ലോകമെങ്ങും റിയൊ ഒളിംപിക്‌സിന്റെ ആരവത്തിലാണ്. കായികമത്സരങ്ങളെ ആരാധിക്കുന്ന കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഒളിംപിക്‌സ് വാര്‍ത്തകളിലേക്ക് കണ്ണുനട്ടിരിക്കുകയാണ്. വീണ്ടുമൊരു ഒളിംപിക്‌സിന് ലോകം സാക്ഷ്യം വഹിക്കുമ്പോള്‍ സ്‌പോര്‍സ് ജേര്‍ണലിസത്തില്‍ വ്യക്തിമുദ്രപതിപ്പിച്ച സനില്‍ പി തോമസ് തയ്യാറാക്കിയ ഒളിംപിക്‌സിലെ ഇന്ത്യന്‍ വീരഗാഥകള്‍ എന്ന പുസ്തകത്തിന് പ്രസക്തിയേറുകയാണ്. കാരണം ഒരു കായികതാരത്തിന്റെ ഏറ്റവും വലിയ സ്വപ്‌നമായ ഒളിംപിക്‌സ് മെഡല്‍ മുത്തമിട്ട ഇന്ത്യന്‍ പ്രതിഭകളുടെ ജീവിതം തുറന്നുകാട്ടുന്ന പുസ്തകമാണ് ഒളിംപിക്‌സിലെ ഇന്ത്യന്‍ വീരഗാഥകള്‍.
ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് പല ഇനത്തിലായി അഭിമാനനേട്ടം സമ്മാനിച്ച നോര്‍മന്‍ പ്രിച്ചാര്‍ഡ്, ജെ ഡി യാദവ്, ലിയാന്‍ഡര്‍ പെയയ്‌സ്, കര്‍ണ്ണം മല്ലേശ്വരി, രാജ്യവര്‍ധന്‍സിങ് രാത്തോഡ്, അഭിനവ് ബിന്ദ്ര, സുശീര്‍ല്‍ കുമാര്‍, വിജേന്ദര്‍ കുമാര്‍, വിജയകുമാര്‍, സൈന നെഹ്‌വാള്‍, മേരി കോം, ഗഗന്‍ നരങ്, യോഗേശ്വര്‍ ദത്ത് തുടങ്ങിയവരുടെ നേട്ടങ്ങളെക്കുറിച്ചും, നെയ്തുകൂട്ടിയ സ്വ്പനങ്ങള്‍ പാഴായി പോയ നെവിന്‍ ഡിസൂസ, ജോയ്ദീപ് കര്‍മാര്‍ക്കര്‍, കെ ടി ഇര്‍ഫാന്‍, വികാസ് ഗൗഡ, കൃഷ്ണ പൂനിയ, അഞ്ജു ബോബി ജോര്‍ജ്, അഞ്ജലി വേദ്പഥക്, പി റ്റി ഉഷ, ശ്രീറാം സിങ്, ടി സി യോഹന്നാന്‍, ഗുര്‍ചരന്‍സിങ് രണ്‍ധാവ, ഹെന്റി റിബേല, തുടങ്ങിയവരുടെ നിര്‍ഭാഗ്യങ്ങളുടെ കഥയും ഒളിംപിക്‌സിലെ ഇന്ത്യന്‍ വീരഗാഥകള്‍ എന്ന പുസ്തകത്തിലൂടെ തുറന്നുപറയുന്നു.
കൂടാതെ ഒളിംപിക്‌മെഡലിലെ മലയാളി സ്പര്‍ശം, മറ്റ് മികവുകള്‍, ഒളിംപിക്‌സില്‍ ഇന്ത്യനേടിയ മെഡലുകള്‍, മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കീം ടീം എന്നിവയും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ഒരു പക്ഷേ കായിക പ്രേമികള്‍ മറന്നുപോയവരെക്കുറച്ചിള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് സനില്‍ തയ്യാറാക്കിയ ഒളിംപിക്‌സിലെ ഇന്ത്യന്‍ വീരഗാഥകള്‍. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തലപ്പത്തുവരെ എത്താന്‍ കഴിഞ്ഞ അഞ്ജു ബോബി ജോര്‍ജാണ് പുസ്തകത്തിന് അവതാകരിക എഴുതിയിരിക്കുന്നത്. വരുംകായിക തലമുറയ്ക്ക് പ്രചോദനമാകുന്ന വിജയങ്ങളുടെയും ഒപ്പം പരാജയങ്ങളുടെയും കഥയാണ് ഒളിംപിക്‌സിലെ ഇന്ത്യന്‍ വീരഗാഥകള്‍.
1976 മുതല്‍ സ്‌പോര്‍ട്‌സ് ലേഖകനായി പ്രവര്‍ത്തിച്ചു വരുന്ന സനില്‍ പി. തോമസ് 1994ല്‍ ഹിരോഷിമയിലും 1998ല്‍ ബാങ്കോക്കിലും നടന്ന ഏഷ്യന്‍ ഗെയിംസുകളും 1996ല്‍ അറ്റ്‌ലാന്റയില്‍ നടന്ന ഒളിംപിക്‌സും 2010ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ മികച്ച സ്‌പോര്‍ട്‌സ് ലേഖകനുള്ള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അവാര്‍ഡും സ്‌പോര്‍ട്‌സ് ജേണലിസത്തിലെ മികവിനുള്ള മുഷ്താഖ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2011ല്‍ കായിക കേരള ചരിത്രത്തിന് കേരള ഒളിംപിക്‌സ് അസോസിയേഷന്റെ അവാര്‍ഡ് ലഭിച്ചു.
വിജയങ്ങളുടെയും ഒപ്പം പരാജയങ്ങളുടെയും കഥ
The post ഒളിംപിക്‌സിലെ ഇന്ത്യന്‍ വീരഗാഥകള്‍ appeared first on DC Books.