‘മലയാളി ലോകത്തിന്റെ എല്ലാ മൂലകളിലും എത്തിപ്പെട്ടതിനു പിന്നിൽ ഈ നേഴ്‌സുമാരുടെ കഠിനാധ്വാനമുണ്ട്.’നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ബെന്യാമിന്‍. കേരളത്തിന്റെ പുരോഗതിയില്‍ നഴ്‌സുമാര്‍ വഹിച്ച പങ്ക് വലുതാണെന്നും ഭരണകൂടം നഴ്‌സുമാരോട് ചെയ്യുന്നത് കടുത്ത അപരാധമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
നമ്മെളെപ്പോഴും ആൺ പ്രവാസത്തെക്കുറിച്ച് വാചാലരാവുമ്പോൾ പെൺ പ്രവാസത്തെ കാണാതെ പോകുന്നു. അവർക്ക് ലോകത്തെല്ലായിടത്തും മൂല്യമുണ്ട്. അവരുടെ സേവനം ലോകം ഇപ്പോഴും കാത്തിരിക്കുന്നു.
നഴ്സുമാർക്ക് വിലയില്ലാത്തതും അവർ ചൂഷണം ചെയ്യപ്പെടുന്നതും അപമാനിക്കപ്പെടുന്നതും ഈ കേരളത്തിൽ മാത്രം. രോഗികളെ അറുത്ത് കൊല്ലുന്ന ആശുപത്രി മുതലാളിമാർക്ക് ഓശാന പാടുന്ന ഭരണം കൂടം ചെയ്യുന്നത് കടുത്ത അപരാധമാണ്.
ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ….
കേരളത്തിന്റെ, പ്രത്യേകിച്ച് മദ്ധ്യതിരുവിതാംകൂറിന്റെ പുരോഗതിയിൽ നേഴ്‌സുമാർ വഹിച്ച പങ്ക് വളരെ വലുതാണ്. നമ്മെളെപ്പോഴും ആൺ പ്രവാസത്തെക്കുറിച്ച് വാചാലരാവുമ്പോൾ പെൺ പ്രവാസത്തെ കാണാതെ പോകുന്നു. മലയാളി ലോകത്തിന്റെ എല്ലാ മൂലകളിലും എത്തിപ്പെട്ടതിനു പിന്നിൽ ഈ നേഴ്‌സുമാരുടെ കഠിനാധ്വാനമുണ്ട്. അവർക്ക് ലോകത്തെല്ലായിടത്തും മൂല്യമുണ്ട്. അവരുടെ സേവനം ലോകം ഇപ്പോഴും കാത്തിരിക്കുന്നു. അവർക്ക് വിലയില്ലാത്തതും അവർ ചൂഷണം ചെയ്യപ്പെടുന്നതും അപമാനിക്കപ്പെടുന്നതും ഈ കേരളത്തിൽ മാത്രം. രോഗികളെ അറുത്ത് കൊല്ലുന്ന ആശുപത്രി മുതലാളിമാർക്ക് ഓശാന പാടുന്ന ഭരണം കൂടം ചെയ്യുന്നത് കടുത്ത അപരാധമാണ്. സമരമുഖത്തുള്ള നേഴ്‌സുമാർക്ക് എന്റെ അഭിവാദ്യങ്ങൾ..