വാചാര്‍ത്ഥത്തില്‍ ചെറിയകഥകളെന്നു തോന്നിക്കുന്ന എന്നാല്‍ അതിനുമപ്പുറം വ്യക്ത്വമുള്ള രചനകളാണ് സി ആര്‍ ഓമനക്കുട്ടന്റേത്. നര്‍മവും ആത്മാനുഭവപ്രധാനവുമാണ് അവ. അത്തരം നൂറുകഥകളുടെ സമാഹാരമാണ് കഥകള്‍ സി ആര്‍ ഓമനക്കുട്ടന്‍. ഡി സി ബുക്‌സ് പുറത്തിറക്കിയ ഈ കഥാസമാഹാരത്തിന് ഡോ കെ. എസ്. രവികുമാര്‍ എഴുതിയ അവതാരികയില്‍ നിന്ന് ഒരു ഭാഗം ചുവടെചേര്‍ക്കുന്നു.
സി.ആര്‍. ഓമനക്കുട്ടന്റെ കൊച്ചുകഥകള്‍, അവയുടെ സംക്ഷിപ്തത കൊണ്ടും പ്രമേയ്രപസക്തികൊണ്ടും ശ്രദ്ധേയമായിരിക്കെത്തന്നെ, ഓരോ രചനയുടെയും ആവിഷ്‌കാരത്തിലെ പുതുമയും പ്രധാനം തന്നെ. പല കഥകളും വെറും ഫലിതകഥകളായി ഒതുങ്ങിപ്പോകാതെ, ചെറുകഥ എന്ന സാഹിത്യവിഭാഗത്തിലെ പുതുമയുറ്റ രചനകളായിത്തീരുന്നത് ഈ സവിശേഷതകൊണ്ടാണ്. ഇതിന് പ്രധാനമായും ഉപയുക്തമാക്കുന്ന കലാതന്ത്രം പാഠാന്തരന്ധത്തിന്റേതാണ്. ചരിത്രത്തിലെ സവിശേഷമായസംഭവങ്ങള്‍ സാംസ്‌കാരിക ലോകത്തെ വ്യതിരിക്ത വ്യക്തിത്വങ്ങള്‍ വ്യത്യസ്തമാനങ്ങളുള്ള സാഹിത്യകൃതികള്‍, കലാമൂല്യവും സാംസ്‌കാരിക പ്രാധാന്യവുമുള്ള ചലച്ചിത്രങ്ങള്‍, എന്നിവയോടൊക്കെ സൂചനാത്മകമോ പാഠാന്തര പ്രസക്തി ഉള്ളതോ ആയ രീതിയിലാണ് ശ്രദ്ധേയമായ പല കഥകളും രൂപപ്പെട്ടിട്ടുള്ളത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മതിലുകള്‍’ പോലെ ഭാഷയിലെ പ്രശസ്തമായ കഥകളുമായി പാഠാന്തരന്ധം സ്ഥാപിച്ചുകൊണ്ടുള്ള രചന ഇതിന്റെ ഒരു മാതൃകയാണ്.
