‘നരകം സമ്മാനമായിത്തന്ന നാരായംകൊണ്ടാണ് ഞാനെഴുതാറുള്ളത് അതിനാലാണ് എന്റെ കവിതകളില്‍ ദൈവത്തിന്റെ കൈയ്യക്ഷരമില്ലാതെപോയത്’ ആദ്യ കവിതാ സമാഹാരത്തിന് പീറ്റർ ലൂയിസിന്റെ നാന്ദിവാക്യമിങ്ങനെ ‘ ലൂയീസ് പീറ്ററിന്റെ കവിതകള്‍ ’ ആദ്യമായി പുസ്തകമാകുന്നു.
കേരളത്തിലെ സാഹിത്യസദസ്സുകളിലും ജനകീയസമരങ്ങളുള്‍പ്പടെയുള്ള കൂട്ടായ്മകളിലും സജീവസാന്നിധ്യമായ കവിയാണ് ലൂയീസ് പീറ്റര്‍. ‘ലൂയി പാപ്പാ’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്നു , ഇദ്ദേഹത്തിന്റെ കവിതകള്‍ പുസ്തക രൂപത്തില്‍ ഇതു വരെ പുറത്തിറങ്ങിയിട്ടില്ല. 67 കവിതകളാണ് ഈ പുസ്തകത്തിൽ സമാഹരിക്കപ്പെടുന്നത്. 1986 ലാണ് ലൂയിസ് പീറ്റർ ആദ്യ കവിത എഴുതിയത്, പിന്നീട് നീണ്ട ഇരുപത് വര്‍ഷം മൗനത്തിലായിരുന്നു. 2006 ലാണ് കവിതയുമായി വീണ്ടും രംഗത്തു വരുന്നത് . അതിനു പിന്നാലേയാണ് സാംസ്‌കാരിക കൂട്ടായ്മകളിലും സാമൂഹിക മാധ്യമങ്ങളിലും ശ്രദ്ധേയനായത്.
പുസ്തകം ജൂലായ് 15 നു രാവിലെ 10 മണിക്ക് തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ പ്രകാശനം ചെയ്യും. ആദ്യ പ്രതി കവിക്കു ഗുരുസ്ഥാനീയനായ ഗ്രിഗറിയില്‍നിന്ന് ചലച്ചിത്രപ്രവര്‍ത്തക കൃഷ്ണ ഏറ്റുവാങ്ങും . കവിയുടെ ജന്മദിനം കൂടിയാണ് ജൂലായ് 15. തൃശൂര്‍ 3000 ബിസി സ്‌ക്രിപ്റ്റ് മ്യൂസിയം ആണ് പ്രസാധകര്‍.