Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

‘വരിക ഗന്ധർവ്വ ഗായകാ’പുസ്തകത്തിന്റെ വായനാനുഭവം

$
0
0

june10-book-mal

എം ജയചന്ദ്രന്റെ ‘ വരിക ഗന്ധർവ്വ ഗായകാ ‘ എന്ന പുസ്തകത്തിന് സി എസ് മീനാക്ഷി എഴുതുന്ന ആസ്വാദനകുറിപ്പ്

ഭക്ഷണത്തിനുള്ള പണം കൊണ്ട് സിനിമ കണ്ടശേഷം രാത്രിയിലെ പട്ടിണിക്ക് പരിഹാരമായി സോഡയും പഴവും കഴിച്ചുറങ്ങിയ ദിനങ്ങൾ ! ദേവരാജൻ സിനിമ കാണുന്നത് പ്രധാനമായും പാട്ടു കേൾക്കാനും പഠിക്കാനുമായിരുന്നു. അക്കാലത്തെ പ്രശസ്തനായ സംഗീത സംവിധായകൻ നൗഷാദടക്കമുള്ളവരുടെ മനോഹരങ്ങളായ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല. ദേവരാജന് ഇതൊക്കെ സർഗ്ഗാത്മകമായ ഒരസ്വാസ്ഥ്യമായിരുന്നു.’ ( ഓ എൻ വി ദേവരാജൻ ഓർക്കുന്നു , ശ്രീ പെരുമ്പുഴ ഗോപാലകൃഷ്ണന്റെ ജി – ദേവരാജൻ സംഗീതത്തിന്റെ രാജശിൽപി ‘ എന്ന പുസ്തകത്തിൽ നിന്ന്)

ആ അസ്വാസ്ഥ്യം സ്വാസ്ഥ്യം പകരുന്ന എത്രയെത്ര പാട്ടുകളാണ് മലയാളത്തിന് സമ്മാനിച്ചത് ! ഒരാളെ മരിച്ചു പോയാൽ ബാക്കിയാകുന്നതെന്താണ് ? ഓർമ്മകൾ ! അതിനപ്പുറം പലതും ശേഷിപ്പിച്ചു പോകുന്നവരുണ്ട്. ചിലരുടെ സത്‌പ്രവൃത്തിയുടെ ഓളങ്ങൾ നിലയ്ക്കാതെ ജീവിച്ചിരിക്കുന്നവരെ തഴുകിക്കൊണ്ടിരിക്കും. മറ്റു ചിലർ ചെയ്യുന്ന തിൻമയുടെ എരിവും കയ്പ്പും നമ്മുടെ സ്മരണകളിൽ തികട്ടി തികട്ടി വന്നു കൊണ്ടിരിക്കും. ദേവരാജനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെയൊക്കെ മനസ്സിൽ അലയടിക്കുന്നത് ഒരു കാലഘട്ടത്തിന്റെ രാഗതരംഗങ്ങളാണ്. അമ്പതുകൾ മുതൽ നാല് പതിറ്റാണ്ടുകൾ ശാസ്ത്രീയ സിനിമാ നാടക സീരിയൽ ഗാനരംഗങ്ങളിൽ സജീവമായിരുന്ന ആ പ്രതിഭ രണ്ടു തലമുറകളുടെ സംഗീത ഭാവുകത്വത്തെ രൂപപ്പെടുത്തി. കാലം മുനോട്ടുരുളും തോറും പിന്നിലേക്കു പായുന്ന വഴികൾ , വ്യക്തികൾ , കാഴ്ചകൾ , എല്ലാം മങ്ങി മങ്ങി. മറയുന്നു ദേവരാജൻ എന്ന മഹാ പ്രതിഭയെ അടുത്തറിഞ്ഞവരുടെ എണ്ണം കുറഞ്ഞു വരുന്നു. അദ്ദേഹത്തെ കഴിയുന്നത്രരേഖപ്പെടുത്തി വയ്ക്കുക എന്നത് കൂടെ ജീവിച്ചവരുടെ കടമയാണ്. ആ ഉത്തരവാദിത്തമാണ് ദേവരാജൻ മാസ്സറുടെ വിശേഷ വ്യക്തിത്വത്തെ , ദീപ്തമായ അദ്ദേഹത്തിന്റെ കർമ്മരംഗത്തെ തന്റെ നേർസാക്ഷി വിവരണം വഴി പ്രകാശിതമാക്കികൊണ്ട് ‘ വരിക ഗന്ധർവ്വ ഗായകാ ‘ എന്ന രചനയിലൂടെ എം . ജയചന്ദ്രൻ നിർവ്വഹിച്ചിരിക്കുന്നത്. ഡി സി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകർ. ദേവരാജനെ കണ്ടനാൾ മുതൽ അദ്ദേഹത്തിന്റെ മരണം വരെയുള്ള തന്റെ സമ്പർക്കത്തിന്റെ കർമ്മപരമായും വ്യക്തിപരമായുമുള്ള അനുഭവങ്ങൾ ഓർത്തെടുക്കുകയാണിവിടെ

