കെ ആര്‍ മീരയുടെ ആരാച്ചാര്‍, സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്തമഴകള്‍, , കെ ആര്‍ മീരയുടെ എന്റെ ജീവിതത്തിലെ ചിലര്‍, എന്നീ പുസ്തകങ്ങളാണ് കഴിഞ്ഞ ആഴ്ച ബെസ്റ്റ് സെല്ലര്‍ പട്ടികയുടെ മുന്‍നിരയില്‍ സ്ഥാനംപിടിച്ചത്. ജേക്കബ് തോമസിന്റെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ബെന്യാമിന്റെ ആടുജീവിതം, സിബി മാത്യൂസിന്റെ നിര്‍ഭയം, ദീപാ നിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകലക്കുളിര്‍, എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, പ്രദീപന്‍ പാമ്പരിക്കുന്നിന്റെ എരി, എന്നീ പുസ്തകങ്ങളാണ് ആറുമുതല്‍ 10 വരെയുള്ളസ്ഥാനങ്ങളില്‍ നിക്കുന്നത്.
സി രവിചന്ദ്രന്റെ വെളിച്ചപ്പാടിന്റെ ഭാര്യ; അന്ധവിസ്വാസത്തിന്റെ അറുപത് വര്‍ഷങ്ങള്‍, കെ എസ് അനിയന്റെ ജീവിതമെന്ന അത്ഭുതം, കുടനന്നാക്കുന്ന ചോയി, ക്രിസോസ്റ്റം പറഞ്ഞ നര്‍മ്മകഥകള്‍, തെന്നാലിരാമന്‍ കഥകള്‍, ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങള്‍, നരേന്ദ്രനാഥിന്റെ മനസ്സറിയും യന്ത്രം., ക്രിസോസ്റ്റം തിരുമേനിയുടെ ആത്മകഥ, മുകേഷ് കഥകള്‍ വീണ്ടും തുടങ്ങിയ കൃതികളും തൊട്ടുപിന്നാലെയുണ്ട്.
ക്ലാസിക് കൃതികളില്‍ മുന്നില്‍ നില്‍ക്കുന്നതാകട്ടെ, എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, എം ടി വാസുദേവന്‍നായരുടെരണ്ടാമൂഴം, ബഷീറിന്റെ പ്രേമലേഖനം,ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, ഒരു ദേശത്തിന്റെ കഥ, മാധവിക്കുട്ടിയുടെ എന്റെ കഥ, മുട്ടത്തുവര്‍ക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും, എന്നിവായണ്.
വിവര്‍ത്തനകൃതികളിലാകട്ടെ പൗലോകൊയ്‌ലോയുടെ ആല്‍കെമിസ്റ്റ്,ശശീതരൂരിന്റെ ഇരുളടഞ്ഞ കാലം ; ബ്രിട്ടീഷ സാമ്രാജ്യം ഇന്ത്യയോട് ചെയ്തത്, ചാരസുന്ദരി, പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍, അരുന്ധതി റോയിയുടെ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍, ചെഗുവാരെയുടെ മോട്ടോര്‍ സൈക്കിള്‍ ഡയറിക്കുറിപ്പുകള്‍ തുടങ്ങിയകൃതികളാണ് മുന്നില്‍.