ഇന്ദുലേഖ പോലെ തന്നെ ചന്തുമേനോന്റെ പ്രതിഭാവിലാസത്തെ തൊട്ടറിയിക്കുന്ന ശാരദ സാമൂഹിക ജീവിതത്തിന്റെ പ്രത്യക്ഷതകളിലൂടെയും അടിയൊഴുക്കുകളിലൂടെയും ഒരേ സമയം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. അനാവശ്യ വ്യവഹാരങ്ങൾ കൊണ്ടുള്ള കുടുംബ ശിഥിലീകരണമാണ് ശാരദയുടെ പ്രമേയം. കേരളീയ കുടുംബങ്ങളിൽ പറ്റികൂടിയിരിക്കുന്ന കരടുകളെ പുറത്തെടുത്തു കാണിക്കുകയായിരുന്നു ചന്തുമേനോന്റെ ലക്‌ഷ്യം. മഹാകവി ഉള്ളൂർ കേരള സാഹിത്യചരിത്രത്തിൽ പ്രസ്താവിച്ചിട്ടുള്ളത് പോലെ ഇന്ദുലേഖയെക്കാൾ വിശിഷ്ടമായ നോവലാണ് ശാരദ.
നോവലിലെ നായിക ശാരദയെ ചന്തുമേനോൻ പരിചയപ്പെടുത്തുന്നത് ഒരു കത്തിലൂടെയാണ്. ശാരദയുടെ അച്ഛൻ അമ്മാവന് അയയ്ക്കുന്ന കത്ത്. നോവലിൽ ശാരദയുടെ ജീവിതഗതിമാറ്റിയ ആ എഴുത്ത് ഇപ്രകാരമായിരുന്നു.
ശ്രീ
അവിടുന്നുമായി യാതൊരു പ്രകാരവും പരിചയമില്ലാത്ത ഒരുവന്‍ അവിടെക്കു സാധാരണ സംഗതികളെ പ്പറ്റിത്തെന്നെയെങ്കിലും ഒരു കത്ത് ഒന്നാമതായി എഴുതുമ്പോൾ അവനു വളരെ ശങ്കയും ഭയവും സ്വാഭാവികമായി ഉണ്ടാവുന്നതാണല്ലോ. എന്നാല്‍ അങ്ങനെ പരിചയമില്ലാത്ത ഒരുവന്‍ എഴുതുന്ന കത്തില്‍ കാണിക്കുന്ന സംഗതികള്‍ അവിടേക്കും എഴുതുന്നവനും ഒരുപോലെ വ്യസനകരമായിട്ടുള്ളവകളായി വരുമ്പോൾ ആ കത്ത് എഴുതുവാനുള്ള സങ്കടം ഇന്ന്രപകാരമാണെന്നു പറഞ്ഞറിയിപ്പാന്‍ ്രപയാസമാണ്. ഇങ്ങനെയുള്ള സങ്കടത്തോടുകൂടിയാണ് ഞാന്‍ ഇൗ കത്ത് അവിടെ ്രഗഹിപ്പാനായി എഴുതുന്നത്. മഹാനായി അതിഭാഗ്യവാനായി ദയാലുവായിരിക്കുന്ന അവിടുന്നു ദയവുചെയ്ത് ഇൗ കത്തിലെ വിവരങ്ങള്‍ ്രഗഹിച്ചു യഥോചിതം ്രപവര്‍ത്തിക്കുെമന്നുള്ള വിശ്വാസം പൂര്‍ണമായി എനിക്കുണ്ടാകയാല്‍ എന്റെ
മനസ്സിന്റെ സങ്കടത്തെ ചുരുക്കി ഇൗ വിവരങ്ങളെക്കുറിച്ച്എഴുതുന്നു. അവിടത്തെ മരുമകളായി കല്യാണി എന്നുപേരായ ഒരു അമ്മ പത്തുപതിനഞ്ചു സംവത്സരങ്ങള്‍ മുമ്പു സംഗതിവശാല്‍ ഇൗ മലയാള ദിക്കുവിട്ടു െപായ്ക്കളഞ്ഞതായി അവിടത്തെ ഒാര്‍മയില്‍ നിസ്സംശയമായി ഉണ്ടായിരിക്കണം. ആ കല്യാണിഅമ്മ ഇൗ രാജ്യംവിട്ടു നേരെ പോയതു കാശിയിലേക്കായിരുന്നു. ഒന്നിച്ചുസഹായത്തിന്ന് ഒരു ബ്രാഹ്മണനും െചറുവയസ്സായ ഒരു നായരും ഉണ്ടായിരുന്നു. കാശിയില്‍ വച്ചു ഞാന്‍ ആ അമ്മയെ കണ്ടു. ഞാന്‍ ഒന്നാന്തരം കീരിയംഎന്നു പറയുന്ന നായര്‍ ജാതിയില്‍ ഉള്ള ഒരു നായരാണ് . ജാതിയില്‍ എന്നെക്കാള്‍ ശ്രേഷ്‌ഠതയുള്ള നായന്മാര്‍ മലയാളത്തില്‍ ഇല്ല. അതിനെക്കുറിച്ച് അവിടെ ബോധ്യമുള്ള വിധം തെളിവു തരാം. കാശിയില്‍ വച്ചു കണ്ടശേഷം ഞാനും കല്യാണിഅമ്മയും അന്യോന്യം പരിചയമായി. ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ സ്ഥിതിയില്‍ ആയി.
