ഷാങ്ഹായി റൈറ്റേഴ്‌സ് അസ്സോസിയേഷൻന്റെ ഈ വർഷത്തെ റൈറ്റർ ഇൻ റെസിഡൻസി ഫെലോഷിപ്പിന് ടി പി രാജീവൻ അർഹനായി. രണ്ടുമാസം ചൈനയിൽ താമസിക്കാനും സാഹിഹ്യ രചന നടത്താനുമാണ് ഫെല്ലോഷിപ്പ്. യാത്രാ ചെലവ് , താമസ ചെലവ് , ഓണറേറിയം എന്നിവ അസോസിയേഷൻ നൽകും. സെപ്റ്റംബർ മുതൽ നവംബർ വരെയാണ് ഫെല്ലോഷിപ് കാലയളവ്.
ടി പി രാജീവൻ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച രചനകളുടെ അടിസ്ഥാനത്തിലാണ് ഫെലോഷിപ്പ് നൽകിയത്. ഈ ഫെല്ലോഷിപ് ലഭിക്കുന്ന ആദ്യ മലയാളി എഴുത്തുകാരനാണ് ടി പി രാജീവൻ. അഹ്‌ജാമു അമി( അമേരിക്ക ) , അനേറ്റി ഹഗ് (സ്വിറ്റ് സർ ലാൻഡ് ) ദളിറ്റ് ദഹാൻ , കാർലി ബാഹ് (ഇസ്രായേൽ), ജൂലിയൻ ഹെബർട്ട് (മെക്സിക്കോ ) , മരീന പോർസെല്ലി (അർജന്റീന ), നിക്കോളാസ് കുർട്ടോവിച്ച് (ഫ്രാൻസ് ) , വ്ലാഡിമിർ പോളിനോവ് (ബൾഗേറിയ ) എന്നിവരാണ് ഫെലോഷിപ്പിന് അർഹരായ മറ്റു എഴുത്തുകാർ.