പുരുഷനും ഒരുപോലെ പങ്കാളികളാവുന്ന പ്രവൃത്തിയിൽ സ്ത്രീകൾ മാത്രം ഇരകളാവുന്ന പുരുഷാധിപത്യ ദർശനം മാറ്റണമെന്ന് ശീതൾ ശ്യാം. മറൈൻ ഡ്രൈവിലെ ഡിസി അന്താരാഷ്ട്ര പുസ്തകമേളയിൽ ആചാരങ്ങളും ലൈംഗിക ചൂഷണവും എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ പ്രസംഗിക്കുകയായിരുന്നു ശീതൾ ശ്യാം.
ലൈംഗികതയെ തൊഴിലായി കരുതപ്പെടുന്ന ചിന്തയെ സംവാദത്തിൽ പങ്കെടുത്ത ജോളി ചിറയത്ത് വിമർശിച്ചു. തൊഴിൽ ഒരു വ്യക്തിയുടെ ജീവിതത്തിന് യാതൊന്നും ലൈംഗികവൃത്തി തൊഴിലായി സ്വീകരിക്കുന്നവർക്ക് ലഭിക്കുന്നില്ലെന്ന് ജോളി ചിറയത്ത് പറഞ്ഞു. ലൈംഗികത അതിലേർപ്പെടുന്ന വ്യക്തികളുടെ മാത്രം കാര്യമാണെന്നും സമൂഹത്തിന് അതിൽ യാതൊരു പങ്കുമില്ലെന്നും അവർ പറഞ്ഞു.
മാധ്യമ പ്രപവർത്തകനായ പുടയൂർ ജയനാരായണൻ മോഡറേറ്ററായിരുന്നു. അരുണ്‍ എഴുത്തച്ഛന്റെ ‘വിശുദ്ധപാപങ്ങളുടെ ഇന്ത്യ‘ എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു സംവാദം. അരുൺ എഴുത്തച്ഛനും സംവാദത്തിൽ പങ്കെടുത്തു.
The post തകർക്കപ്പെടേണ്ടത് പുരുഷാധിപത്യ സാമൂഹ്യഘടന – ശീതൾ ശ്യാം appeared first on DC Books.