Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ഇന്ന് കര്‍ക്കടകം ഒന്ന്,  രാമായണമാസാരംഭം

$
0
0

ramayanam
ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!
ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ!
ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ.
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമഃ
ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ!
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍….

ramayanam-4കര്‍ക്കടകത്തിനെ ആധ്യാത്മിക പുണ്യം നിറയ്ക്കുന്ന രാമായണ മാസത്തിന് തുടക്കമായി. ഇനി എല്ലാ പ്രഭാതങ്ങളും സായംസന്ധ്യകളും രാമമന്ത്രങ്ങളാല്‍ മുഖരിതമാകും..!

കാലത്തെ അതിജീവിച്ച് രാമകഥ തുടരുകയാണു…പര്‍വ്വതങ്ങളും പുഴകളും ഭൂമിയിലുള്ളിടത്തോള്ളം കാലം രാമകഥ ലോകത്തില്‍ പ്രചരിക്കുമെന്നാണുഅഭിഞ്ജമതം. ആദികവിയുടെ ആദികാവ്യം രാമായണം അനേകം അര്‍ത്ഥ, ഭാവതലങ്ങളിലാണു ഭാരതീയരില്‍ പ്രവര്‍ത്തിക്കുന്നത്. സാഹിത്യരസികര്‍ക്ക് ramayanam-2സഹൃദയഹൃദയാഹ്ലാദകരവും സാരോപദേശസത്തുമായ ഒരു മഹാകാവ്യമാണു രാമായണം. തത്ത്വദര്‍ശികള്‍ക്ക് വേദാന്തരഹസ്യം. സാധകനു സാക്ഷാത്ക്കാരത്തിനുള്ള വഴികാട്ടി. ആര്യദ്രാവിഡ സംഘര്‍ഷത്തിന്റെ ചരിത്രമായാണു പാശ്ചാത്യചിന്ത പിന്‍പറ്റുന്ന നവീന ചരിത്രകാരന്മാര്‍ രാമായണത്തെ കാണുന്നത്. എന്നാല്‍, ‘ഭക്ത്യാ യുക്ത്യാ വിഭക്ത്യാ ച ജ്ഞേയം രാമായണം സ്മൃതം’ എന്നാണു പൗരാണികരുടെ മതം. ഭക്തിയും യുക്തിയും വിഭക്തിയും ചേര്‍ത്ത് വച്ച് അറിയുമ്പോഴെ രാമായണതത്ത്വങ്ങളുടെ ബോധം ഉണ്ടാകൂ എന്ന് സാരം. അതിലേക്കുള്ള ചെറിയൊരു ശ്രമമാണു ചിന്താപഥത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍.

ramayanam-3സൂര്യന്‍ കര്‍ക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടകമാസം. നിനച്ചിരിക്കാത്ത നേരത്ത് മഴയും വെയിലും മാറിമാറി വരുന്നതിനാല്‍ കള്ളക്കര്‍ക്കടകമെന്നും വിളിപേരുണ്ട്. ഇടവം മിഥുനം കഴിഞ്ഞാല്‍ വ്യസനം കഴിഞ്ഞു; കര്‍ക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു എന്നൊരു ചൊല്ലുതന്നെയുണ്ട്. പഞ്ഞക്കര്‍ക്കടകം ധാരമുറിയാത്ത മഴയായിരുന്നു മുമ്പ് കര്‍ക്കടകത്തിന്റെ സവിശേഷത. സൂര്യനെ കാണാനേ കഴിയില്ല.

മനസിന്റെ കാരകനായ ചന്ദ്രനും ശരീരകാരകനായ സൂര്യനും ഒരേ സമയം ഭൂമിയിലേക്കു നോക്കുന്ന സമയമാണിത്. പിതൃക്കള്‍ക്ക് വളരെ പ്രിയപ്പെട്ട ഈ കാലത്താണ് കര്‍ക്കടകവാവും പിതൃതര്‍പ്പണവും നടക്കുന്നത്. ചന്ദ്രനും സൂര്യനും ഒരേ അക്ഷാംശത്തില്‍ വരുന്ന ദിവസമാണത്. നമ്മുടെ സര്‍വ്വകാര്യങ്ങളുമായും അനുഭവങ്ങളുമായും വളരെ അഭേദ്യമായ ബന്ധവും നിയന്ത്രണ ശക്തിയും പുലര്‍ത്തുന്ന രാശിയാണ് കര്‍ക്കടകം.അതിനാല്‍ മറ്റുളള രാശികളേക്കാള്‍ പ്രാധാന്യവും ആത്മീയശക്തി പ്രഭാവവും കര്‍ക്കടക രാശിക്ക് കൈവരുന്നു.ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം കൂടിയാണിത്. ദേഹരക്ഷയ്ക്ക് ഇത് ഉത്തമമാണെന്നാണ് പഴമക്കാരുടെയും പുതുമക്കാരുടെയും വിശ്വാസം.പര്‍വ്വതങ്ങളും പുഴകളും ഭൂമിയിലുള്ളിടത്തോള്ളം കാലം രാമകഥ ലോകത്തില്‍ പ്രചരിക്കുമെന്നാണുഅഭിഞ്ജമതം. ആദികവിയുടെ ആദികാവ്യം രാമായണം അനേകം അര്‍ത്ഥ, ഭാവതലങ്ങളിലാണു ഭാരതീയരില്‍ പ്രവര്‍ത്തിക്കുന്നത്.

ഡി സി ബുക്‌സ് രാമായണപാരായണം കേള്‍ക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക


Viewing all articles
Browse latest Browse all 3641

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>