Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

സി ആർ പരമേശ്വരന്റെ തീക്ഷ്‌ണമായ യോജിപ്പുകളും അതിതീക്ഷ്ണമായ വിയോജിപ്പുകളും

$
0
0

nammude-aavasa-vyavastha

നമ്മുടെ ചുറ്റുമുള്ള രാഷ്ട്രീയവും സാമൂഹ്യവും സാംസ്കാരികവുമായ ജീവിത വ്യവസ്ഥയെ വിമർശന വിധേയമാക്കുകയാണ് സി ആർ പരമേശ്വരൻ. പ്രസ്ഥാനങ്ങൾക്കോ സ്ഥാപനങ്ങൾക്കോ വ്യവസ്ഥിതിക്കോ പണയം വയ്ക്കാത്ത നിശിത ചിന്തകളാൽ കാലഘട്ടത്തെ വിലയിരുത്തുമ്പോൾ പല വിഗ്രഹങ്ങളും തകർന്നു വീഴുന്നു. അപ്പോഴും നീതിയുടെ സൂര്യവെളിച്ചത്തിൽ വിമോചിക്കപ്പെടുന്ന നിസ്വരുടെ ലോകം സ്വപ്നം കാണുന്നു എന്നതാണ് ഈ രാഷ്ട്രീയസംഭാഷണങ്ങളെ പ്രതീക്ഷാഭരിതമാക്കുന്നത്.

‘നമ്മുടെ ആവാസ വ്യവസ്ഥ -13 രാഷ്ട്രീയ സംഭാഷണങ്ങള്‍ ‘ എന്ന പുസ്തകം സമകാലിക മലയാളം വാരിക തയ്യാറാക്കിയ ഒരു ചോദ്യാവലിക്ക് നൽകിയ ഉത്തരങ്ങളാണ്. ഓരോ വാക്കിലും വിരാമചിഹ്നങ്ങളിലും വരെ രാഷ്ട്രീയം പറയുന്നതാണ് സി. ആര്‍. പരമേശ്വരന്റെ തൂലിക. ഇടവേളയ്ക്കു ശേഷം അതു വീണ്ടും പ്രവര്‍ത്തന സജ്ജമായപ്പോൾ മൂന്നു പതിറ്റാണ്ടു പിന്നിട്ട ‘പ്രകൃതി നിയമ’ത്തിന്റെ പരിസരത്തു നിന്ന് ആരംഭിച്ച് പ്രാദേശികവും രാജ്യാന്തരവുമായ രാഷ്ട്രീയ ആവാസ വ്യവസ്ഥ വിവരിക്കുന്നിടത്ത് നിൽക്കുന്നു. ആര്‍ക്കെങ്കിലും വേദനിക്കുമോ എന്ന ആധിയില്ലാതെ പാര്‍ട്ടികളുടേയും ബുദ്ധിജീവികളുടേയും ഇരട്ടനിലപാടുകള്‍ തുഴന്നെഴുതുന്ന സംഭാഷണം.

പുസ്തകത്തിൽ ചിലയിടങ്ങളിൽ കാണുന്ന ആവർത്തനങ്ങൾ അന്തമില്ലാതെ തുടരുന്ന അനീതിക്കെതിരെയുള്ള പ്രതികരണങ്ങളുടെ ആവർത്തനങ്ങളാണെന്ന് സി ആർ പരമേശ്വരൻ ആമുഖത്തിൽ പറയുന്നു. വൃദ്ധിക്ഷയങ്ങളുടെ വൈറൽ ലോകം , എല്ലാവരും സ്വnammude-bookന്തം അത്താഴത്തിനു അടുപ്പുകൂട്ടുന്നു , പങ്കുപറ്റൽ സോഷ്യലിസത്തിലെ തസ്കരാഃധിപത്യം , സ്വന്തം രാഷ്ട്രീയ സൗന്ദര്യശാസ്ത്രത്തിലെ ഒറ്റയാൾ താമസം , ഒരു കോളനിയിൽ തളച്ചു എല്ലാ പീഡകരെയും പീഡിതരെയും , മരവിച്ച നീതിബോധവുമായി രാഷ്ട്രീയക്കാരന്റെ ചിരന്തന അടിമകൾ , നേരിനെയും വാക്കിനേയും അപമാനിക്കുന്ന ഇടങ്ങളിൽ , ജഡങ്ങളും ജഡങ്ങളും തമ്മിൽ എന്തിനാണ് വിവേചനം , ഒറ്റരാത്രി കൊണ്ട് പുള്ളിപ്പുലിയുടെ പുള്ളികൾ മായുമോ ,പൗരോഹിത്യത്തിന് മുന്നിൽ അടിമകിടക്കുന്ന ലക്ഷങ്ങൾ , നിസ്സഹായ വിലാപങ്ങൾ നിറഞ്ഞ ചിന്തയുടെ ശിശിരം , സാക്ഷി ,സാധ്വി നിലവാരത്തിലേക്ക് കേരളാ പരിവാറും , ഒരു രണ്ടാം മലയാളി മെമ്മോറിയൽ ….. എന്നീ 13 രാഷ്ട്രീയ സംഭാഷണങ്ങൾ ഒരു സാമൂഹിക ചിന്തകൻ എന്ന നിലയിൽ സി ആർ പരമേശ്വരന്റെ സർഗ്ഗാത്മകസാഹിത്യ രചന ദൈനംദിന രാഷ്ട്രീയത്തെയും രാഷ്ട്രീയത്തിൽ ഇടപെടുന്ന വ്യക്തികളെയും അതിനിശിതമായി വിശകലന വിധേയമാക്കുന്ന പ്രതികരണ രീതിശാസ്ത്രത്തിന്റെ സ്വീകരണം തുറന്നുകാട്ടുന്നു.

ചാലക്കുടിക്കടുത്ത് മേലൂരിൽ ജനിച്ച സി ആർ പി ഡൽഹി , ബാംഗ്ലൂർ , ബെൽഗാം എന്നിവിടങ്ങളിൽ ജോലി ചെയ്തു. ഏക നോവലായ ‘പ്രകൃതിനിയമം 1989 ലേയും വംശചിഹ്നങ്ങൾ എന്ന സാഹിത്യവിമർശന ഗ്രന്ഥം 2015 ലേയും കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടി. മൗനത്തിന്റെ ശമ്പളം മരണം എന്ന സമാഹാരം 2013 ലെ ഏറ്റവും നല്ല മലയാള പുസ്തകത്തിനുള്ള ‘രചന’ പുരസ്‌കാരത്തിന് അർഹമായി.

സി ആർ പരമേശ്വരന്റെ മറ്റു കൃതികൾ : അസഹിഷ്ണുതയുടെ ആവശ്യം , വിപൽ സന്ദേശങ്ങൾ : ഈഴവരും മറ്റു രചനകളും , നിങ്ങളുടെ ചോദ്യങ്ങൾ എന്നിവയാണ്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘നമ്മുടെ ആവാസ വ്യവസ്ഥ -13 രാഷ്ട്രീയ സംഭാഷണങ്ങള്‍ ‘ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>