ഗ്രാമീണ വായനശാലകളെ പഴയ പോലെ സാംസ്‌കാരിക കേന്ദ്രങ്ങളാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ധനകാര്യ മന്ത്രി ടി.എം തോമസ് ഐസക്ക്. യുവജനതയെ ആകര്‍ഷിക്കാനുള്ള സംവിധാനമൊരുക്കുമെന്നും സൗജന്യ വൈ ഫൈ ലഭ്യമാക്കുമെന്നും സ്‌കൂള്‍ ലൈബ്രറികള്‍ ഡിജിറ്റല്‍ ഡി ജിറ്റല്‍ വല്‍ക്കരിക്കാനുള്ള ശ്രമം ഈ വര്‍ഷം തന്നെ തുടങ്ങുമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു. പബ്ലിഷിങ് പ്രൊഫഷണല്‍സിനായായി കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടത്തുന്ന പബ്ലിഷിങ് നെക്സ്റ്റ് കോണ്‍ഫറന്‍സില്‍ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗോവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പബ്ലിഷിങ് ഹൗസായ സിനമോണ്‍ടീല്‍ പബ്ലിഷിങിന്റെ ആഭിമുഖ്യത്തിലാണ് പബ്ലിഷിങ് പ്രൊഫഷണല്‍സിനായായി ‘പബ്ലിഷിങ് നെക്സ്റ്റ്’ ദി നെസ്റ്റ് ചാപ്റ്റര്‍ ഇന്‍ പബ്ലിഷിങ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്.
ഒരു ബുക്ക് വായനക്കാരന്റെ കൈയിലെത്തുന്നതുവരെയുള്ള പ്രക്രിയകളെ കുറിച്ചുള്ള മാസ്റ്റര്‍ ക്ലാസ്സ്, വര്‍ക്ക്‌ഷോപ്പ്, ഗ്രൂപ്പ്ചര്‍ച്ച, ഡിസൈനിങ്, എഡിറ്റിങ്, കോപ്പിറൈറ്റ് കവര്‍ ബുക്ക് റീറ്റേല്‍, ഡിസ്ട്രിബ്യൂഷന്‍, ട്രാന്‍സലേഷന്‍, മാര്‍ക്കറ്റിങ് എന്നിവയെക്കുറിച്ചുള്ളതാണ് കോണ്‍ഫറന്‍സ്.
പബ്ലിഷിങ് രംഗത്തെ പണ്ഡിതരായ മിനി കൃഷ്ണന്‍, റിതു മേനോന്‍, രോഹിത് കുമാര്‍, സാമിക് ബാദ്യോപത്യായ, സെസ് ശേഷാതിരി, ലീല സാംസണ്‍, ഫെബയിന്‍ കേണ്‍, ഇഷ ബെറ്റ്‌ലി തുടങ്ങിയ പ്രമുഖരാണ് 3 ദിവസമായി നടക്കുന്ന കോണ്‍ഫറന്‍സില്‍ ക്ലാസുകള്‍എടുക്കുന്നത്.
ബോള്‍ഗാട്ടി പാലസില്‍ ഒരുക്കിയിരിക്കുന്ന ഡി സി കിഴക്കെമുറി ഹാള്‍, ബെഞ്ചമന്‍ ബെയ്‌ലി ഹാള്‍, പി എന്‍ പണിക്കര്‍ ഹാള്‍ എന്നിവിടങ്ങളിലായി നടക്കുന്ന കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 17 ന് സമാപിക്കും.
The post പബ്ലിഷിങ് നെക്സ്റ്റ് കോണ്‍ഫറന്‍സിന് തുടക്കമായി appeared first on DC Books.