Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3637

‘ഈ കേസന്വേഷണം കേരള പൊലീസിന്റെ തൊപ്പിയിലെ പൊൻതൂവലാണ്’സാഹിത്യലോകം പ്രതികരിക്കുന്നു

$
0
0

writer

മധുപാൽ

സിനിമയിൽ സുതാര്യത വേണം . ഇപ്പോൾ സിനിമയിൽ നടക്കുന്നത് ഗുണകരമായ സംഭവങ്ങളല്ലെന്നും ‘അമ്മ ഇരയ്‌ക്കൊപ്പമാണ് എന്നാണ് താൻ കരുതുന്നതെന്നും മധുപാൽ പറഞ്ഞു. സിനിമാക്കാർ ആദ്യം സ്വയമാണ് നന്നാകേണ്ടതെന്നും അതിനു ശേഷം നാടും വീടും നന്നാക്കാൻ ഇറങ്ങിയാൽ മതിയെന്നും മധുപാൽ പറഞ്ഞു.

എൻ എസ് മാധവൻ 

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തിൽ ഗൂഢാലോചന കുറ്റത്തിനു ദിലീപ് ജയിലിലാവുമ്പോൾ ഈ സംഭവങ്ങളെ ചരിത്രത്തിൽ രേഖപ്പെടുത്തുക മലയാള സിനിമയിലെ പുരുഷാധിപത്യം ശക്തമായി ചോദ്യം ചെയ്യപ്പെട്ട ആദ്യ സംഭവം എന്ന നിലയിലാവും.

തീർച്ചയായും ഈ കേസിലെ പൊലീസ് അന്വേഷണം അഭിനന്ദനം അർഹിക്കുന്നു. പക്ഷേ, കേസ് ഇത്രയും ശക്തമായി മുന്നോട്ടു പോയതിന്റെ ക്രെഡിറ്റെല്ലാം നൽകേണ്ടത് ഉപദ്രവിക്കപ്പെട്ട ആ പെൺകുട്ടിക്കു തന്നെയാണ്. ഒതുക്കപ്പെട്ടു പോകേണ്ട ഒരു സംഭവത്തിൽ പരാതി നൽകാനും അതിൽ അവസാനം വരെ ഉറച്ചു നിൽക്കാനും ആ കുട്ടി കാണിച്ച ധൈര്യമായിരുന്നു അടിസ്ഥാനപരമായി ഈ കേസിന്റെ കരുത്ത്. ഒപ്പം അവർക്കു പിന്തുണ പകർന്ന് ഒപ്പം നിന്ന സിനിമയിലെ വനിത സഹപ്രവർത്തകരെയും അഭിനന്ദിക്കണം.

അപകടകരമായ ചില സാമൂഹിക പ്രശ്നങ്ങളിലേക്കുള്ള സൂചകം കൂടിയാണ് ഈ കേസ്. അതു സിനിമയുമായി മാത്രം ചേർത്തു വായിക്കപ്പെടേണ്ടതല്ല. കുറ്റകൃത്യങ്ങളുടെ നിരക്കിൽ മുന്നിൽ നിൽക്കുന്ന ബീഹാറും ഉത്തർപ്രദേശും അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും ഇത്തരത്തിലുള്ള സംഭവം ഏറെയൊന്നും നടന്നതായി അറിയില്ല. തട്ടിക്കൊണ്ടു പോകലൊക്കെ ഉണ്ടെങ്കിലും അതിനൊപ്പം ഇത്രയും ക്രൂരമായി ഉപദ്രവിക്കുക കൂടി ചെയ്യുക, അതും അറിയപ്പെടുന്ന ഒരു വ്യക്തിയെ. അതിനായി ഗൂഢാലോചന നടത്തിയ വക്രബുദ്ധി ഗുരുതരമായ സാമൂഹിക പ്രശ്നമായി തന്നെ കാണണം.

