ഈ വിദ്യാരംഭദിനത്തില്‍ കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള സൗജന്യ വേദി ഒരുക്കുകയാണ് ഡി സി ബുക്‌സ്. ഭാഷയിലും സാഹിത്യത്തിലും വിജ്ഞാനത്തിലും വിജയം വരിക്കാനുള്ള വിദ്യാരംഭം കുറിക്കലിന് മതാതീതമായ മാനം നല്‍കിക്കൊണ്ട് ഡി സി ബുക്‌സ് 1999ല്‍ തുടക്കം കുറിച്ചപ്പോള്‍ അതൊരു അനുകരണീയ മാതൃകയായി കേരളം പിന്നീട് ഏറ്റെടുക്കുകയായിരുന്നു.ആരംഭിച്ച കാലം മുതല്‍ വലിയ സ്വീകരണമായിരുന്നു ഈ പദ്ധതിയ്ക്ക് മലയാളികള്‍ നല്‍കിയത്. പിന്നീട് പല സ്ഥാപനങ്ങളും സാംസ്‌കാരിക സംഘടനകളും ഈ മാതൃക ഏറ്റെടുത്തത്തെങ്കിലും ഡി സി ബുക്‌സിന് ലഭിച്ച സ്വീകാര്യതയ്ക്ക് കുറവുണ്ടായിട്ടില്ല.
പതിവുപോലെ ഈ വര്‍ഷവും കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിക്കാന്‍ ഡി സി ബുക്‌സില്‍ മഹാപ്രതിഭകളാണ് എത്തുന്നത്. മലയാള സാഹിത്യത്തിലെ പ്രമുഖ നോവലിസ്റ്റും, ചെറുകഥാകൃത്തുമായ സാറാ ജോസഫ്, അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ.സി ആര്‍ ഓമനക്കുട്ടന്‍, 2007ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 14-ാം റാങ്കോടെ ഐഎഎസ് നേടിയ എസ് ഹരികിഷോര്‍ എന്നിവരാണ് ആചാര്യസ്ഥാനം അലങ്കരിക്കുന്നത്.
വിജയദശമി ദിവസമായ ഒക്ടോബര്‍ 11ാം തീയതി രാവിലെ എട്ടുമണി മുതല്‍ ഡി സി ബുക്‌സിന്റെ കോട്ടയം ആസ്ഥാനമന്ദിരത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സൗജന്യ രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 04812563114, 9846133336, 9946109101 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
The post ഡി സി ബുക്‌സില്‍ വിദ്യാരംഭംകുറിക്കാം appeared first on DC Books.