68 ാം വയസ്സിൽ ആദ്യ കഥാസമാഹാരം പുറത്തിറങ്ങുന്നതിന്റെ ത്രില്ലിലാണ് തിരുവനന്തപുരം സ്വദേശി രാധാ വേണുപ്രസാദ്. ‘ Shifting Sands ‘ എന്ന് പേരിട്ടിരിക്കുന്ന തന്റെ ആദ്യ കഥാസമാഹാരം വെള്ളിയാഴ്ച ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരനും എം പിയുമായ ശശി തരൂര്‍ പ്രകാശനം ചെയ്യും. ഏഴ് കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്. ഭ്രാന്തും സ്വവര്‍ഗ്ഗാനുരാഗവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കഥകളുടെ പ്രമേയമാകുന്നുണ്ട്.
നന്മ, തിന്മ എന്നിങ്ങനെയുള്ള ദ്വന്ദങ്ങളില്‍ ഒതുക്കി നിര്‍ത്താനാവുന്നതല്ല ജീവിതമെന്നും ജീവിതത്തിന്റെ വന്യവും മോഹനവുമായ ഭൂമികകള്‍ എന്നും വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നുവെന്നും പുസ്തകത്തിൻെറ അവതാരികയില്‍ ശശി തരൂര്‍ എഴുതുന്നു.
കേരളത്തിന്റെ സാംസ്‌കാരിക പശ്ചാത്തലത്തില്‍ എഴുതപ്പെട്ടിട്ടുള്ള ഈ കഥകള്‍
പാരമ്പര്യത്തിനും ആധുനികതയ്ക്കുമിടയില്‍, ഒരിക്കലും ഒടുങ്ങാത്ത കലാപത്തിന്റെ സ്ഫുരണങ്ങള്‍ പേറുന്നുണ്ടെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു. പ്രണയത്തിന്റെ അജ്ഞാത ഭൂഖണ്ഡങ്ങള്‍ തേടുന്ന ഒരു പര്യവേക്ഷകയുടെ കുറിപ്പുകളായും ഈ കഥക
ള്‍ വായിക്കാം.
പതിനാറാമത്തെ വയസ്സിൽ വിവാഹിതയായ രാധ കോഴിക്കോട് സ്വദേശിയായ ഭർത്താവ് വേണുപ്രസാദുമൊത്ത് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. ഇതിനിടയില്‍ ഡെല്‍ഹിയിലെ നാഷനല്‍ ഗാലറി ഒഫ് മോഡേണ്‍ ആര്‍ട്ടില്‍ ആര്‍ട്ട് റെസ്‌റ്റൊറേഷനില്‍ കോഴസ് പൂര്‍ത്തിയാക്കാനും രാധയ്ക്കായി. എഴുത്തിനോടുള്ള കമ്പം നേരത്തെ തന്നെയുണ്ടായിരുന്നെങ്കിലും കഥകള്‍ എഴുതിത്തുടങ്ങിയത് കഴിഞ്ഞ വര്‍ഷമാണെന്ന് രാധ പറഞ്ഞു.
എഴുത്തിന്റെ ലോകത്തില്‍ വിലക്കുകളില്ലെന്നും ജീവിതം അതിന്റെ സമഗ്രതയില്‍ ആഘോഷിക്കുകയാണ് തന്റെ ലക്ഷ്യമെന്നും രാധ വ്യക്തമാക്കുന്നു. എഴുത്തിന്റെ ലോകത്തിലേക്ക് കടക്കാൻ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് 68 കാരിയായായ രാധ.
രണ്ട് മക്കളാണ് രാധ -വേണുപ്രസാദ് ദമ്പതികള്‍ക്ക്. മൂത്ത മകന്‍ ഗോവിന്ദ് വേണുപ്രസാദ് ഐക്യരാഷ്ട്രസംഘടനയിലും ഇളയ മകന്‍ രാം വേണുപ്രസാദ് അന്താരാഷ്ട്ര വികസനമേഖലയില്‍ കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിക്കുന്നു. ജൂലായ് ഏഴിന് വൈകീട്ട് 5.45ന് ചെന്നൈയില്‍ താജ് ഹൗസില്‍ വെച്ചാണ് പ്രകാശനം.