പുസ്തക വായനയെ ഗൗരവമായി കാണുന്നവര്‍ക്കായി തുടക്കമിട്ട പ്രതിമാസ പുസ്തകചര്‍ച്ചാവേദി ഡി സി റീഡേഴ്‌സ് ഫോറം അരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധപാപങ്ങളുടെ ഇന്ത്യ ചര്‍ച്ചചെയ്യുന്നു. സെപ്റ്റംബര്‍ 23ന് വൈകീട്ട് 5.30ന് കോട്ടയം ഡി സി കിഴക്കെമുറി മ്യൂസിയത്തിലാണ് പുസ്തക ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകര്‍ത്താവുമായ അരുണ്‍ എഴുത്തച്ഛന്‍ പങ്കെടുക്കും. മാധ്യമപ്രവര്‍ത്തകനായ ശിവന്‍ എടമന പുസ്തകാവതരണം നടത്തും.
ആചാരങ്ങളുടെ പേരില്‍ ലൈംഗികത്തൊഴിലില്‍ എത്തപ്പെട്ട പെണ്‍ ജീവിതങ്ങളിലൂടെയുള്ള യാത്രയാണ് പത്രപ്രവര്‍ത്തകനായഅരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധപാപങ്ങളുടെ ഇന്ത്യ. കര്‍ണ്ണാടകയിലെ യെല്ലമ്മാള്‍ എന്ന ക്ഷേത്രങ്ങളില്‍ ഒരു കാലത്ത് ദേവദാസിയാക്കപ്പെട്ട പെണ്‍കുട്ടികള്‍ പിന്നീട് ലൈംഗികത്തൊഴിലില്‍ എത്തപ്പെടുന്നതും ആചാരങ്ങളുടെ പേരില്‍ ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളുമെല്ലാം പ്രതിപാദിക്കുന്നതാണ് വിശുദ്ധപാപങ്ങളുടെ ഇന്ത്യ. സോനാച്ചി, മുംബൈയിലെ കാമാത്തിപുരം എന്നിവിടങ്ങളിലെല്ലാം സ്ത്രീകളുമായി നടത്തിയ സംഭാഷണങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇറങ്ങിയ നാള്‍മുതല്‍ തന്നെ ബെസ്റ്റ് സെല്ലറില്‍ ഇടം നേടിയ പുസ്തകത്തിന്റെ രണ്ടാമത്പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
The post ഡി സി റീഡേഴ്‌സ് ഫോറത്തില്‍ വിശുദ്ധപാപങ്ങളുടെ ഇന്ത്യ ചര്‍ച്ചചെയ്യുന്നു appeared first on DC Books.