Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

മത്സരപ്പരീക്ഷകള്‍ക്കൊരു ഉത്തമ ഗണിതപഠന സഹായി

$
0
0

ganitham

മത്സരപ്പരീക്ഷ എഴുതുന്ന പലരേയും വിഷമത്തിലാക്കുന്ന മേഖലയാണ് ഗണിതം. നന്നായി തയ്യാറെടുത്തില്ലെങ്കില്‍ ഈ വിഭാഗത്തില്‍ നിന്നും വരുന്ന ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാധിക്കുകയില്ല. അതിനാല്‍ തന്നെ ഈ മേഖലയില്‍ കാര്യമായ പഠനം നടത്തിയാല്‍ മാത്രമേ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാന്‍ സാധിക്കുകയുള്ളു. ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്ന പുസ്തകമാണ് എം.ആര്‍.സി നായരുടെ ‘മത്സരപ്പരീക്ഷകള്‍ക്കുള്ള ഗണിതം’.

ഗണിതം പ്രധാന വിഷയമായി പഠിച്ച് ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവര്‍ക്ക് പോലും പലപ്പോഴും ഈ വിഭാഗത്തില്‍ നിന്നുള്ള ചോദ്യങ്ങളെ നേരിടുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാകാം. നിസാര മാര്‍ക്കിന് പോലും റാങ്കുകള്‍ മാറിമറിയുന്ന മത്സരപരീക്ഷകളില്‍ ഗണിത വിഭാഗത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഒഴിവാക്കി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നേറാനും സാധിക്കുകയില്ല. കണക്കില്‍ വിദഗ്ധരല്ലാത്തവരെക്കൂടി ഉദ്ദേശിച്ചു തയ്യാറാക്കിയിരിക്കുന്നതിനാല്‍ ലളിതമായ ചോദ്യങ്ങള്‍ക്കും എളുപ്പവഴികള്‍ക്കും പുസ്തകത്തില്‍ പ്രാധ്യാന്യം നല്‍കിയിരിക്കുന്നു.

 

പി.എസ്.സി പരീക്ഷകള്‍, സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍, പ്രവേശന പരീക്ഷകള്‍, ടാലന്റ് സേര്‍ച്ച്, ബാങ്ക് ടെസ്റ്റ്, ടി.ഇ.ടി, ക്വിസ് മത്സരങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഉപകരിക്കുന്ന വിധത്തിലാണ് ‘മത്സരപ്പരീക്ഷകള്‍ക്കുള്ള ഗണിതം എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ വിവിധ മത്സരപ്പരീക്ഷകളില്‍ ചോദിച്ച ചോദ്യങ്ങളും പുസതകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വയം പരിശീലനത്തിവനായി ചോദ്യങ്ങളും അവയുടെ വിശദമായ ഉത്തരസൂചികയും ഉള്‍ക്കൊള്ളിച്ചാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

ശരാശരി, ദശാംശസഖ്യകള്‍, ശതമാനം, പലിശ, കൂട്ടുപലിശ, കൃത്യങ്കങ്ങള്‍, വര്‍ഗ്ഗമൂലവും ഘനമൂലവും, അടിസ്ഥാന ക്രിയകള്‍, ഭിന്നസംഖ്യകള്‍, ജോലിയും കൂലിയും, സംഖ്യാശ്രേണികള്‍ എന്നിങ്ങനെ മത്സരപ്പരീക്ഷകളില്‍ സ്ഥിരമായി ചോദിച്ചു കാണുന്ന ഭാഗങ്ങളെക്കുറിച്ചെല്ലാം പുസ്തകത്തില്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. മുന്‍ പരീക്ഷയിലെ ചോദ്യങ്ങളും സ്വയം പരിശീലനത്തിനുള്ള ഉത്തര സൂചികകളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ മത്സരപ്പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ക്കുള്ള ഉത്തമ ഗണിതപഠന സഹായിയായിരിക്കും ‘മത്സരപ്പരീക്ഷകള്‍ക്കുള്ള ഗണിതം.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>