gandharvvaഎന്റെ ഗാനങ്ങൾ ജനപ്രിയങ്ങളാക്കി തീർത്തതിൽ ജി ദേവരാജൻ മാസ്റ്ററുടെ പങ്ക് വളരെ വലുതാണ്. എന്റെ മുപ്പത്തിയാറ് ചിത്രങ്ങൾക്ക് ദേവരാജൻ സംഗീതം പകർന്നിട്ടുണ്ട്. മിക്കതും അവിസ്മരണീയം. പക്ഷെ എനിക്ക് ബാബുരാജുമായോ ദക്ഷിണാമൂർത്തിയുമായോ ഉള്ളത്ര ആത്മബന്ധം ദേവരാജനുമായി ഉണ്ടായിരുന്നില്ല. അധികമാരോടും തുറന്നിടപഴകാത്ത സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്.

അങ്ങിനെ ആരെയും സുഖിപ്പിക്കാൻ മെനക്കെടാത്ത , തന്നെ സുഖിപ്പിക്കാൻ ആരെയും അനുവദിക്കാത്ത പി ദേവരാജൻ. അദ്ദേഹത്തിന്റെ ശിഷ്യത്വം വരിച്ച് ഗായകനായും സംഗീത സംവിധായകനായും സിനിമാ രംഗത്തേക്ക് വന്ന് ജനപ്രിയത കൊണ്ടും പുരസ്കാരങ്ങൾ കൊണ്ടും പ്രശസ്തിയുടെ ശൃങ്ഗങ്ങൾ കീഴടക്കിയ എം. ജയചന്ദ്രൻ തന്റെ ഗുരുവിനായി അർപ്പിക്കുന്ന ഗുരുദക്ഷിണയാണ് ഈ കാണിക്കപുസ്തകം.

