എന്നും എല്ലാവരെയും തന്റെ വശ്യസൗന്ദര്യംകൊണ്ട് മോഹിപ്പിക്കുന്നതാണ് ഹിമാലയം..! മഞ്ഞിന്റെ നനുത്തസ്പര്‍ശമുള്ള കിഴക്കാംതൂക്കായമലകളുടെ കൊമ്പത്തേക്ക് എത്തിപ്പെടുക അത്രസുഖമുള്ള കാര്യമല്ല. എങ്കിലും യാത്രകളെ സ്‌നേഹിക്കുന്നവര്‍ക്ക് ഹിമാലയ യാത്ര പ്രയാസകരമല്ല. ഇപ്പോഴാകട്ട ബുള്ളറ്റില്‍ ഹിമാലയം കാണാനിറങ്ങുന്നത് യുവാക്കള്‍ക്കൊരു ഹരമായി മാറിയിരിക്കുന്നു. എത്രതവണപോയാലും മതിവരാത്ത..യാത്ര.ഗംഗയും യമുനയും സരസ്വതിയും ചേരുന്ന ത്രിവേണിസംഗമവും, ഗംഗോത്രി, ബദരിനാഥ്, കേദാര്‍നാഥ്, എന്നിവിടങ്ങളൊക്കെചുറ്റിയുള്ള യാത്ര.. ഒരു തവണപോയാല്‍ പിന്നെ ഹിമാലയം നമ്മെ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടേയിരിക്കും..അത്രമനോഹരമാണ് ഹിമാലം.
ഇന്ത്യ,നേപ്പാള്‍, ഭൂട്ടാന്‍,ടിബറ്റ് ,ചൈന,പാകിസ്ഥാന്‍ എന്നിങ്ങനെ ആറു രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന ഹിമാലയത്തിന്റെ സൗന്ദര്യവും ആത്മീയതയും നുകരുവാന്‍ ഒന്നും രണ്ടും ദിവസംപോര. മാസങ്ങള്‍തന്നെ വേണ്ടിവരും. ഇക്കാലത്തെല്ലാം ടെന്റുകളിലാണ് താമസം. സിക്കിം, ഭൂട്ടാന്‍, അസം, മേഘാലയ, അരുണാചല്‍പ്രദേശ് എന്നീ ഭാഗങ്ങളിലുള്ള ഹിമാലയം തീര്‍ത്തും വ്യത്യസ്തമാണ്. കാര്‍ഗില്‍, ലഡാക്ക്, സിയാച്ചിന്‍മേഖല, കര്‍ദുങ്‌ല പാലസ്, വാഗാ..അതിര്‍ത്തി, നാഥുലപാസ് എന്നീ പട്ടാളക്യാമ്പുകളിലൂടെയുള്ള യാത്രകളും അവിസ്മരണീയമാണ്. എന്നാല്‍ മാനസസരോവരവും പൂക്കളുടെ താഴ് വരയും നമ്മളില്‍ ജനിപ്പിക്കുക പറഞ്ഞറിയ്ക്കാന്‍ കഴിയാത്തവിധമൊരു അനുഭൂതിയാണ്. പലപല സംസ്‌കാരങ്ങള്‍ ഭാഷകള്‍, ആചാരങ്ങള്‍ എന്നിവകൊണ്ട് സമ്പന്നമാണ് ഇവിടം.
ഓരോ ഹിമാലയ തീര്‍ത്ഥാടനവും സഞ്ചാരിയുടെ മനസ്സില്‍ വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍ സമ്മാനിച്ച് യാത്രികന്റെ ഉള്ളില്‍ ആനന്ദത്തിന്റെ അലകള്‍ നിറയ്ക്കും. മതിവരാത്ത, എത്ര അനുഭവിച്ചാലും തീരാത്ത തീര്‍ത്ഥാടന കേന്ദ്രങ്ങളാല്‍ അലംകൃതമാണ് പുണ്യഹിമാലയം. എന്നാല്‍ സാധാരണയായി ഹിമാലയയാത്ര, ബദരി, ഗംഗോത്രി, യമുനോത്രി, ഏറിയാല്‍ കൈലാസയാത്രയില്‍ ഒതുങ്ങും. എന്നാല്‍ സാഹസികയാത്രകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് എന്നും പ്രിയങ്കരമായ നൂറിലേറെസ്ഥലങ്ങളാണുള്ളത്.
Chadar Trek,Roopkund Trek, Hampta Pass, Har ki Dun Trek, Kedar Kantha Trek, Kuari Pass Trek, Goecha-La Trek, Nagtibba Trek, Banderpunch, Bara Bhangal Trek, Chopta Chandrashila, Chopta Tunganath, Brahma Taal, Dayara Bugyal, Deotibba Hampta Pass, Dodital Lake Trek, Dzongri Goecha La,Everest Base Camp (EBC), Gangotri Tapovan, Kafni Glacier Trek, Panchachuli Base Camp Trek,…. ഇങ്ങനെ നീണ്ടുപോകുന്നു ഹിമാലയത്തിലെ ട്രക്കിങ് സ്ഥലങ്ങള്‍. ഇവയെല്ലാം സമുദ്രനിരപ്പില്‍ നിന്ന് 16,863 tf നു മുകളില്‍ ഉയരത്തില്‍സ്ഥിതിചെയ്യുന്നവയാണ്. ജനുവരിമാസം മുതല്‍ ഡിസംബര്‍വരെയുള്ള നമ്മുടെ കാലാവസ്ഥയ്ക്കനുസരിച്ചാണ് ഇവിടങ്ങിലെക്കുള്ള യാത്രയാരംഭിക്കേണ്ടത്. സുഹൃത്തുക്കള്‍ക്കൊപ്പവും കുടുംബത്തിനപ്പവും യാത്രപോകാവുന്ന മനോഹരമായ സ്ഥങ്ങളാണിവയൊക്കെ. ശക്തമായമഞ്ഞുവീഴ്ചയെയും തണുപ്പിനെയും പൊരുതിത്തോല്‍പ്പിച്ചുവേണം ഇവിടങ്ങളില്‍ എത്തിപ്പെടാന്‍. ഇതില്‍ ഒരു ട്രക്കിങ് സ്ഥലത്തുതന്നെ എത്തിപ്പെടാന്‍ ഒന്നുമുതല്‍ പത്തുദിവസങ്ങള്‍വരെപിടിക്കും. പലസംസ്‌കാരങ്ങളും, ഭാഷകളും, രുചികളും, കൂടിച്ചേര്‍ന്ന ഹിമാലയന്‍യാത്ര ഏതൊരുവന്റെയും സ്വപ്‌നസാഫല്യമാണ്…!