പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്തി’നെക്കുറിച്ചുള്ള ‘Mann Ki Baat: A Social Revolution on Radio’ പുസ്തകം പ്രകാശനം ചെയ്തു. വെള്ളിയാഴ്ച രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ആദ്യപ്രതി നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയാണ് അവതാരിക എഴുതിയിരിക്കുന്നത്. പുസ്തകം അടുത്തു തന്നെ എല്ലാ വിദേശ, പ്രാദേശിക ഭാഷകളിലും പ്രസിദ്ധീകരിക്കും.
മോദിയുടെ 12 വര്‍ഷത്തെ നേട്ടങ്ങള്‍ അധികരിച്ചുവരച്ച ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഖചിത്രം ഉള്‍പ്പെടെ പുസ്തകത്തിലെ 11 ചിത്രങ്ങളും അക്ബര്‍ സാഹെബാണ് തയാറാക്കിയിരിക്കുന്നത്.
മേദി ഭക്തനായ അക്ബര്‍ ദുബായികേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനുമുമ്പ് മോദിയുടെ 12 വര്‍ഷത്തെ നേട്ടങ്ങള്‍ അധികരിച്ചു 12 ചിത്രങ്ങളുടെ പരമ്പര ഇദ്ദേഹം തയ്യാറാക്കിയിരുന്നു. ഈ ചിത്രങ്ങള്‍ 2015ല്‍ ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. കര്‍ണാടകയിലെ മംഗളുരു സ്വദേശിയാണ് അക്ബര്‍ സാഹെബ്. യുഎഇ ഭരണാധികാരികള്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടുള്ള രചനകളും അക്ബര്‍ സാഹെബ് നടത്തിയിട്ടുണ്ട്.