സ്വയം ഭാഷയായി പ്രഖ്യാപിച്ച്, ഭാഷയുടെ പ്രപഞ്ചത്തെ തന്നെ മാറ്റി മറിച്ച് മലയാള ഭാഷയില്‍ മറുഭാഷയുണ്ടാക്കിയ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് പ്രശസ്ത ചെറുകഥാകൃത്തും സാമൂഹ്യശാസ്ത്രകാരനുമായ എന്‍. പി. ഹാഫിസ് മുഹമ്മദ് അഭിപ്രായപ്പെട്ടു. അബുദാബി ശക്തി തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ സമ്മേളനത്തില്‍ ‘ബഷീര്‍;കഥയും ജീവിതവും’ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിലോലമായ നമ്മുടെ വികാരങ്ങളേയും വിചാരങ്ങളേയും പ്രകാശനം ചെയ്യുവാന്‍ ഭാഷ എത്രമാത്രം അപ്രാപ്യവും അശക്തവുമായിരിക്കുന്നിടത്ത്, മറുഭാഷ സൃഷ്ടിച്ചാണ് ഭാഷയ്ക്കുള്ളില്‍ ഭാഷയുണ്ടാക്കുക എന്ന ഒരെഴുത്തുകാരന്റെ സ്വപ്നങ്ങളാണ് ബഷീര്‍ സാക്ഷാത്കരിച്ചിരിക്കുന്നതെന്ന് ബഷീര്‍ സ്വന്തമായി സൃഷ്ടിച്ച വാക്കുകള്‍ ഒന്നൊന്നായി ഉദാഹരി ച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു. തുടര്‍ന്ന് ബഷീറിന്റെ കഥയും ജീവിതവും വിവരിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശി ച്ചു. ബഷീറിനെ കുറി ച്ച് ഒ.എന്‍.വി. എഴുതിയ കവിത ജമാല്‍ മൂക്കുതല ആലപിച്ചു. ബഷീറിന്റെ പ്രസിദ്ധമായ ക ത്തുകള്‍ ബഷീര്‍ ഷംനാദ് അവതരി പ്പി ച്ചു. ശക്തി ബാലസംഘം പ്രവര്‍ ത്തകരായ അരുന്ധതി ബാബുരാജ്, ഹനാന്‍ ജാഫര്‍ എന്നിവര്‍ ബഷീര്‍ കൃതികള്‍ വിവരിച്ചു, ജയേഷ് നിലമ്പൂരിന്റെ സംവിധാനത്തില്‍ ബഷീറിന്റെ പ്രണയകഥകളെ കൂട്ടിയിണക്കി കലാരൂപം അവതരിപ്പിച്ചു.