അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥ ‘മെയ്ന്‍ കാംഫ്’ പ്രസിദ്ധീകരിച്ചത് 92 വർഷങ്ങൾക്ക് മുൻപുള്ള ഒരു ജൂലായ് 18 നായിരുന്നു , 1925 ജൂലൈ 18 ൽ ’എന്റെ സമരം’ എന്നുപേരിട്ട് ഹിറ്റ്ലര്‍ ഇറക്കിയ സ്വന്തം കഥ ‘മെയ്ന്‍ കാംഫ്’. ഹിറ്റ്ലര്‍ ആത്മകഥ എഴുതിയത് ജയിലില്‍ കിടന്നാണ്.രാഷ്ട്രീട തടവുകാരനായി ജയിലിലായിരുന്നപ്പോള്‍ തന്റെ തത്വശാസ്ത്രവും അതുവഴി ജര്‍മനിയുടെ തത്വശാസ്ത്രവും എന്താണെന്നു വ്യക്തമാക്കാന്‍ കൂടിയാണ് മെയിന്‍ കാംഫ് എഴുതിയത്.
പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷമേ എടുത്തുള്ളൂ. ഹിറ്റ്ലറുടെ കൃതി കാവ്യഭാഷ തുളുമ്പുംവിധം മാറ്റി എഴുതിയതും എഡിറ്റു ചെയ്തതും ഹിറ്റ്ലറുടെ ഡെപ്യൂട്ടി ആയിരുന്ന റുഡോള്‍ഫ് ഹെസ് ആയിരുന്നു. ഹിറ്റ്ലര്‍ തന്റെ ആത്മകഥാരചനയില്‍ വലിയ സമര്‍പ്പണമാണ് നടത്തിയത്.അനവധി പതിപ്പുകള്‍ തന്റെ പുസ്തകത്തിനുണ്ടാകുമെന്നും അതുവഴി വലിയ സമ്പത്തുലഭിക്കുമെന്നും തന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാമെന്നും ഹിറ്റ്ലര്‍ കണക്കുകൂട്ടിയിരുന്നു.ലോകത്തെ തന്നെ അതിശയിപ്പിച്ചാണ് ആ പുസ്തകത്തിന്റെ പതിപ്പുകള്‍ ഇറങ്ങിയത്.
വലിയ സമ്പത്തും അതില്‍നിന്നും ലഭിച്ചു.രണ്ടും ഹിറ്റ്ലറെ തന്നെ അന്ധാളിപ്പിച്ചു.ബൈബിള്‍ കഴിഞ്ഞാല്‍ അക്കാലത്ത് കൂടുതല്‍ വിറ്റത് തന്റെ ആത്മകഥയാണെന്ന് അയാള്‍ പറയുമായിരുന്നു.
ഹിറ്റ്ലറുടെ മരണശേഷം ബെവേറിയന്‍ സര്‍ക്കാരാണ് പുസ്തകം പ്രസിദ്ധീകരിച്ചിരുന്നത്.പുസ്തകം കോപ്പിയെടുക്കുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ ജര്‍മനിയെ ബെവേറിയ ആദ്യം അനുവദിച്ചിരുന്നില്ല.പിന്നീട് 1945ല്‍ ജര്‍മനിയില്‍ ആദ്യമായി പുസ്തകം പ്രസിദ്ധീകരിച്ചു. എന്നാല്‍ കഴിഞ്ഞവര്‍ഷം ബെവേറിയയുടെ പ്രസിദ്ധീകരണാവകാശം അവസാനിച്ചു.