മലയാളത്തിലെ ആദ്യ മള്‍ട്ടിമീഡിയ ചരിത്രഗ്രന്ഥം മാഹിയില്‍ എം മുകുന്ദന്‍ പ്രകാശനം ചെയ്തു. ഏഷ്യാനെറ്റ്‌ന്യൂസ് ഓണ്‍ലൈന്‍ ചീഫ് സബ് എഡിറ്റര്‍ വരുണ്‍ രമേഷാണ് മയ്യഴിയുടെ ചരിത്രം പറയുന്ന പുസ്തകം രചിച്ചത്.
കഥാകാരന്‍ പറഞ്ഞുനിര്‍ത്തിയിടത്തുനിന്നും മലയാളി നെഞ്ചേറ്റിയ മയ്യഴിയുടെ കാണാത്ത ആരും പറയാത്ത ചരിത്രമാണ് പുഴപറഞ്ഞ കഥകളും കടല്‍കടന്ന ചരിത്രവും. മയ്യഴിയുടെ പ്രിയ കഥാകാരന് എം മുകുന്ദനാണ് പുസ്തകം പ്രകാശനം ചെയ്തത്. ഇരുപത് അധ്യായങ്ങളും കേവലം വരികളിലൊതുക്കാതെ ക്യുആര്‍ കോഡ്
സ്‌കാന്‍ചെയ്ത് കഥയ്ക്കപ്പുറം കാഴ്ചകളും വായനക്കാര്‍ക്ക് മുന്നിലെത്തിക്കുന്ന മലയാളത്തിലെ ആദ്യ ചരിത്രഗ്രന്ഥം കൂടിയാണ് ഇത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ജോര്‍ജ് പുളിക്കന്‍, രാജീവ് ദേവരാജ്, മാഹി എംഎല്‍എ ഡോ വി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.