കുറെകാലം ഞങ്ങള്‍ ക്ഷേമമായിരുന്നു. പിന്നെ ഞങ്ങള്‍ക്ക് ഒരുപെണ്‍കുട്ടി ഉണ്ടായി. അതിന്റെ േശഷം ഞങ്ങള്‍ മലയാളത്തിലേക്കുതന്നെ മടങ്ങണം എന്നു നിശ്ചയിച്ചു വടക്കേ ഇന്ത്യ വിട്ടു പുറപ്പെട്ടു. േസതുസ്‌നാനം കഴിക്കണമെന്നുള്ള ആഗ്രഹത്തോടെ രാമശ്വരേത്തക്കുവന്നു. അവിടെവച്ച് കല്യാണിഅമ്മയ്ക്ക് ഒരു ജ്വരരോഗമുണ്ടായി. അതുനിമിത്തം ഇന്നേക്ക് ഒരുമാസം പത്തുദിവസം മുമ്പേ കല്യാണിഅമ്മ സ്വര്‍ഗ്രപാപ്തിയാകുകയും െചയ്തു. ശാരദ എന്നു േപരായ മേൽപറഞ്ഞ കുട്ടിയ്ക്ക് ഇപ്പോൾ പതിനൊന്നു വയസ്സു മാത്രമേ ആയിട്ടുള്ളു. അവളും ഞാനും ഇപ്പോള്‍ ഇവിടെ താമസിക്കുന്നു. അവള്‍ക്ക് ഇനി അമ്മയായും അച്ഛനായും ഇൗശ്വരെനേപ്പാെല അവിടുന്നുതന്നെ ഗതിയുള്ളു എന്നു ഞാന്‍ പറയേണ്ടതില്ലല്ലോ. ഞാന്‍ രോഗം നിമിത്തവും മനോവ്യസനം നിമിത്തവും വലിയ പരവശതയില്‍ െപട്ടിരിക്കുന്നു. പൂഞ്ചോലക്കര എടത്തിലെ സന്താനമായ ശാരദയെ അവളുടെ സ്ഥിതിക്കു തക്കവണ്ണമുള്ള അഭ്യാസാദികളെ ചെയ്യിച്ചു യോഗ്യതയായ സ്ഥിതിയില്‍ വരുത്തുവാന്‍ ശ്രമിക്കേണ്ടുന്ന ഇൗ കാലം ഇൗ വിവരങ്ങളെ അവിടെ അറിയിക്കാത്ത ഒരു തെറ്റ് എന്റെമേൽ ഉണ്ടാവുമെന്ന് ഞാന്‍ ഭയപ്പെട്ടു ഞാന്‍ ഇൗ കത്ത് എഴുതുന്നതാണ്.
അതുകൊണ്ട് മഹാദയാലുവായ അവിടുന്നു ദയവുചെയ്തു നിസ്സഹായ സ്ഥിതിയില്‍ ഇരിക്കുന്ന ഇൗ കുട്ടിയുടെ കാര്യത്തില്‍ ഏതുപ്രകാരം ്രപവര്‍ത്തിക്കണം എന്ന് ഒരു മറുപടി ഉണ്ടാവാനായി ഞാന്‍ വിനയപൂര്‍വം അപേക്ഷിക്കുന്നു.
എന്ന്, അവിടുത്തെ ആ്രശിതന്‍
തെക്കില്ലത്ത് രാമന്‍.