വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് ഉള്‍പ്പെടെയുള്ള തസ്തികകളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുകയാണ്. ജൂലൈ അവസാനത്തോടു കൂടി എല്‍ ഡി സി പരീക്ഷകളും ആരംഭിക്കും. ഇനിയും കുടുതല്‍ തസ്തികകളിലേയ്ക്ക് അപേക്ഷകള്‍ പ്രതീക്ഷിക്കുന്നുമുണ്ട്. സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കായുള്ള ഈ അവസരങ്ങളുടെ ഒഴുക്ക് ഉദ്യോഗര്‍ത്ഥികള്‍ക്ക് മുന്നില്‍ എത്തുമ്പോള്‍ അവര്‍ ചെയ്യേണ്ടത് ഒരു കാര്യം മാത്രം – ചിട്ടയോടുകൂടിയുള്ള പഠനം.
ഒരുപാടുകാര്യങ്ങള്‍ കൂട്ടിയിട്ടു പഠിക്കുന്നതിനേക്കാള്‍ ഓരോ പരീക്ഷയ്ക്കും അവശ്യമുള്ളത് മാത്രം സിലബസിനനുസരിച്ച് പഠിക്കുക എന്നതാണ് ഉത്തമമായ മാര്‍ഗ്ഗം. ലാസ്റ്റ് ഗ്രേഡ് പരീക്ഷകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ വിദ്യാഭ്യാസ യോഗ്യതയില്‍ വന്നിരിക്കുന്ന മാറ്റം പ്രത്യേകം ശ്രദ്ധിക്കണം. സിലബസ് എന്താണ്?
പൊതുവിജ്ഞാനം, ആനുകാലികം, കേരള നവോത്ഥാനം, ജനറല്‍ സയന്‍സ്, ലളിതമായ ഗണിതം തുടങ്ങിയവയാണ് ലാസ്റ്റ് ഗ്രേഡ് പരീക്ഷകളിലെ സിലബസ്. അപ്പോള്‍ പഠനവും അപ്രകാരമാവണം. എന്നാല്‍ എല്‍ ഡി സി അല്ലെങ്കില്‍ ഡിഗ്രി നിലവാരമുള്ള പരീക്ഷകള്‍ക്ക് ഈ സിലബസ്സ് ബാധകമല്ല. ആ പരീക്ഷകളില്‍ പഠനത്തിന് ആഴം കൂട്ടേണ്ടതാണ്.
ഒരു മണിക്കൂര്‍ പതിനഞ്ച് മിനിറ്റിനുള്ളില്‍ നിര്‍ണ്ണയിക്കപ്പെടുന്നത് മത്സരാര്‍ത്ഥികളുടെ ഭാവിജീവിത വിജയമാണ്. അതിനായി നിങ്ങള്‍ ഒരു ദിവസം മാറ്റി വയ്‌ക്കേണ്ടത് കുറഞ്ഞത് അഞ്ച് മണിക്കൂറാണ്. നിരന്തരമായി, ചിട്ടയോടു കൂടിയുള്ള പഠനം ഒരു സര്‍ക്കാര്‍
ഉദ്യോഗസ്ഥനാകുക എന്ന സ്വപ്‌നത്തിലേയ്ക്ക് നിങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നു. ഇതോടൊപ്പം വേണ്ടതാണ് പഠനവഴികളുടെ ശരിയായ തിരഞ്ഞെടുപ്പ്.
ഡി സി ബുക്‌സ് ഐ റാങ്ക് മുദ്രണത്തില്‍ പ്രസിദ്ധീകരിക്കുന്ന ഓരോ പുസ്തകവും ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ നിങ്ങളെ സഹായിക്കുന്നു. പി എസ് സി ലാസ്റ്റ് ഗ്രേഡ് എക്‌സാം റാപിഡ്, പി എസ് സി ലാസ്റ്റ് ഗ്രേഡ് മുന്‍വര്‍ഷചോദ്യപേപ്പര്‍ വര്‍ക്ക്ബുക്ക്, എല്‍ഡിസി ടോപ്പ് റാങ്കര്‍, എല്‍ഡിസി മുന്‍വര്‍ഷചോദ്യപേപ്പറുകളും അനുബന്ധവസ്തുതകളും, പി എസ് സി നിരന്തരം ആവര്‍ത്തിക്കുന്ന 10000 ചോദ്യങ്ങള്‍, പി എസ് സി ആവര്‍ത്തിക്കുന്ന 1000 മലായാളഭാഷാചോദ്യങ്ങള്‍, PSC Most Frequently repeated 5000 English Questions, പി എസ് സി കോഡ്
മാസ്റ്റര്‍ 1, പി എസ് സി കോഡ് മാസ്റ്റര്‍ 2, പി എസ് സി കോഡ് മാസ്റ്റര്‍ 3( എല്‍ ഡി സി സ്‌പെഷ്യല്‍), പ്രായോഗിക ഗണിതം. മത്സരപ്പരീക്ഷകള്‍ക്കുള്ള ഗണിതം, മത്സരപ്പരീക്ഷകളിലെ ഐ ടിയും സൈബര്‍ലോയും, COMPREHENSIVE OBJECTIVE INDIAN HISTORY AND FACTS ABOUT INDIA തുടങ്ങി ഓരോ വിഷയത്തിലും മത്സരാര്‍ത്ഥികള്‍ക്ക് മുതല്‍ക്കൂട്ടായ നിരവധി പുസ്തകങ്ങളുടെ സഞ്ചയമാണ് ഐ റാങ്ക് മുദ്രണത്തിലൂടെ ഡി സി ബുക്‌സ് ഒരുക്കുന്നത്.
അവസരങ്ങള്‍ അപൂര്‍വ്വമാണ്. അവ വരുമ്പോള്‍ പ്രയോജനപ്പെടുത്തുക…!