കമലാ സുരയ്യ സാംസ്‌കാരിക സമുച്ചയം നിര്‍മ്മിക്കാനായി മാധവികുട്ടി വിട്ടുകൊടുത്ത ഭൂമിയാണ് ഇപ്പോൾ സംരക്ഷണമില്ലാതെ കിടക്കുന്നത്. പാഴ്‌ച്ചെടികളും പുല്ലും പടര്‍ന്ന് കിടക്കുന്ന ഭൂമി അക്കാദമി ഏറ്റെടുക്കന്നതിന് മുന്‍പ് പ്രദേശവാസികള്‍ പരിപാലിച്ചുവന്ന കാവായിരുന്നു.നാഗപ്രതിഷ്ഠയുള്ള കാവില്‍ ഒരു കാലത്ത് ആയില്യപൂജയും സരസ്വതിപൂജയും എഴുത്തിനിരുത്തും നടത്താറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. സര്‍പ്പക്കാവും പരിസരവും വിശ്വാസത്തിന്റെ ഭാഗമായതിനാല്‍ മതിയായ സംരക്ഷണമേകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മഴവെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ നാഗവിഗ്രങ്ങള്‍ക്ക് സമീപം ചെളിയും നിറഞ്ഞു. മാധവിക്കുട്ടിയുടെ കൃതികളില്‍ നിറഞ്ഞുനിന്നിരുന്ന നീര്‍മാതളവും സര്‍പ്പക്കാവും കുളവും ഈ ഭൂമിയില്‍ ഉണ്ടായിരുന്നു. സര്‍പ്പക്കാവ് വേലികെട്ടി സംരക്ഷിക്കുകയും കുളം നവീകരിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ കഴിയുന്നതുവരെ നാട്ടുകാരാണ് കാവ് സംരക്ഷിച്ചിരുന്നത്. പിന്നീട് കാവില്‍ ആരംഭിച്ച എഴുത്തിനിരുത്ത് ചടങ്ങ് ഏറെ ശ്രദ്ധനേടി.ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടിട്ടും സാംസ്‌കാരികനിലയം പ്രവര്‍ത്തനം തുടങ്ങാത്തതും പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.