ഇപ്പോള്‍ നാടെങ്ങും ഭക്തിസാന്ദ്രമാണ്. പുണ്യങ്ങളുടെ പൂക്കാലമായ റംസാന്‍മാസമാണിപ്പോള്‍. വിശുദ്ധിയുടെയും നന്മയുടെയും ഈ നാളുകള്‍ കഴിഞ്ഞാലുടന്‍ രാമായണമാസമെത്തുകയായി..പിന്നീട് നാടെങ്ങും രാമകഥയാല്‍ മുഖരിതമാകും. കര്‍ക്കടമാസത്തില്‍ രാമായണ കഥ മുഴുവന്‍ വായിച്ചുതീര്‍ക്കുന്നത് പുണ്യമാണെന്ന് മലയാളികള്‍ വിശ്വസിയ്ക്കുന്നു. കര്‍ക്കടക പുലരികളെയും സായാഹ്നങ്ങളെയും ഭക്തിസാന്ദ്രമാക്കാന്‍ എക്കാലത്തും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച രാമായണ ഗ്രന്ഥങ്ങളാണ് ആളുകള്‍ തിരഞ്ഞെടുക്കുക. പദശുദ്ധിയോടുകൂടിയ തര്‍ജ്ജമയാണ് ഇതിന് കാരണം.
ആദി കാവ്യമായ രാമായണത്തിന് ഒരുപാട് പുനരാഖ്യാനങ്ങള്‍ ഉണ്ടെങ്കിലും മലയാളിക്ക് പരിചിതമായത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണവും വാല്‍മീകി രാമായണവുമാണ്. രണ്ടിനും ഗദ്യരൂപത്തിലുള്ള ഒന്നിലധികം സമ്പൂര്‍ണ്ണ വിവര്‍ത്തനങ്ങളും സംഗ്രഹരൂപത്തിലുള്ള പുനരാഖ്യാനങ്ങളും പുനസൃഷ്ടികളും ഉണ്ടായിട്ടുണ്ട്.
ലോകം കണ്ടതില്‍ വച്ചേറ്റവും മഹത്തരവും മാനുഷികമൂല്യങ്ങളെ പ്രതിപാദിക്കുന്നതുമായ ഏകഗ്രന്ഥമാണ് വാല്‍മീകി രാമായണം. എല്ലാ സത്ഗുണങ്ങളും തികഞ്ഞ, എല്ലാ മാനുഷര്‍ക്കും മാതൃകയായ ഒരു മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് നാരദനോട് വാല്‍മീകി മഹര്‍ഷിയുടെ ചോദ്യത്തിനുത്തരമായി ഇക്ഷ്വാകു പരമ്പരയില്‍പ്പെട്ട ശ്രീരാമന്റെ ചരിത്രം നാരദമഹര്‍ഷി വാല്‍മീകിയ്ക്ക് പറഞ്ഞുകൊടുക്കുന്നു. ശ്രീരാമന്റെ സമകാലികനായിരുന്ന വാല്‍മീകി ഗാനരൂപത്തില്‍ രാമായണം കുശലവന്മാരെ പഠിപ്പിക്കുന്നു. ശ്രീരാമന്റെ കഥ ഭാരതീയരുടെ മനസ്സില്‍ രൂഢമൂലമായതുകൊണ്ട് വാല്‍മീകി രാമായണത്തെ അടിസ്ഥാനമാക്കി കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ ജനങ്ങളുടെ വിവിധഭാഷകളില്‍ രാമായണം വീരചരിതമായി. അതില്‍ വടക്കേ ഇന്ത്യയില്‍ തുളസിദാസ രാമായണം, ബംഗാളില്‍ കൃത്തിവാസ രാമായണം, തമിഴില്‍ കമ്പരാമായണവും പ്രധാനപ്പെട്ട രാമായണങ്ങളാണ്. തെക്കെ ഇന്ത്യയില്‍ ഭക്തിയ്ക്ക് പ്രാധാന്യമുള്ള അധ്യാത്മരാമായണത്തിനാണ് പ്രചുരപ്രചാരം. അദ്ധ്യാത്മ രാമായണത്തിന്റെ മലയാള പരിഭാഷ എന്നുപോലും പറയാവുന്ന എഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ടാണ് മലയാളികള്‍ക്ക് പ്രിയങ്കരം. കര്‍ക്കടകമാസം പിറന്നാല്‍പിന്നെ ക്ഷേത്രങ്ങളും ഹൈന്ദവ ഭവനങ്ങളും ഭക്തിസാന്ദ്രമാക്കുന്നത് എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തിലൂടെയാണെന്ന് പറയേണ്ടതില്ലല്ലോ..
രാമായണ മാസത്തേയ്ക്ക് മാത്രമല്ല നിത്യപാരായണത്തിനും ഉപയോഗിക്കാവുന്ന രാമായണങ്ങള്‍ ഡി സി ബുക്‌സ് പുറത്തിറക്കിയിട്ടുണ്ട്. പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള അന്വയവും വ്യാഖ്യാനവും നടത്തിയ അദ്ധ്യാത്മ രാമായണം, തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ടും (ഡീലക്‌സ് എഡീഷന്‍) പഴയ ലിപിയില്‍ വലിയ അക്ഷരത്തില്‍ അച്ചടിച്ച അദ്ധ്യാത്മ രാമായണം, അദ്ധ്യാത്മ രാമായണം എക്കോണമി എഡീഷന്‍, അദ്ധ്യാത്മ രാമായണം കോംപാക്റ്റ് എഡീഷന്‍, അദ്ധ്യാത്മരാമായണം (ഹാര്‍ഡ് കവര്‍), അദ്ധ്യാത്മരാമായണം പ്രീമിയം എഡിഷന്‍ തുടങ്ങിയവയും ഡി സി ബുക്‌സിന്റെ രാമായണ ശ്രേണിയില്‍ ഉള്‍പ്പെടുന്നു.