സിനിമാ ലോകം, പ്രത്യേകിച്ചും അവിടുത്തെ താരങ്ങളുടെ ഈ കേസിന്റെ ഓരോ ഘട്ടത്തിലുമുള്ള പ്രതികരണവും ഒരു വെളിപ്പെടുത്തലാണ്. ഇവരെല്ലാം കലാകാരൻമാർ എന്നാണു പറയുന്നത്. എന്നാൽ സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിൽ ഒരു കലാകാരൻ പ്രകടിപ്പിക്കേണ്ട സംവേദന ക്ഷമതയും ആത്മാർഥമായ വൈകാരികതയുമൊന്നും കാണാൻ കഴിഞ്ഞില്ല. അവരുടെ കല തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.

മലയാള സിനിമ ലോകത്തിന് ഇതൊരു ഭൂകമ്പമാണ്. ഈ കുലുക്കം സിനിമയിലെ മാലിന്യങ്ങളെയെല്ലാം ഒഴുക്കിക്കളഞ്ഞു പുതിയൊരു ശുദ്ധികലശത്തിനു വഴിവച്ചിരുന്നെങ്കിൽ എന്നാവും സിനിമയെ ആത്മാർഥമായി സ്നേഹിക്കുന്നവരെല്ലാം ആഗ്രഹിക്കുക.

കടുത്ത ശിക്ഷ വേണം – ദയാബായി

സ്ത്രീകൾ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്ന സംഭവങ്ങൾ ഇന്ത്യയിലെ മറ്റിടങ്ങളേക്കാൾ കേരളത്തിൽ വർധിച്ചുവരുന്നതായാണു തോന്നുന്നത്. കേരളത്തിലെ ഇത്തരം സംഭവങ്ങളിലെ ഇരകളുടെ പ്രായം നോക്കൂ. കുട്ടിയെന്നും അമ്മയെന്നും അമ്മൂമ്മയെന്നുമൊക്കെയുള്ള സംസ്കാരം വെടിഞ്ഞാണ് ഇത്തരം അധമകൃത്യങ്ങൾ അരങ്ങേറുന്നത്.

ഇരയായതു നടിയായതിനാൽ കേസിൽ പെട്ടെന്നുള്ള നടപടിക്കു കാരണമായി. ഉന്നതനായ പ്രതിയെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനായി എന്നതു പ്രതീക്ഷ നൽകുന്നു.

ലീലാമേനോൻ

സ്ത്രീകളുടെ നഗ്നത പകർത്തി ചൂഷണം ചെയ്യുന്നതു നീച മനസ്സാണ്. കേരളത്തിൽ സിനിമാരംഗത്തു മാത്രമല്ല, മറ്റു പല മേഖലയിലും ഇതു പതിവായി നടക്കുന്നുവെന്നാണു മനസ്സിലാക്കുന്നത്. നടി ഉപദ്രവിക്കപ്പെട്ടതിനു പിന്നിൽ സാമ്പത്തിക താൽപര്യങ്ങൾ കൂടിയുണ്ട്.

നമ്മുടെ അഭിനേതാക്കൾ ക്രൂരതയുടെയും നീചത്വത്തിന്റെയും ചതിയുടെയും മുഖംമൂടികൾ കൂടി അണിഞ്ഞവരാണെന്ന തിരിച്ചറിവ് ഭയാനകമാണ്.

നടുക്കിയ സംഭവം – സേതു

നടിയെ കാറിൽ ഉപദ്രവിച്ച സംഭവവും അതിനെത്തുടർന്നുണ്ടായ ഒട്ടേറെ കാര്യങ്ങളും നടുക്കി. എന്നെ അലട്ടിയത് ഈ കാര്യത്തിൽ ഉത്തരവാദിത്തം പുലർത്തേണ്ടവരുടെ ഉദാസീനതയും അലംഭാവവുമായിരുന്നു. എന്തുവന്നാലും നിയമം അതിന്റെ വഴിക്കു പോകുമെന്നു പറഞ്ഞു കൈയും കെട്ടിയിരുന്നവരുണ്ട്. ഇക്കാര്യത്തിൽ ഒരു നടപടിയുമുണ്ടാകാൻ പോകുന്നില്ലെന്നു പറഞ്ഞവരുമുണ്ട്.