എം ബി ശ്രീനിവാസൻ എന്ന സൗമ്യനും മൃദുഭാഷിയുമായ സംഗീത സംവിധായകന്റെ കൂടെ ഗാനസപര്യയിലേർപ്പെട്ടിരിക്കെയാണ് അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ജയചന്ദ്രൻ ദേവരാജന്റെ അടുത്തെത്തപ്പെടുന്നത് ( സിനിമാ മേഖലയിൽ ആദ്യമായി ട്രേഡ് യൂണിയൻ പ്രസ്ഥാനം കൊണ്ടുവന്ന ഒരു കമ്മ്യൂണിസ്റ്റ് കാരനായിരുന്നു എം ബി എസ്) ദേവരാജന്റെ പരിചയക്കാരനായ സുഹൃത്തിനൊപ്പം മനസില്ലാമനസോടെയാണ് ദേവരാജനെ സന്ദർശിക്കാൻ ജയചന്ദ്രൻ പോകുന്നത്. കാരണം ദേവരാജനെ പറ്റി പറഞ്ഞു കേട്ടതൊന്നും അത്ര പ്രോത്സാഹന ജനകമായിരുന്നില്ല. പറക്കാനും മുൻശുണ്ഠിക്കാരനുമായ മനുഷ്യൻ. അർജുനൻ മാഷോട് അദ്ദേഹം പറഞ്ഞത് നമുക്കറിയാം. ‘ അർജ്ജുനനായാലും വേണ്ടീല്ല ഭീമനായാലും വേണ്ടീല്ല പണിയറിയില്ലെങ്കിൽ പുറത്തുപോകേണ്ടി വരും ‘ …. സംഗീതത്തോട് ആത്മരാഗമുള്ള , അത് സ്വായത്തമാക്കാൻ കഠിനാദ്ധ്വാനം ചെയ്യാൻ തയ്യാറാകുന്ന എല്ലാം സംഗീതത്തിന് വേണ്ടി സമർപ്പിക്കാനൊരുങ്ങി വരുന്ന വ്യക്തികളെ മാത്രമേ ദേവരാജൻ കൂട്ടിയുള്ളൂ. ( ഒരു കലാകാരനാകും എന്ന് തന്റെ ജാതകത്തിൽ സൂചനയുണ്ടെന്നു പറഞ്ഞ ജയചന്ദ്രനോട് മാസ്റ്റർ പറയുന്നു : ജാതകത്തിലുള്ളത് കൊണ്ട് കാര്യമില്ല , അങ്ങനെ ആയി തീരാൻ നമ്മുടെ ഭാഗത്തുനിന്നും ശ്രമമുണ്ടാകുകയും വേണം ) സമർപ്പിതരായ അത്തരം വ്യക്തികളാകട്ടെ എ വടവൃക്ഷത്തിന്റെ തണലിൽ കഴിയാതെ സ്വയം ഓരോ വൃക്ഷങ്ങളായി വളരുന്ന കാഴ്ചയാണ് നാം കണ്ടത്. ആർ കെ ശേഖർ , എം കെ അർജുനൻ , പി ജോൺസൻ എന്നിവർ ഉദാഹരണങ്ങളാണ്. ഇപ്പോഴിതാ ജയചന്ദ്രനും. അവരാരും ഗുരുവിനെ അനുകരിച്ചില്ല. ആ സൂര്യവെളിച്ചം പ്രതിഫലിച്ച് മിന്നുന്ന ഉപഗ്രഹങ്ങളാകാതെ സർഗ്ഗാത്മകതയുടെ പ്രകാശവും താപവും സ്വയം ഉൽപാദിപ്പിച്ച് തിളങ്ങുന്ന നക്ഷത്രങ്ങളായി മാറുകയാണുണ്ടായത്. എന്നെന്നും തന്റെ ആശ്രിതരായി നിർത്താതെ ശിഷ്യരെ സൃഷ്ടികർമ്മത്തിലേക്ക് നയിക്കുക എന്നതാണ് ഒരു യഥാർത്ഥ ഗുരു ചെയ്യേണ്ടത്. ആ അർത്ഥത്തിൽ ദേവരാജൻ ഉന്നതനായ ഒരു ഗുരുവായിരുന്നു.

മാസ്റ്ററുമായുള്ള തന്റെ വ്യക്തിപരമായതും ശിക്ഷണാപരമായതുമായ അനുഭവങ്ങൾ , സംഗീത സംവിധായകൻ എന്ന നിലയിൽ ദേവരാജന്റെ പ്രവർത്തന രീതികളുടെ വിവരണം എന്നിവയൊക്കെ ഉൾക്കൊള്ളുന്ന പുസ്തകമാണിത്.സ്വാനുഭവങ്ങൾ സൂക്ഷ്മമായ വിഷാദശാംശങ്ങൾ വിവരിച്ചു കൊണ്ട് നല്ല ഒഴുക്കോടെ കഥിക്കുകയാണിവിടെ.സ്വരതലങ്ങളുടെ കണക്കും ശ്രുതിലയഭാവങ്ങളുടെ വഴക്കവും ചേർന്നാണ് ഇമ്പമുള്ള ഗാനമുണ്ടാകുന്നത്. സംഗീതത്തിന്റെ എല്ലാ മേഖലകളിലും പരിശീലനം നൽകിക്കൊണ്ടാണ് ഗുരു ശിഷ്യനെ പാകപ്പെടുത്തിയെടുക്കുന്നത്.ചന്ത എന്ന തന്റെ ആദ്യ സിനിമയുടെ സംഗീതസംവിധാന രംഗത്തേക്ക് എത്തിപ്പെടുമ്പോൾ സംഗീത സംവിധാനത്തിന്റെ വിവിധ മേഖലകളുമായി പരിചയം നേടിക്കഴിഞ്ഞിരുന്നു ജയചന്ദ്രൻ.

