നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ താരദമ്പതികളുടെ ക്ഷേത്രദര്‍ശനത്തെ പരോക്ഷമായി വിര്‍മശിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയാണ് വിമര്‍ശനം.
ശത്രുസംഹാരപൂജ ഒരു ക്വട്ടേഷന്‍ പണിയാണ്. നിയമപരമായി അത് ദേവാലയങ്ങളില്‍ നിരോധിക്കണം എന്നാണ് ശാരദക്കുട്ടി പോസ്റ്റ് ചെയ്തത്.
താരദമ്പതികൾ കൊടങ്ങല്ലൂര്‍ ശ്രീകുരുമ്പ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ശത്രുസംഹാര പൂജ കഴിപ്പിച്ചുവെന്ന വാര്‍ത്ത വന്നതിന് തൊട്ടു പിറകെയായിരുന്നു ശാരദക്കുട്ടിയുടെ പോസ്റ്റ്. പുലര്‍ച്ചെ അതീവ രഹസ്യമായാണ് ഇവർ ക്ഷേത്രദര്‍ശനം നടത്തിയത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ നേരത്തെയും ഫെയ്‌സ്ബുക്കിലൂടെ രൂക്ഷമായി പ്രതികരിച്ചയാളാണ് ശാരദക്കുട്ടി. കേസിൽ അമ്മയുടെ നിലപാടിനെ നിശിതമായി വിമർശിച്ച ശാരദക്കുട്ടി എന്റെ നയാപൈസ പോലും മലയാള സിനിമയിലെ ഈ ആണഹങ്കാരികളുടെ പോക്കറ്റില്‍ വീഴാന്‍ ഇനിമേല്‍ അനുവദിക്കില്ലെന്ന് പറഞ്ഞിരുന്നു.