“തോമാച്ചന്റെ മകന് സുന്ദരിയും സല്‍സ്വഭാവിയും ഉന്നത ബിരുദധാരിയും നല്ല ജോലിയും ശമ്പളവും ദൈവസാക്ഷ്യമുള്ളവളും ഉന്നതകുലജാതയുമായ ഒരു പെണ്ണിനെ വേണം അല്ലേ… കൊള്ളാം..ഇത്തരം ഒരു പെണ്‍കുട്ടിയെ കണ്ടിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെ സന്ന്യാസിയായിപ്പോകുമായിരുന്നോ എന്റെ തോമാച്ചാ….!”
ഒരിക്കല്‍ നിറയെ നിബന്ധനകളുമായി മകന് പെണ്ണന്വേഷിച്ച് തന്നെ സമീപിച്ച ആളോട് മാര്‍ ക്രിസോസ്റ്റം തിരുമേനി പറഞ്ഞതിങ്ങനെയാണ്. ഇങ്ങനെ നര്‍മ്മംകലര്‍ന്ന രീതിയില്‍ കുറിക്കുകൊള്ളുന്ന വര്‍ത്തമാനങ്ങള്‍ പറയാന്‍ ഈ കൊച്ചുകേരളത്തില്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയോളം ആരും വരില്ല. നൂറിന്റെ നിറവില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും അദ്ദേഹം ജാതിമതഭേദമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ടവനാകുന്നതും ആരാധ്യപുരുഷനാകുന്നതും അതുകൊണ്ടുമാത്രമാണ്.
തന്റെ പ്രസംഗങ്ങളിലും എന്തിന് കുശലാന്വേഷത്തില്‍ വരെ ഹാസ്യത്തിന്റെ മേമ്പൊടിയുള്ള നര്‍മ്മം കലര്‍ത്തിയേ അദ്ദേഹം സംസാരിക്കു. അത് പക്ഷേ ആരെയും വേദിപ്പിക്കാറുമില്ല അരിശംകൊള്ളിക്കാറുമില്ല. ഓര്‍ത്തോര്‍ത്ത് ചിരിക്കാനും ചിരിച്ച് ചിരിച്ച് ചിന്തിക്കാനുമുള്ള വക അദ്ദേഹത്തിന്റെ ഇത്തരം ഫലിതങ്ങളില്‍ ഉണ്ടാകും. ഒരിക്കല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ച അദ്ദേഹം തടവുകാരോടായി പറഞ്ഞു;
“എന്റെ സഹോദരന്മാരെ കക്കാന്‍ പഠിച്ചാല്‍ നിക്കാന്‍ പഠിക്കണം. നില്‍ക്കാനറിയാത്തതാ നിങ്ങളുടെ പ്രശ്‌നം. അതറിഞ്ഞില്ലെങ്കില്‍ ജയിലിനകത്താകും. അതറിയാമെങ്കില്‍ എപ്പിസ്‌ക്കോപ്പായെ ഒക്കെയാകാം..!”
ഇങ്ങനെ ചിരിമുത്തുകള്‍ പൊഴിക്കുന്ന ഫലിതങ്ങള്‍ കോര്‍ത്തിണക്കി തിരുഫലിതങ്ങള്‍ എന്നപേരില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജി അമൃതരാജ് സമാഹരിച്ച ക്രിസോസ്റ്റം തിരുഫലിതങ്ങള്‍ക്ക് അവതാരിക എഴുതിയിരിക്കുന്നത് ഡി ബാബുപോളാണ്. ഇപ്പോള്‍ പുസ്തകത്തിന്റെ നാലാമത് പതിപ്പാണ് പുറത്തുള്ളത്.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ക്രിസോസ്റ്റം തിരുമേനിയുടെ മറ്റ് കൃതികള്‍