മലയാള സിനിമാ പാട്ടുകളിൽ നിലവാരമുള്ള പാട്ടുകൾ കുറഞ്ഞുകൊണ്ടിരുന്ന 2000 ത്തിന്റെ തുടക്കത്തിൽ ഇമ്പകരമായ പാട്ടുകൾ കേട്ട് തുടങ്ങിയപ്പോൾ നാം മനസിലാക്കി , സിനിമാ പാട്ടുകളുടെ ആ സുവർണ്ണ കാലത്തെ വീണ്ടെടുക്കാനിതാ ഒരു സംഗീത സംവിധായകൻ പിറന്നിരിക്കുന്നു എന്ന്. ആ പിറവിക്ക് കാരണക്കാരനായ ദേവരാജൻ എന്ന മഹാഗുരുവിന്റെ വ്യക്തി എന്ന നിലയിലും സംഗീത സംവിധായകൻ എന്ന നിലയിലും ഉള്ള സവിശേഷതകൾ നർമ്മത്തിന്റെ നേർത്ത അടിയൊഴുക്കോടെ അവതരിപ്പിക്കുകയാണ് ജയചന്ദ്രൻ ഈ ഗ്രന്ഥത്തിൽ.

മാസ്റ്ററുടെ കർശനമായ ശിക്ഷണം ജയചന്ദ്രന് ഉപകാരപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുമ്പോൾ നമുക്ക് ബോധ്യപ്പെടും.പുസ്തകത്തിൽ പറയുന്നത് പോലെ വാക്കുകളെ സ്നേഹപൂർവ്വം തലോടി തലോടി അവയിൽ ഭാവ സന്നിവേശം നടത്തി രാഗസ്ഥാനത്തു കുടിയിരുത്തുന്ന മാന്ത്രിക വിദ്യ സ്വായത്തമാക്കിയിരിക്കുന്നു എന്ന് അദ്ദേഹത്തിന്റെ പല ഗാനങ്ങളും കാണിച്ചു തരുന്നു. അതിന് ഒരുത്തമ ഉദാഹരണമാണ് ബാലേട്ടൻ എന്ന സിനിമയിലെ ‘ഇന്നലേ എന്റെ നെഞ്ചിലെ എന്ന ഗാനം . അതിലെ കൂരിരുൾ കാവിലെ മുറ്റത്തെ മുല്ല പോലൊറ്റയ്ക്ക് നിന്നില്ലേ ‘ എന്ന ആർദ്ര സാന്ദ്രമായ വരി കഥാ സന്ദർഭത്തിനനുയോജ്യമായി അച്ഛൻ മരിച്ച ദിവസം ഒരു മകന്റെ ദുഃഖം ഘനീഭവിച്ച് നിൽക്കും വിധമാണ് ട്യൂൺ ചെയ്തിരിക്കുന്നത്. ഈ ഭാവ സന്നിവേശം ഗുരുവിന്റെ ശിക്ഷണഫലം തന്നെയാണെന്നതിന് സംശയമില്ല.

പതിറ്റാണ്ടുകളായി നാം കേട്ടുകൊണ്ടിരിക്കുന്ന ദേവരാജഗാനങ്ങളിൽ ചിലതിന്റെ പ്രത്യേകതകൾ ഈ പുസ്തകത്തിൽ എടുത്തു പറയുന്നുണ്ട്. ഇന്നെനിക്ക് പൊട്ടുകുത്താൻ , കൈതപ്പുഴക്കായലിലെ , മാരിവില്ലു പന്തലിട്ട , പ്രിയസഖി ഗംഗേ , അഭിനന്ദനം നിനക്കഭിനന്ദനം എന്നീ ദേവരാജ ഗാനങ്ങളുടെ എല്ലാ മാന്ത്രികതയും ജയചന്ദ്രന്റെ അടുത്ത രചനകളിൽ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം. മലയാള നാടക സിനിമാ രംഗത്ത് പതിറ്റാണ്ടുകളോളം നിറഞ്ഞു നിന്ന വിരാട് പുരുഷനായിരുന്നു ദേവരാജൻ എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. രണ്ടു തലമുറകളുടെ സംഗീത ഭാവുകത്വത്തെ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. ആ മഹത് സാന്നിധ്യത്തെ പ്രകാശിപ്പിക്കുന്ന ഈ പുസ്തകം പ്രിയ ശിഷ്യൻ ഗുരുവിന് സമർപ്പിക്കുന്ന ദക്ഷിണയായിരിക്കെ തന്നെ ഈ തലമുറയിലെ സംഗീതപ്രേമികൾക്കും പഠിതാക്കൾക്കും ഒരു ദീപസ്തംഭമായും നിലകൊള്ളുന്നു.

 


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>