ഒടുവിൽ കാര്യങ്ങളാകെ മാറിമറിഞ്ഞു. കേസ് അന്വേഷണത്തിൽ പൊലീസിനു പൂർണ സ്വാതന്ത്ര്യമാണു ലഭിച്ചതെന്നു മനസ്സിലാക്കാം. നൂറുശതമാനം സാക്ഷരതയും സ്ത്രീമുന്നേറ്റവുമൊക്കെ അവകാശപ്പെടാനാകുന്ന കേരളത്തെ ഈ സംഭവം പിന്നോട്ടടിച്ചിരിക്കുകയാണെന്നു പറയാതെ വയ്യ.

നടിക്ക് അഭിനന്ദനംഎം.എൻ. കാരശേരി

ദിലീപിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ ടി.പി. സെൻകുമാറിനോടാണ് എന്റെ ചോദ്യം. സെൻകുമാർ ആരോപിച്ചതുപോലെ പബ്ലിസിറ്റി സ്റ്റണ്ടിനു വേണ്ടിയാണോ എഡിജിപി ബി. സന്ധ്യ ദിലീപിനെയും നാദിർഷയെയും ചോദ്യം ചെയ്തത്. തെളിവില്ലാതെ ചോദ്യം ചെയ്തുവെന്നായിരുന്നുവല്ലോ ആക്ഷേപം. ഈ കേസന്വേഷണം കേരള പൊലീസിന്റെ തൊപ്പിയിലെ പൊൻതൂവലാണ്.

ക്വട്ടേഷൻ നൽകിയതു ദിലീപാണെങ്കിൽ പോലും അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുമെന്നു കേരളത്തിലെ ഭൂരിഭാഗം ആളുകളും വിശ്വസിച്ചിരുന്നില്ല. ജനങ്ങൾ പൊലീസിനെയും സർക്കാരിനെയും അഭിനന്ദിക്കും. സെൻകുമാറും അതിനു തയാറാകുമോയെന്നാണ് അറിയേണ്ടത്. നിരുത്തരവാദപരമായ പ്രസ്താവനയിലൂടെ പബ്ലിസിറ്റി സ്റ്റണ്ട് നടത്തിയ സെൻകുമാർ സന്ധ്യയോടു മാപ്പു പറയാനുള്ള ഹൃദയവിശാലത കാണിക്കുമോ.

ആ കണ്ണീർ െദെവം കണ്ടു – ഭാഗ്യലക്ഷ്മി

കേസന്വേഷണം പലപ്പോഴും സംശയം സൃഷ്ടിക്കുന്നതാണ്. അതാരുടെയും കുറ്റം കൊണ്ടല്ല. നമ്മുടെ നാട്ടിൽ അതായിരുന്നു സ്ത്രീപീഡന കേസിന്റെ പതിവു രീതി. കുറേ നാൾ ഭയങ്കര അന്വേഷണത്തിലായിരിക്കും, പിന്നെ തെളിവില്ലാതാവും, മാധ്യമങ്ങൾ കുറേ സംസാരിക്കും, പിന്നെ വേറെ കേസ് കിട്ടുമ്പോൾ അതിന്റെ പിന്നാലെ പോകും.

ഈ കേസിൽ പക്ഷേ എല്ലാവരും മനസ്സറിഞ്ഞു പ്രവർത്തിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ ആത്മാർഥമായ നിരന്തര പരിശ്രമം. സർക്കാരിന്റെ പൂർണ പിന്തുണ, എല്ലാം തന്നെയാണ് ഈ ഗംഭീര ക്ലൈമാക്സ്. അന്ന് അതിസാഹസികമായി പ്രതിയെ കോടതി വരാന്തയിൽ നിന്നു പിടികൂടിയപ്പോൾതന്നെ പൊലീസിനോടു ബഹുമാനം തോന്നിയിരുന്നു. ടിവിയുടെ മുൻപിലിരുന്ന് അറിയാതെ കയ്യടിച്ചവരിൽ ഞാനുമുണ്ട്. സർക്കാരിനോടും അന്വേഷണ ഉദ്യോഗസ്ഥരോടും ഒരുപാടൊരുപാടു നന്ദിയുണ്ട്.

