”ഇരുട്ടില്‍ നിന്നുള്ള ഭാവോദയങ്ങളാണ് എസ്.കലേഷിന്റെ പല കവിതകളും. ചിന്തോദയങ്ങളും സംശയോദയങ്ങളും. ഇരുട്ട് കടഞ്ഞുകിട്ടുന്ന വിസ്മയത്തരികള്‍ പുതുകാഴ്ചയും സൂക്ഷ്മതയുടെ അടരുകളുമായി വാക്കിലെ അനുഭവസ്ഥലം വിപുലമാക്കുന്നു. വെളിച്ചത്തെ വിമര്‍ശിക്കുന്ന വെളിച്ചം കലേഷിന് കവിത”
ശബ്ദമഹാസമുദ്രം എന്നപേരില്‍ സമാഹരിച്ച എസ്.കലേഷിന്റെ കവിതാ പുസ്തകത്തിന്റെ അവതാരികയില്‍ പ്രശസ്ത കവി കെ.ജി.ശങ്കരപ്പിള്ള കുറിച്ചിട്ട വാക്കുകളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. സൂക്ഷ്മതലങ്ങളുടെ അടരുകള്‍ വിദര്‍ത്തി വിടര്‍ത്തി അകപ്പൊരുള്‍ ആരായുന്ന കലേഷിന്റെ ഭാവനാരീതിക്ക് സ്മൃതിവിശകലനത്തിന്റെ ഛായയുണ്ടെന്ന് അദ്ദേഹം വിലയിരുത്തുന്നു.
2015ല്‍ കൊച്ചിയില്‍ നടന്ന പോയട്രി ഇന്‍സ്റ്റലേഷന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട കവിതയാണ് ശബ്ദമഹാസമുദ്രം. ഇതടക്കം 26 കവിതകളാണ് ശബ്ദമഹാസമുദ്രം എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ തീവണ്ടിയിലെ യാത്രക്കാരേ, രാത്രിസമരം, കാക്ക കാക്ക, ഇരുട്ടടി, വയല്‍ക്കരയിലെ ആണ്‍പട്ടി തുടങ്ങിയ പ്രമുഖ കവിതകള്‍ ഈ സമാഹാരത്തിലുണ്ട്.
സമകാലിക മലയാളം വാരികയുടെ പത്രാധിപസമിതിയംഗമായ എസ്.കലേഷിന് അങ്കണം പുരസ്‌കാരം, അറ്റ്‌ലസ് കൈരളി പുരസ്‌കാരം, വി.ടി.കുമാരന്‍ മാസ്റ്റര്‍ അവാര്‍ഡ് തുടങ്ങി ഒട്ടേറെ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഹെയര്‍പിന്‍ ബെന്‍ഡ് എന്ന കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം ഫൈനല്‍ റൗണ്ട് എന്ന നവകഥകളുടെ സമാഹാരത്തിന്റെ എഡിറ്ററും ആയിരുന്നു.
The post കവിതയില്‍ ഒരു ശബ്ദമഹാസമുദ്രം appeared first on DC Books.