Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

ഇഷ്ടദേവതകളുടെ ഇരിപ്പിടങ്ങളിലേക്ക് ഒരു തീർത്ഥയാത്ര

$
0
0

templesആദ്ധ്യാത്മിക പാരമ്പര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും നിദർശനമാണ് ക്ഷേത്രങ്ങൾ. സാമൂഹികവും സാംസ്കാരികവും കലാപരവുമായ മുന്നേറ്റങ്ങൾക്കെല്ലാം പ്രഭവസ്ഥാനം കൂടിയാണിവിടം. വാസ്തുശാസ്ത്രത്തിന്റെയും തച്ചുശാസ്ത്രത്തിന്റെയും ജ്യോതിഷ, താന്ത്രിക വിദ്യയുടെയും ഉത്തമസാക്ഷ്യങ്ങൾ കൂടിയാണ് ക്ഷേത്രങ്ങൾ. കല്ലിലും മരത്തിലും തീർത്ത ശില്പ കലയുടെ ഭാവസൗന്ദര്യം ക്ഷേത്രങ്ങളിലല്ലാതെ മറ്റെവിടെയാണ് കണ്ടെത്താൻ കഴിയുക ?

വിശ്വാസികൾക്ക് ആശ്വാസവും ആലംബവുമാകുന്ന സുഖവും ക്ഷേമവും നൽകുന്ന ഇഷ്ടദേവതകളുടെ ഇരിപ്പിടങ്ങളിലേക്ക് ഒരു യാത്ര. വി എസ് നായർ രചിച്ച ‘കേരളത്തിലെ മഹാക്ഷേത്രങ്ങളും ഐതീഹ്യങ്ങളും എന്ന ഗ്രന്ഥം ഓരോ ക്ഷേത്രങ്ങളിലെയും ദേവതാ സങ്കൽപ്പത്തോടൊപ്പമുള്ള ഒരു തീർത്ഥയാത്രയാണ്. ക്ഷേത്രങ്ങളുടെ ഐതീഹ്യവും , സാംസ്കാരിക പശ്ചാത്തലവും , ചരിത്രപരമായ ബന്ധവും വിശദമാക്കുന്ന ഒരു ബൃഹദ് ഗ്രന്ഥം.

കേരളത്തിന്റെയും ഭാരതത്തിന്റെയും സാംകാരിക പൈതൃകത്തിന്റെ മാറ്ററിയാൻ മഹാക്ഷേത്രങ്ങൾ സന്ദർശിച്ചാലേ സാധിക്കൂ എന്ന് വിദേശീയർ പോലും സാക്ഷ്യപ്പെടുത്തുന്നു. ക്ഷേത്രങ്ങൾ ഒരുകാലത്ത് ഭരണചക്രം തിരിക്കുന്നതിലും നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. കേരളചരിത്രം പരിശോധിച്ചാൽ മാനവരാശിkeralathile-mahakshethrangalum-eitheehyangalumയുടെ ജീവനും തുടിപ്പും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കാം. കരിങ്കല്ലുകളിലും മരങ്ങളിലും കവിത രചിച്ചിട്ടുള്ള അനുഗ്രഹീതരായ ശില്പികളെയും
അവരുടെ വൈഭവത്തെയും ക്ഷേത്രങ്ങളാണ് നമുക്ക് പരിചയപ്പെടുത്തി തന്നത്.

കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെയുള്ള ഒരു മഹായാത്രയിലേക്ക് അനുവാചകരെ കൂടി നയിക്കുകയാണ് വി എസ് നായർ തന്റെ ‘കേരളത്തിലെ മഹാക്ഷേത്രങ്ങളും ഐതീഹ്യങ്ങളും‘ എന്ന ഗ്രന്ഥത്തിലൂടെ. കൊട്ടാരക്കര ശ്രീ മഹാ ഗണപതി ക്ഷേത്രം , തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം , ആറ്റുകാൽ ഭഗവതി ക്ഷേത്രം , പഴവങ്ങാടി ഗണപതി ക്ഷേത്രം , ശബരിമല , അമ്പലപ്പുഴ പാർഥസാരഥി ക്ഷേത്രം , ഏറ്റുമാനൂർ ശ്രീമഹാദേവ ക്ഷേത്രം , മള്ളിയൂർ , തൃപ്പൂണിത്തുറ പൂർണ്ണത്രീശക്ഷേത്രം , ചോറ്റാനിക്കര , കൊടുങ്ങല്ലൂർ , ഗുരുവായൂർ , പറശ്ശിനി മടപ്പുര മുത്തപ്പൻ ക്ഷേത്രം , തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം , തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം , കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രം തുടങ്ങി കേരളത്തിലെ ചെറുതും വലുതുമായ 101 ക്ഷേത്രങ്ങളിലൂടെ വി എസ് നായർ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു.

കൊല്ലം സ്വദേശിയായ വി എസ് നായർ സർക്കാർ സ്കൂളിൽ അധ്യാപകനായി ജോലി നോക്കി. തുടക്കത്തിൽ മലനാട് വാരികയിലും പിന്നീട് മനോരമയിലും കുറച്ചുകാലം പ്രവർത്തിച്ചു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത കേൾക്കാത്ത ശബ്ദം എന്ന സിനിമയുടെ കഥാരചനയും നിർവ്വഹിച്ചു. 1983 ൽ പ്രേം നസീറിനെ നായകനാക്കി ‘ആദ്യത്തെ അനുരാഗം’ എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചു. പുരാണസാഗരത്തിലെ അമൂല്യരത്നങ്ങൾ ദശാവതാര കഥകൾ , ശിവമാഹാത്മ്യം , ശ്രീരാമൻ ,ശ്രീ കൃഷ്‌ണൻ തുടങ്ങിയ 30 ഓളം ഗ്രന്ഥങ്ങളുടെ രചയിതാവാണ് വി എസ് നായർ .


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A