ആരെയൊക്കെ ശിക്ഷിച്ചാലും അന്നവളനുഭവിച്ച അപമാനം, വേദന, അതിനു പകരമായി പ്രതികളെ എത്ര ശിക്ഷിച്ചാലും മതിയാവില്ല. പണവും സ്വാധീനവുമെല്ലാം ഉണ്ടായിട്ടും അവർ രക്ഷപ്പെടാതിരുന്നതിനു കാരണം അവളുടെ കണ്ണുനീർ ദൈവം കണ്ടതുകൊണ്ടാണ്. ഇത്രയെങ്കിലും നീതി കിട്ടിയ കേരളത്തിലെ ആദ്യത്തെ പെൺകുട്ടി നീയാണ്.

മുതലക്കണ്ണീർ – പ്രൊഫ. കെ. അരവിന്ദാക്ഷൻ

ഇരയായ പെൺകുട്ടിയോട് ഒരു മമതയും കാണിക്കാതിരുന്നവരാണ് ഇന്നലെ ‘ഇതു ഞങ്ങളുടെ കുട്ടി’ എന്നു പറഞ്ഞു രംഗത്തുവരുന്നത്. ഈ അഭിനേതാക്കളുടെ നടപടി വലിയ നാട്യം തന്നെ. ഇവരുടെ മുതലക്കണ്ണീരിനു പിന്നിൽ ഒട്ടുംതന്നെ ആത്മാർഥതയില്ല.

കുട്ടി അറിയപ്പെടുന്ന താരം ആയതുകൊണ്ടല്ലേ ഇത്രയും മാധ്യമശ്രദ്ധയും മറ്റും ലഭിച്ചത്. സാധാരണക്കാരിയായ ഒരാൾക്കാണ് ഇങ്ങനെ സംഭവിച്ചിരുന്നതെങ്കിൽ നീതി പെട്ടന്നു ലഭ്യമാകുമായിരുന്നു എന്ന പ്രതീക്ഷ എനിക്കില്ല.

സ്ത്രീ മുന്നേറ്റം – തനൂജ ഭട്ടതിരി

ഈ കേസ് എങ്ങനെ പരിണമിച്ചാലും സ്ത്രീകളെ സംബന്ധിച്ചിടത്തോളം വൻമുന്നേറ്റമാണ്. എത്ര ശ്രമിച്ചിട്ടും നടന്നില്ലെങ്കിലും ഒരു സ്ത്രീയെ ഒതുക്കാൻ ഏറ്റവുമെളുപ്പം സാധിക്കുന്നതു ലൈംഗിക അതിക്രമങ്ങളിൽക്കൂടിയും അതു പരസ്യമാക്കുമെന്ന ഭീഷണിയിലൂടെയുമാണ്. ഏതു സ്ത്രീയും അവിടെ സ്തബ്ധരാകും.

തന്റെ പേരും പെരുമയും കുടുംബവും ഒന്നും വകവെക്കാതെ തനിക്കു നാളെ എന്തു സംഭവിക്കുമെന്ന് ഉത്കണ്ഠപ്പെടാതെ സ്ത്രീകൾക്കാകമാനമുള്ള പൊതുമാനത്തിനുവേണ്ടി പൊരുതി നിൽക്കാൻ ഒരു പെണ്ണുണ്ടായി എന്നതു വലിയ കാര്യമാണ്. വ്യക്തികളായി തുല്യനീതിയിൽ ജീവിക്കാൻ ആണിനും പെണ്ണിനും കഴിയുന്ന കാലത്തെ സമൂഹത്തിലേ സ്ത്രീകൾക്കു സ്വൈരമുണ്ടാകൂ.

