കൃഷ്ണവര്‍ണ്ണവും മത്സ്യഗന്ധവുമുള്ള അതിസുന്ദരിയായ മുക്കുവകന്യകയായിരുന്നു കാളി. തോണിയാത്രയ്ക്കിടെ കണ്ടു മോഹിച്ച പരാശരമുനിയില്‍ നിന്ന് ഗര്‍ഭം ധരിച്ച അവള്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ജനിച്ചു വീണയുടന്‍ പക്വത കൈവരിച്ച ആ കുഞ്ഞ് തപസ്സിനായി പുറപ്പെടുന്നു. അവന്‍ വ്യാസന്‍ എന്ന പേരില്‍ വിഖ്യാതനായി.
പരാശരമുനിയുടെ അനുഗ്രഹത്താല്‍ കന്യകയായിത്തന്നെ കാളി പിതാവിനൊപ്പം താമസിച്ചു. പിതാവ് അവളെ സത്യവതിയെന്നും വിളിച്ചു. മഹാഭാരതത്തിന്റെ കഥാഗതിയെ നിര്‍ണ്ണായകമായി സ്വാധീനിച്ച ശക്തമായ കഥാപാത്രമാണ് സത്യവതി. അവരുടെ സംഘര്‍ഷഭരിതമായ ജീവിതമുഹൂര്‍ത്തങ്ങളിലൂടെയുള്ള യാത്രയാണ് സത്യവതി എന്ന പുസ്തകം.
ഭാരതീയ ഇതിഹാസങ്ങളിലെ അനശ്വരങ്ങളായ പുരാണകഥാപാത്രങ്ങളെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പരിചയപ്പെടുത്തുന്ന പരമ്പരയാണ് ‘പുരാണകഥാപാത്രങ്ങള്‍’. ലളിതവം ആസ്വാദ്യകരമായും പുരാണത്തനിമ നിലനിര്‍ത്തിയുമാണ് ഈ പരമ്പരയില്‍ ഓരോ കഥാപാത്രത്തിന്റെയും ജീവിതകഥ പുനരാഖ്യാനം ചെയ്തിരിക്കുന്നത്. ഹനുമാൻ , ദ്രൗപദി , ഗാന്ധാരി , രാവണൻ , സീത , കുന്തി ,വിശ്വാമിത്രൻ , , കണ്ണകി , സത്യവതി , ദ്രോണർ , ഘടോത്കചൻ , നാരദൻ തുടങ്ങി എന്നിങ്ങനെയുള്ള കഥാപാത്രങ്ങള്‍ കുട്ടികളെ തേടിയെത്തി. ഈ പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് സത്യവതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഡോ.പി.കെ ചന്ദ്രന്‍ പുനരാഖ്യാനം ചെയ്തിരിക്കുന്ന പുസ്തകം ഡി സി ബുക്‌സ് മാമ്പഴം ഇംപ്രിന്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകത്തിനായി ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് മിഥുന്‍ സി.എസാണ്. 2011ല്‍ പുറത്തിറങ്ങിയ പുസ്തകത്തിന്റെ മൂന്നാമത് പതിപ്പ് പുറത്തിറങ്ങി.
SUMMARY OF ENGLISH
Daughter of the Chedi king Vasu and a cursed apsara (celestial nymph)-turned-fish Adrika, Satyavati was brought up as a commoner as the adopted daughter of a fisherman-chieftain Dusharaj(who was also a ferryman) on the banks of the river Yamuna. Due to the smell emanating from her body she was known as Matsyagandha (“She who has the smell of fish”), and helped her father in his job as a ferryman.When analyzed the epic Mahabharata it is seen that the track of the epic is changed by the character Satyavati.
To introduce the various eternal characters from the epic Mahabharata, a series called ‘Puranakathapathrangal’ has been introduced. The title Satyavati belongs to the same series.
The other title belonging to this series are Hanuman, Draupadi, Gandhari, Ravanan, Sita, Kunthi, Viswamithran, Kannaki, Satyavati, Dhronar, naradan and many more. Dr.P K Chandran has retold the story and Midhun C S has illustrated. DC Books has published it under its imprint Mambazham. The third edition is released now