Image may be NSFW.
Clik here to view.
ഇതാ ഒരു പുതുപുത്തന്‍ ലൈബ്രറി.. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം, ലോകത്തിന്റെ ഏതു കോണിലുമുള്ള സാങ്കേതിക വിവരങ്ങളറിയാന്‍ ഡിജിറ്റല്‍ സൗകര്യങ്ങള്‍, വായിക്കാനും പഠിക്കാനും പതിനായിരത്തിലധികം പുസ്തകങ്ങള്‍…. തൃശ്ശൂര്‍ നെടുപുഴ വനിതാ പോളിടെക്‌നിക് കോജിലാണ് ഈ പുത്തന്‍ വായനശാല ഒരുങ്ങുന്നത്. ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്റെ മാനദണ്ഡങ്ങളനുസരിച്ച് നിര്‍മിച്ച സമ്പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്ത മാതൃകാ ലൈബ്രറിയാണ് നെടുപുഴ വനിതാ പോളിടെക്‌നിക്കിലേത്.
300 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമാണ് ലൈബ്രറിക്കുള്ളത്. അഞ്ചു കോടി മുടക്കി നിര്‍മിച്ച ഇലക്ട്രോണിക്‌സ് ബ്ലോക്കിന്റെ മൂന്നുനില കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് ലൈബ്രറി. വൈദ്യുതീകരണവും ഫര്‍ണിഷിങ്ങും പൂര്‍ത്തിയാക്കാനുണ്ടെങ്കിലും ലൈബ്രറി 90 ശതമാനവും സജ്ജമായിക്കഴിഞ്ഞു.15,000 പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്. മുക്കാല്‍ പങ്കും പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ്. വിദേശത്തെ പ്രസാധകരുടെ ഏറ്റവും പുതിയ പുസ്തകങ്ങളും ലൈബ്രറിയിലുണ്ട്. കേരളത്തിലെ പോളിടെക്‌നിക് കോളജുകളിലെ ആദ്യ സംരംഭവും ഇതാണെന്ന് കോളേജിലെ ലൈബ്രേറിയന്‍ ടി.ടി. ജോസഫ് പറയുന്നു.
മലയാളത്തിലെയും ഇംഗ്ലീഷിലെയും നോവലുകളും ചെറുകഥകളുമടക്കം 2,500 പുസ്തകങ്ങളും ഉടനെയെത്തുമെന്നും കോളേജ് അധികൃതര്‍ പറയുന്നു. പുസ്തകങ്ങളെ കൂടാതെ 25 ജേണലുകളും 15 ആനുകാലികങ്ങളും എട്ട് ദിനപത്രങ്ങളും ലൈബ്രറിയിലെത്തുന്നുണ്ട്.കോഹ എന്ന ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ലൈബ്രറി കംപ്യൂട്ടര്‍വത്കരിച്ചിരിക്കുന്നത്. നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ ഈ സൗകര്യവും വിദ്യാര്‍ഥികള്‍ക്ക് ഉപയോഗപ്പെടുത്താനാവും. 10 കംപ്യൂട്ടറുകളുള്ള ലൈബ്രറിയുടെ ഒരുഭാഗം ന്യൂസ് റൂമിനായാണ് ഒരുങ്ങുന്നത്. വൈദ്യുതീകരണം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കുമിത്.
പഠനസംബന്ധിയായ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററിയും സിനിമകളും കാണുന്നതിന് എച്ച്.ഡി.ടി.വി.യും നാല്‍പ്പതു വിദ്യാര്‍ഥികള്‍ക്ക് ഒരുമിച്ചിരിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കുന്നുണ്ട്. 12 ലക്ഷം രൂപയുടെ ഫര്‍ണിഷിങ്ങാണ് ലൈബ്രറിയിലൊരുങ്ങുന്നത്. ഓഗസ്‌റ്റോടെ ലൈബ്രറി പൂര്‍ണസജ്ജമാവുമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ എ.എസ്. ചന്ദ്രകാന്ത പറയുന്നു.I-S-(കടപ്പാട്; മാതൃഭൂമി)