‘മരണത്തിനുപോലും ഒരു വ്യക്തിയുടെ ചിന്തകളെയും ആഗ്രഹങ്ങളെയും സ്വപ്‌നങ്ങളെയും ഓര്‍മ്മകളെയും പിഴുതെറിയാന്‍ സാധിക്കില്ല!’
പ്രവാസ ജീവിതം സര്‍ഗാത്കാത്മക രചനക്ക് നീക്കിവെച്ചിരിക്കുന്ന എഴുത്തുകാരനാണ് ഷാജി മഠത്തില്‍. അദ്ദേഹത്തിന്റെ പ്രഥമ കൃതിയാണ് പാതിരാപാട്ടിലെ തേന്‍നിലാപക്ഷികള്‍. സാധാരണ രചന രീതികളില്‍ നിന്ന് മാറി പുതുമയുള്ള ഇതിവൃത്തമാണ് നോവലില്‍ കൊണ്ടുവരുന്നത്. ഒരാള്‍ മരിച്ച അന്ന് മുതല്‍ 41 ദിവസം വരെയുള്ള ആത്മാവിന്റെ അനുഭവമാണ് കഥ പറയുന്ന രീതിയില്‍ അവതരിപ്പിക്കുന്നത്. ഒന്നര പതിറ്റാണ്ട് നീണ്ട പ്രവാസത്തിന്റെ നിസാരതയും ഒറ്റപ്പെടലുകളും നോവലില്‍ പ്രതിപാദിക്കുന്നുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ കാണാതിരുന്ന കാഴ്ചകളും പുതിയ ലോകവും ആത്മാവ് ഒരോ ദിവസവും വയനക്കാരുമായി പങ്കുവെക്കുകയാണ്. പ്രണയവും പ്രവാസവും മിത്തും യാഥാര്‍ഥ്യങ്ങളുമെല്ലാം കൂടിക്കലര്‍ന്നതാണ് ഈ നോവല്‍.
2015 ല്‍ കറന്റ് ബുക്‌സ് പുറത്തിറക്കിയ പാതിരാപാട്ടിലെ തേന്‍നിലാ പക്ഷികളുടെ പുറംചട്ട രൂപകല്പനചെയ്തിരിക്കുന്നത് ത്രിഡി ഇഫക്ടിലാണ്. ഇത് ലിംഗ ബുക് ഓഫ് റെ്‌ക്കോഡില്‍ ഇടംനേടിയിട്ടുണ്ട്. ആദ്യമായാണ് ഒരു നോവലിന്റെ പുറംചട്ട ത്രിഡി ഇഫക്ടില്‍ ചെയ്യുന്നത്. പുസ്തകം വിറ്റുകിട്ടുന്ന തുക സഹജീവികളുടെ ആതുര ശുശ്രൂഷക്ക് വേണ്ടി ചെലവഴിക്കുകയാണ് ഈ എഴുത്തുകാരന്‍.
ഖത്തര്‍ എയര്‍വെയ്‌സിലെ സീനിയര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഷാജി ജോലി കഴിഞ്ഞ് ലഭിക്കുന്ന വിശ്രമവേളകളിലാണ് നോവല്‍ പൂര്‍ത്തിയാക്കിയത്. പഠനകാലത്ത് മാഗസിനുകളിലും മറ്റും എഴുതിയിരുന്ന ഷാജി പ്രവാസിയായതിന് ശേഷം ഒന്നും എഴുതിയിരുന്നില്ല. ഉറ്റ സുഹൃത്തിന്റെ ആകസ്മിക മരണവും മനുഷ്യന്റെ നിസ്സഹായതയും കണ്ടുണ്ടായ നൊമ്പരമാണ് വീണ്ടും എഴുത്തിന്റെ ലോകത്തത്തെിച്ചത്. അര്‍ബുദ ബാധിതനായി മരിച്ച സുഹൃത്തിന്റെ ഓര്‍മ തന്നെയാണ് പുസ്തകത്തിന്റെ റോയല്‍റ്റി രോഗികള്‍ക്ക് സഹായമാവുന്ന തരത്തില്‍ നല്‍കാനും പ്രചോദനം.