‘ആതുരാലയങ്ങളുടേയും ആരാധനാലയങ്ങളുടേയും എണ്ണത്തില്‍ കുറവ് വരുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ പുസ്തകശാലകളും വായനശാലകളും ഒരു നാട്ടില്‍ നിന്ന് കുറഞ്ഞ് പോവുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. അവിടെ അതിവിദൂരത്തല്ല വരാന്‍ പോവുന്ന അപകടങ്ങള്‍.’ ;ചലച്ചിത്ര സംവിധായകന്‍ ഡോ.ബിജു.
തലശ്ശേരി കറന്റ് ബുക്‌സില്‍ ഡി സി ബുക്‌സ് സാംസ്‌കാരിക സായാഹ്നവും പുസ്തകമേളയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ.ബിജു. കൂടാതെ സജീവ സാംസ്‌ക്കാരിക പ്രവര്‍കനും അധ്യാപകനുമായ എം. ഹരീന്ദ്രന്‍, കഥാകൃത്ത് അഡ്വക്കറ്റ് കെ.കെ.രമേശ്, സംവിധായകന്‍ ദീപേഷ്, എന്നിവര്‍ സംസാരിച്ചു.
കെ ഉത്തമന്‍, ഒമര്‍, ആതിര, നിഷ കണ്ണാടി വെളിച്ചം എന്നിവര്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചു .13 ന് നടക്കുന്ന ‘ചിറകുള്ള പെണ്‍കുട്ടികള്‍ ‘ എന്ന സംവാദത്തില്‍ വിവിധ മേഖലകളിലും പ്രായത്തിലുമുള്ള പ്രശസ്തരും പ്രതിഭകളും സാധാരണക്കാരുമായ പെണ്‍കുട്ടികള്‍ നാളെയെ കുറിച്ചുള്ള അവരുടെ ആകുലതകളും സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവെച്ച് സംവദിക്കുന്നു.കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ അവസരമുണ്ട്. താല്‍പര്യമുള്ളവര്‍ അറിയിക്കുമെല്ലോ