അറുപതുകളിലും എഴുപതുകളിലും മലയാളിയുടെ വായനാമണ്ഡലത്തില്‍ വലിയ പ്രഭാവം സൃഷ്ടിച്ച ബംഗാളി നോവലുകള്‍ ഈ നിലയിലുള്ള സവിശേഷമായ പശ്ചാത്തലം പല ചെറുകഥകള്‍ക്കും നല്കുന്നു. സത്യജിത് റായിയുടെ ‘പഥേര്‍പാഞ്ചാലി’ തുടങ്ങിയ അന്നത്തെ നവ ഭാവുകത്വം പുലര്‍ത്തിയ ബംഗാളി സിനിമകള്‍ മറ്റൊരു തരത്തിലുള്ള പാഠാന്തരന്ധങ്ങളുടെ പശ്ചാത്തലം സൃഷ്ടിക്കുന്നു. ബംഗാളി സാഹിത്യകൃതികളുമായും ചലച്ചിത്രരചനകളുമായുള്ള കഥാകൃത്തിന്റെ ആത്മന്ധം, ഈ കഥകളില്‍ പലയിടത്തും പല മാനങ്ങളില്‍ തൊട്ടറിയാന്‍ കഴിയും. മറ്റൊരിനം സാംസ്‌കാരികരംഗത്ത് അറിയപ്പെടുന്ന ചിലവ്യക്തികള്‍ കടന്നുവരുന്ന കഥകളാണ്. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയനായ ഒരാള്‍ മലയാള ചലച്ചിത്ര പ്രതിഭകളില്‍ ഏറെ വേര്‍തിരിഞ്ഞു നിന്ന സംവിധായകനായിരുന്ന ജോണ്‍ എബ്രഹാം ആണ്. സ്മൃതി ചിത്രങ്ങളുടെ സ്വഭാവമുള്ള കഥകളില്‍ ചിലതില്‍ ജോണ്‍ ഒരു മാലാഖയെപ്പോലെയോ വിശുദ്ധനെപ്പോലെയോ കടന്നുവരുന്നു. കേരളത്തിന്റെ ചിത്രകലാപ്രതിഭകളിലെ ഒരനന്വയമായിരുന്ന ശങ്കരന്‍കുട്ടിയാണ് ഈ നിലയില്‍ കഥകളില്‍ കടന്നുവരുന്ന മറ്റൊരു യഥാര്‍ത്ഥവ്യക്തി.
പ്രശസ്തരായ വ്യക്തികളെ കഥകളില്‍ അവരുടെ ശരിയായപേരും രൂപവും നിലനിര്‍ത്തി കഥാ പാത്രങ്ങളാക്കുന്ന ‘ഫാക്ഷന്‍’ എന്ന സങ്കേതത്തോടടുത്തു നില്ക്കുന്നുണ്ട്.പല കഥകളും ആളിന്റെ വ്യക്തിസ്വഭാവം (identtiy) തിരിച്ചറിയാന്‍ പറ്റാത്തവിധം അല്പം അമൂര്‍ത്തമായി അവതരിപ്പിച്ചിട്ടുള്ള, ജീവിച്ചിരുന്ന (ജീവിച്ചിരിക്കുന്ന) വ്യക്തികളെ കേന്ദ്രീകരിച്ചുള്ള ചില കഥകള്‍ മറ്റൊരിനമാണ്. തന്റെ അഭിമതരചനാരൂപം ‘കൊച്ചുകഥ’ കളായിരുന്നിട്ടും വളരെയൊന്നും എഴുതിയിട്ടില്ല സി. ആര്‍. ഓമനക്കുട്ടന്‍. ഓരോ കഥയും ഏറെ സൂക്ഷ്മതയോടെ രചിച്ചിട്ടുള്ളതാണ്. കഥയുടെ ഘടനാരൂപീകരണത്തില്‍, വാക്കുകളുടെതെരഞ്ഞെടുപ്പില്‍, വാക്യവിന്യാസത്തില്‍, ചിഹ്നത്തില്‍, സ്‌പേസിങ്ങില്‍ ഒക്കെ ഇത് നമുക്കു കാണാനാകും. കേവലം വായ്‌ക്ഷേപകങ്ങളും ചിഹ്നങ്ങളും ശബ്ദങ്ങളും മാത്രമുപയോഗിച്ചിട്ടുള്ള അതീവം ഹ്രസ്വമായ ഭാഷണഖണ്ഡംകൊണ്ടുപോലും കഥമെനഞ്ഞെടുക്കുന്നുണ്ട് ഈ കഥാകാരന്‍. മഹാശില്പങ്ങളെക്കാള്‍ ചിലപ്പോള്‍, ഒരു മിനിയേച്ചര്‍ രൂപത്തിന് കൂടുതല്‍ ഭാവഗരിമയും അന്തര്‍ഭാവപ്രകാശനശേഷിയും ഉണ്ടായെന്നുവരാം. മിനിയേച്ചര്‍ രൂപങ്ങളായിരിക്കെ മഹാശില്പങ്ങളുടെ ഭാവശേഷിപ്രകടിപ്പിക്കുന്നവയാണ് ഈ സമാഹാരത്തിലെ ചില കഥകളെങ്കിലും.