾ നമുക്കുണ്ട്. ഇതിഹാസത്തിലെ അനശ്വര കഥകൾ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന പുരാണകഥാപാത്ര പരമ്പര കുട്ടികൾക്കായി ഒരുക്കുകയാണ് ഡി സി മാമ്പഴം.
കുട്ടികൾക്കൊപ്പം മുതിർന്നവർക്കും ആസ്വാദ്യകരമാകും വിധം തയ്യാറാക്കിയ ഈ കഥകൾ എല്ലാംതന്നെ തികച്ചും ലളിതമാണ്. പ്രശസ്ത ബാലസാഹിത്യകാരന്മാരായ ഡോ . കെ ശ്രീകുമാർ . ഡോ. പി കെ ചന്ദ്രൻ , ഉല്ലല ബാബു , പി രമ തുടങ്ങിയവരാണ് കഥകളുടെ പുനരാഖ്യാനം നിർവ്വഹിച്ചിരിക്കുന്നത്.