Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

കഥ പോലെ വിസ്മയകരമായ കഥാശിഷ്ടം; എഴുത്തുകാരന്‍ കഥാപാത്രത്തെ കണ്ടുമുട്ടിയപ്പോള്‍..

$
0
0

sethu‘ഒരു പകലിന് ഒരു രാത്രി എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. പക്ഷേ, പലപ്പോഴും എനിക്ക് കിട്ടിയിരുന്നത് ഒരു പകലിന് ഒന്നിലേറെ രാത്രികളായിരുന്നു,’ മകള്‍ പറഞ്ഞു.

പ്രിയംവദ പതിയെ ചിരിക്കാന്‍ നോക്കി.

തനിക്കും അങ്ങനെയൊരു കാലമുണ്ടായിരുന്നല്ലോ, പ്രിയംവദ ഓര്‍ത്തു. ഒരു പകലിനു പകരം എത്രയോ രാത്രികള്‍ കിട്ടിയിരുന്ന കാലം. രാവും പകലുമല്ലാത്ത ഒരവസ്ഥയെപ്പറ്റി സങ്കല്പിക്കാന്‍ തുടങ്ങിയത് അന്നാണ്.

ഈ കഥ വെറും യാദൃശ്ചികംമാത്രമാണ് ഇതിന് ജീവിച്ചിരിക്കുന്നവരോടോ, മരിച്ചവരോടോ ബന്ധമില്ല എന്നൊക്കെ പറയാറുണ്ട്. എന്നാല്‍ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ സേതു തന്റെ കഥാപാത്രത്തെ നേരിട്ട് കണ്ടെത്തിയിരിക്കുകയാണ്. സേതുവിന്റെ പ്രസിദ്ധ നോവല്‍ ‘അടയാളങ്ങളാ‘ണ് ഇങ്ങനെയൊരു അത്ഭുതകഥയുടെ അവകാശി. അടയാളങ്ങളിലെ നായിക പ്രിയംവദയെയാണ് സേതു ശരിക്കും കണ്ടുമുട്ടിയത്. സേതുതന്നെയാണ് ഈ അത്ഭുതകഥ വെളിപ്പെടുത്തുന്നതും.

തമിഴകത്തു നിലവിലുണ്ടായിരുന്ന ‘തലൈക്കൂത്തല്‍’ എന്ന വയസ്സായവരെ കൊല്ലുന്ന ക്രൂരമായ സംമ്പ്രദായത്തെപ്പറ്റി ‘ജലസമാധി’ എന്ന എന്റെ പ്രിയപ്പെട്ട കഥ എഴുതിയിരുന്നു. പിന്നീട് അത് ‘അടയാളങ്ങള്‍’ എന്ന നോവലിന്റെ ആധാരമായി. അതിലെ പ്രധാന കഥാപാത്രം ഇതിനെ എതിര്‍ക്കുന്ന പ്രിയംവദ എന്ന ഉദ്യോഗസ്ഥയായിരുന്നു.

‘വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നൈയില്‍ തലൈക്കൂത്തലിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു പ്രൊഫസറെപ്പറ്റി റിപ്പോര്‍ട്ട് കണ്ടു. അവരുടെ പേരും പ്രിയംവദ എന്നു തന്നെയാണെന്നത് രസകരമായി തോന്നി.

atayalangal‘പിന്നീട് ഞാന്‍ അവരുമായി ഇമെയിലില്‍ ബന്ധപ്പെട്ടു. അതിനു ശേഷം അടയാളങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ വായിച്ചു. അത് തന്റെ ജീവിതകഥയുമായി ചേര്‍ന്നു നില്‍ക്കുന്നുവെന്ന് അവര്‍ പറഞ്ഞു’-സേതു പറയുന്നു.

എന്നാല്‍, ഈ അനുഭവത്തെ ഗൂഢാത്മകമാക്കാനോ അന്ധവിശ്വാസഭരിതമാക്കാനോ സേതു മുതിരുന്നില്ല. പകരം സംഭവിച്ചതിനെ യാദൃശ്ചികം എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നു. ‘ഇത്തരം യാദൃശ്ചികതകള്‍ എഴുത്തുകാരന്റെ സൗഭാഗ്യമാണ്’ എന്നും സേതു കൂട്ടിച്ചേര്‍ക്കുന്നു.

കേരളസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച ‘അടയാളങ്ങള്‍‘ 1971ല്‍ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>