സാഹിത്യത്തിന്റെ സത്തയും സാംഗത്യവുമെന്തെന്ന ചോദ്യത്തിന് കിഴക്കും പടിഞ്ഞാറുമുളള മനീഷികള്‍ കണ്ടെത്തിയ ഉത്തരങ്ങളാണ് സാഹിത്യദര്‍ശനങ്ങള്‍. പാശ്ചാത്യവുംപൗരസ്ത്യവുമായ ആ സാഹിത്യദര്‍ശനങ്ങള്‍ക്ക് ഏറെക്കുറെ സാമ്യവും വ്യത്യാസങ്ങളുമുണ്ട്. ഇവ രണ്ടും പ്രത്യേകം പ്രത്യേകം വിഷയീകരിക്കുന്ന പുസ്തകങ്ങളുമുണ്ട്. എന്നാല്‍ വിശ്വസാഹിത്യദര്‍ശനങ്ങളെപ്പറ്റി സമഗ്രവും താരതമ്യാത്മകവുമായും പ്രതിപാദിക്കുന്ന ഒരു പുസ്തകവും മലയാളത്തില്‍ എടുത്തുപറയാന്‍ ഉണ്ടായിരുന്നില്ല. ഇൗ കുറവ് നികത്തിക്കൊണ്ടാണ് മലയാളത്തിലെ പ്രശസ്ത കവിയും വിമര്‍ശകനും അധ്യാപകനുമായിരുന്ന നെല്ലിക്കല്‍ മുരളീധരന്‍ വിശ്വസാഹിത്യ ദര്‍ശനങ്ങള്‍ രചിച്ചത്. പേരുപോലെതന്നെ വിശ്വസാഹിത്യത്തെക്കുറിച്ചും വിശ്വസാഹിത്യകാരന്മാരെക്കുറിച്ചും അവരുടെ ചിന്തകളെക്കുറിച്ചുമുള്ള സമഗ്രപഠനമാണ് ഈ ഗ്രന്ഥം.
പൗരസ്ത്യവും പാശ്ചാത്യവുമായ സാഹിത്യ സിദ്ധാന്തങ്ങളുടെ ഏറെക്കുറെ സമഗ്രമായ ക്രോഡീകരണവും നിശിതവും താരതമ്യാത്മകവുമായ വിശകലനങ്ങളുമാണ് ഈ കൃതിയുടെ ഉളളടക്കം. പാശ്ചാത്യരും പൗരസ്ത്യരുമായ എല്ലാ സാഹിത്യതത്ത്വചിന്തകരും സൗന്ദര്യശാസ്ത്രജ്ഞരും ഈ ഗ്രന്ഥത്തില്‍ പ്രത്യക്ഷപ്പെടുന്നു. അസംഖ്യം സാഹിത്യ മീമാംസാവിഷയങ്ങളുടെ പ്രഗാഢ വിശകലനങ്ങളും പാശ്ചാത്യപൗരസ്ത്യ സിദ്ധാന്തങ്ങളുടെമേലുളള താരതമ്യ നിരീക്ഷണങ്ങളും ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നുഭാഗങ്ങളായാണ് പുസ്തകത്തിന്റെ രചനനിര്‍വ്വഹിച്ചിരിക്കുന്നത്. ഒന്നാംഭാഗത്തില്‍ പാശ്ചാത്യസാഹിത്യദര്‍ശനങ്ങളും രണ്ടാം ഭാഗത്തില്‍ പൗരസ്ത്യസാഹിത്യദര്‍ശനങ്ങളും ചേര്‍ത്തിരിക്കുന്നു. മൂന്നാംഭാഗത്തിലാകട്ടെ ഇവയുടെ താരതമ്യപഠനമാണ് നല്‍കിയിരിക്കുന്നത്.
1997ല്‍ പ്രസിദ്ധീകരിച്ച വിശ്വസാഹിത്യദര്‍ശനങ്ങള്‍ അന്നുമുതല്‍ ഇന്നുവരെ സാഹിത്യപഠിതാക്കള്‍ക്കും ഗവേഷകര്‍ക്കുമുള്ള ഉത്തമ റെഫറന്‍സ് ഗ്രന്ഥമാണ്. രണ്ട് സാഹിത്യശാഖകളിലും ഉണ്ടായിട്ടുള്ള എല്ലാമാറ്റങ്ങളും ഈ പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്. താരതമ്യപഠനശാഖയ്ക്ക് ഒരുമുതല്‍കൂട്ടായ ഈ ഗ്രന്ഥത്തിന്റെ പുതിയപതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.
പുറപ്പാട്, ആത്മപുരാണം, കിളിവാതില്‍, ബലിഗാഥ, ചിത കടക്കുന്ന പക്ഷികള്‍, ബോധിസത്വന്റെ ജന്മങ്ങള്‍, പാണ്ടി (കവിതാസമാഹാരങ്ങള്‍), നവീനകവിതകള്‍, ഇടപ്പളളിയുടെ പദ്യകൃതികള്‍ (എഡിറ്റര്‍), സാഹിത്യശബ്ദാകരം (സാഹിത്യ സംജ്ഞ്ഞാനിഘണ്ടു), ആശാന്‍ കവിതഃ പുരാവൃത്തപഠനം, കവിതയിലെ പുതുവഴികള്‍ (വിമര്‍ശനം) എന്നിവയാണ് നെല്ലിക്കല്‍ മുരളീധരന്റെ(1984þ2010) മറ്റ് കൃതികള്‍.