രക്ഷോവംശത്തെ ഉന്മൂലനം ചെയ്ത് ധര്‍മ്മ സംസ്ഥാപനാര്‍ത്ഥം ഭൂമിയില്‍ അവതാരം ചെയ്ത ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ കഥയാണ് ആദികാവ്യമായ രാമായണത്തില്‍ വാല്‍മീകി ആഖ്യാനം ചെയ്യുന്നത്. രാമായണകാവ്യം വായിക്കുന്നതും കേള്‍ക്കുന്നതും പഠിക്കുന്നതുമെല്ലാം മോക്ഷദായകമാണെന്നാണ് ഭാരതത്തിന്റെ സംസ്‌കൃതി നമ്മെ പഠിപ്പിക്കുന്നത്. രാമനാമങ്ങള്‍ ജപിക്കുന്നതും മുക്തിപ്രദായിനിയായി ഭക്തര്‍ കണക്കാക്കുന്നു.
താരകമന്ത്രം എന്നു വിഖ്യാതമായിട്ടുള്ള രാമനാമത്തിന്റെ ജപം തന്നെയാണ് ഏറ്റവും ഉത്കൃഷ്ടം; അതുപോലെ പുണ്യദായകവും ഫലസിദ്ധിദായകവുമാണ് ഭഗവാന്റെ വൈശിഷ്ടമാര്‍ന്ന ആയിരം നാമങ്ങളുടെ ശ്രദ്ധാഭക്തിപൂര്‍വ്വമുള്ള ജപവും. ശ്രീരാമ സഹസ്രനാമസ്‌തോത്രം നാരദമുനിയില്‍നിന്ന് വേദവ്യാസനും അദ്ദേഹത്തില്‍ നിന്ന് യുധിഷ്ഠിരനും ഉപദേശിക്കപ്പെട്ടതാണ്. വേദാന്ത-ഭക്തിപാതകളുടെ സമന്വയമായിട്ടാണ് രാമഭക്തിയെ കണക്കാക്കുന്നത്.
വിഷ്ണു സഹസ്രനാമത്തിലെയും ശിവസഹസ്രനാമത്തിലെയും പല നാമങ്ങളും ഇതില്‍ ആവര്‍ത്തിക്കുന്നതായിക്കാണാം. ഒപ്പം രാമായണത്തിലെ പല കഥാസന്ദര്‍ഭങ്ങളെയും നാമങ്ങളിലൂടെ അനുസ്മരിക്കുന്നുമുണ്ട്. ഭുക്തിമുക്തി പ്രദായകവും സര്‍വ്വ ദുഃഖ ശമനകവുമായ ഈ സ്‌തോത്രം പ്രഭാതത്തിലാണ് ജപിക്കേണ്ടത്.
The post സര്‍വ്വദുഃഖശമനത്തിന് ശ്രീരാമ സഹസ്രനാമസ്‌തോത്രം appeared first on DC Books.