ഇതു കൂട്ടായ വിജയം – എസ്. ശാരദക്കുട്ടി

അഭിമാനിക്കുന്നു. പൊരുതി നിന്ന പെൺകുട്ടിയെക്കുറിച്ച്. എല്ലാ സമ്മർദങ്ങളെയും അതിജീവിച്ച് അവൾക്കൊപ്പം നിന്ന ഇടതുപക്ഷ സർക്കാരിനെക്കുറിച്ച്. കേരള പൊലീസിനെക്കുറിച്ച്. എല്ലാ പിന്തുണയും നൽകിയ പൊതുസമൂഹത്തെക്കുറിച്ച്. വിടാതെ പിന്തുടർന്ന സോഷ്യൽ മീഡിയയെക്കുറിച്ച്.

വിവേകം കൈവിടാതെ ഇടപെട്ട മറ്റു മാധ്യമങ്ങളെക്കുറിച്ച്… ജാഗ്രത ഉള്ളവരായിരിക്കാൻ ശ്രദ്ധിച്ച മനുഷ്യസ്നേഹികളെക്കുറിച്ച്… ഇത് ഒരു കൂട്ടായ വിജയം. തല ഉയർത്തി നിൽക്കാൻ സ്ത്രീകൾക്ക് അവസരം ഉണ്ടാക്കിയ തീരുമാനം.

ഇൗ നടനോടൊപ്പം അഭിനയിച്ചതിൽ ലജ്ജിക്കുന്നു – ജോയ് മാത്യു

സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ഗൂഢാലോചന നടത്തിയതിന്റെ പേരിൽ അറസ്റ്റ്‌ ചെയ്യപ്പെട്ട നടനോടൊപ്പം ചില സിനിമകളിലെങ്കിലും അഭിനയിക്കേണ്ടി വന്നതിൽ ഒരു അഭിനേതാവ്‌ എന്ന നിലയിൽ ലജ്ജിക്കുന്നു.

അഭിനേതാക്കളെ താരങ്ങളാക്കി മാറ്റുന്ന മാധ്യമങ്ങളും അവരെ അമാനുഷികരായി ആരാധിക്കുന്ന ആരാധകരും ഇനിയെങ്കിലും കൂറ്റൻ ഫ്ളെക്സുകളിൽ പാലഭിഷേകവും പുഷ്പാർച്ചനയും നടത്താൻ വലിഞ്ഞു കയറാതെ യാഥാർഥ്യത്തിന്റെ മണ്ണിലേക്കിറങ്ങി വരേണ്ട സമയം അതിക്രമിച്ചു. ‘ഈ കേസിൽ ഗൂഢാലോചനയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോൾ ജനം ആദ്യം അതു വിശ്വസിച്ചെങ്കിലും മാധ്യമങ്ങളുടെ കണ്ണിമയ്ക്കാതുള്ള കാവൽ കേരളാ പൊലീസിനെ ഗൂഢാലോചനയുടെ ചുരുളഴിക്കാൻ നിർബന്ധിതരാക്കി.

മറിച്ചു പൾസർ സുനിയിൽ തന്നെ ഈ കേസ്‌ ചുരുട്ടിക്കെട്ടിയിരുന്നെങ്കിൽ സിബിഐ കേസ് ഏറ്റെടുക്കുകയും ഇതിനേക്കാൾ വലിയ രീതിയിൽ കാര്യങ്ങൾ മാറുകയും ചെയ്യുമെന്നു മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. ഒരു ക്രിമിനൽ കേസിനെക്കുറിച്ചും അന്വേഷണം അവസാനിക്കുന്നതിനു മുൻപ് എടുത്തുചാടി നിഗമനത്തിൽ എത്തരുത്‌ എന്ന ഗുണപാഠം എല്ലാവർക്കും ഇതോടെയെങ്കിലും ബോധ്യപ്പെട്ടിരിക്കും.’

മാതൃകയായ പോരാട്ടം – പാർവതി

ഇങ്ങനെയൊക്കെ സംഭവിച്ചതിൽ വളരെ ദുഃഖമുണ്ട്. അതേസമയം ചങ്കുറപ്പ് എന്താണെന്നു കാണിച്ചു തന്ന അവളുടെ പോരാട്ടം മാതൃകയാണ്. അഭിമാനമുണ്ട്.


Viewing all articles
Browse latest Browse all 3637

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>