Image may be NSFW.
Clik here to view.
മുദ്രാവാക്യമെന്നാല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സമരത്തിനുപയോഗിക്കുന്ന വെറുമൊരു ആയുധം മാത്രമല്ല. ഒരു സാമൂഹ്യചരിത്രത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ് എന്ന് സ്ഥാപിക്കുകയാണ് പ്രമുഖ ടെലിവിഷന്‍ സറ്റയറിസ്റ്റ് ജോര്‍ജ് പുളിക്കന്‍ തോറ്റചരിത്രം കേട്ടിട്ടില്ല എന്ന പുസ്തകത്തിലൂടെ. മലയാളം ടെലിവിഷന്‍ ചാനലുകളില്‍ സറ്റയറിസ്റ്റ് എന്ന നിലയില്‍ സ്വന്തം ഇടം അടയാളപ്പെടുത്തിയ ജോര്‍ജ് പുളിക്കന്‍ പ്രസംഗകല, വിറതാങ്ങിക്കു ചുറ്റും എന്നീ പുസ്തകങ്ങളുടെ കര്‍ത്താവുകൂടിയാണ്.
Image may be NSFW.
Clik here to view.ഇരുപതാംനൂറ്റാണ്ടില്‍ കേരളത്തിന്റെ ഗതിവിഗതികളെ നിര്‍ണയിക്കുകയും മുന്നോട്ട് നയിക്കുകയും ഒക്കെ ചെയ്ത സംഭവങ്ങളെ അടയാളപ്പെടുത്തുന്ന മുദ്രാവാക്യങ്ങളുടെ സമാഹാരമാണ് തോറ്റചരിത്രം കേട്ടിട്ടില്ല എന്ന പുസ്തകം. കേരള രൂപീകരണം മുതലിങ്ങോട്ട് പശ്ചിമഘട്ടത്തെ പ്രകമ്പനം കൊള്ളിച്ച മുദ്രാവാക്യങ്ങള്‍ നവതലമുറയ്ക്ക് ചരിത്രത്തിലേക്കുള്ള ഒരുസഞ്ചാരം കൂടിയാണ്. വിമോചനസമരം, അടിയന്തിരാവസ്ഥ, വിദ്യാഭ്യാസപരിഷ്‌കരണം, വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ മുന്നേറ്റങ്ങള്‍ തുടങ്ങി ഏറ്റവും ഒടുവില്‍ സോളാര്‍ സമരവും ചുംബനസമരവും വരെ ഏറ്റെടുത്ത സമൂഹം ഉറക്കെയുറക്കെ വിളിച്ച മുദ്രാവാക്യങ്ങളാണ് ഈ എന്ന പുസ്തകത്തിലുള്ളത്.
മലയാളത്തിലെ സാമൂഹ്യചരിത്രപഠനത്തില്‍ വ്യത്യസ്തമായ ഒരുസംരംഭമാണ് ഈ മുദ്രാവാക്യപഠനം. 1960 മുതല്‍ കേരളത്തിന്റെ ആധുനിക ചരിത്രം സൃഷ്ടിച്ച സാമൂഹ്യസംഭവങ്ങളെ അതേ ആവേശത്തില്‍ വരച്ചുകാട്ടുന്ന മുദ്രാവാക്യങ്ങളെ കുറിച്ചും അതിന്റെ പിന്നാമ്പുറങ്ങളിലേക്കുമുള്ള ഒരന്വേഷണമാണ് തോറ്റചരിത്രം കേട്ടിട്ടില്ല എന്ന പുസ്തകം.
കേരളപ്പിറവിയുടെ 60 ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഡി സി ബുക്‌സിന്റെ കേരളം 60 എന്ന പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്.