കെ ആര്‍ മീരയുടെ ആരാച്ചാര്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം,ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്തമഴകള്‍ എന്നിവ മലയാളികളുടെ ഹൃദയത്തില്‍ പതിഞ്ഞ പുസ്തകങ്ങളാണ്. ഓരോ വാരം കടന്നുപോകുമ്പോഴും മലയാളിയുടെ വായനാമുറികളെ ധന്യമാക്കുന്നത് ഈ പുസ്തകങ്ങളാണ് എന്ന വെളിപ്പെടുത്തലാണ് ബെസ്റ്റ്‌സെല്ലര്‍ പട്ടികപരിശോധിച്ചാല്‍ മനസ്സിലാവുക.
ഇവ കൂടാതെ, ജോസ് സെബാസ്റ്റിയന്‍ തയ്യാറാക്കിയ GST- അറിയേണ്ടതെല്ലാം, ജേക്കബ് തോമസിന്റെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍, സിബി മാത്യൂസിന്റെ നിര്‍ഭയം, ദയാബായിയുടെ പച്ചവിരല്‍, പ്രദീപന്‍ പാമ്പരിക്കുന്നിന്റെ എരി , രവിചന്ദ്രന്‍ സിയുടെ വെളിച്ചപ്പാടിന്റെ ഭാര്യ,ബെന്യാമിന്റെ ആടുജീവിതം, ദീപാ നിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകലക്കുളിര്‍, കഥകള്‍ ഉണ്ണി ആര്‍, ക്രിസോസ്റ്റം തിരുമേനിയുടെ ആത്മകഥ, എം മുകുന്ദന്റെ കുടനന്നാക്കുന്ന ചോയി, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബരസ്മരണ, സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, , കെ ആര്‍ മീരയുടെ എന്റെ ജീവിതത്തിലെ ചിലര്‍ , അദ്ധ്യാത്മരാമായണം ഡീലക്‌സ് എന്നീ പുസ്തകങ്ങളും വായനക്കാര്‍ ആവേശപൂര്‍വ്വമാണ് സ്വീകരിക്കുന്നത്.
,ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എം ടി വാസുദേവന്‍നായരുടെ രണ്ടാമൂഴം , ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി, ബഷീറിന്റെ പാത്തുമ്മയുടെ ആട്, മാധവിക്കുട്ടിയുടെ എന്റെ കഥ, എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ബഷീറിന്റെ മതിലുകള്‍, തടങ്ങിയ ക്ലാസിക്കൃതികളും പോയവാരം മലയാളിവായിച്ചു.
വിവര്‍ത്തനകൃതികളില്‍ എന്നും വായനക്കാര്‍ തിരഞ്ഞെടുക്കുന്നത് പൗലോകൊയ്‌ലോയുടെ ആല്‍കെമിസ്റ്റാണ്. ,ശശീതരൂരിന്റെ ഇരുളടഞ്ഞ കാലം ; ബ്രിട്ടീഷ സാമ്രാജ്യം ഇന്ത്യയോട് ചെയ്തത്, ചാരസുന്ദരി, ടോട്ടോ ചാന്‍, പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍, പോള്‍ കലാനിധിയുടെ പ്രാണന്‍ വായുവിലലിയുമ്പോള്‍ തുടങ്ങിയ പുസ്തകങ്ങളും വായനക്കാര്‍ തിരഞ്ഞെടുത്തു.